Subpage Banner
Subpage Banner
17
November 2018 - 2:03 am IST
Flash News
Archives

Gulf

dubai-flight-charge

വിമാനകമ്പനികളുടെ കൊള്ള; ദുബായ് നിരക്ക് 40000 ത്തിന് മുകളില്‍

Published:28 August 2018

# ടി.എസ്. നൗഫിയ 

തിരുവനന്തപുരത്ത് നിന്ന് ദുബായിലേക്ക് പോകാന്‍ സാധാരണ പതിനായിരം രൂപയില്‍ താഴെ മാത്രമായിരുന്നു വിവിധ വിമാന സര്‍വീസുകള്‍ ഈടാക്കിയിരുന്നത്. എന്നാല്‍ ആ തുകയിപ്പോള്‍ നാല്‍പതിനായിരം രൂപയിലെത്തിയിരിക്കുകയാണ്. മുപ്പതിനായിരം രൂപ മുതല്‍ നാല്‍പതിനായിരം രൂപ വരെയാണ് തിരുവനന്തപുരത്ത് നിന്ന് ദുബായിയിലേക്ക് പുറപ്പെടുന്ന വിവിധ വിമാനസര്‍വീസുകള്‍ ഇടാക്കുന്നത്

കൊച്ചി: ഓണാവധിക്ക് നാട്ടിലെത്തിയ മലയാളികള്‍ക്ക് തിരിച്ചടിയായി വിമാനനിരക്കുകള്‍. പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന വീട്ടുകാരെ കാണാനും ഓണം കൂടാനുമൊക്കെയായി നാട്ടിലേക്കെത്തിയവരാണിപ്പോള്‍ ഉയര്‍ന്ന വിമാനനിരക്കില്‍ വട്ടം ചുറ്റുന്നത്. കേരളത്തില്‍ നിന്ന് ദുബായിലേക്കുള്ള യാത്രനിരക്കില്‍ 5 ഇരട്ടി വര്‍ധനവാണ് വന്നിരിക്കുന്നത്.

തിരുവനന്തപുരത്ത് നിന്ന് ദുബായിലേക്ക് പോകാന്‍ സാധാരണ പതിനായിരം രൂപയില്‍ താഴെ മാത്രമായിരുന്നു വിവിധ വിമാന സര്‍വീസുകള്‍ ഈടാക്കിയിരുന്നത്. എന്നാല്‍ ആ തുകയിപ്പോള്‍ നാല്‍പതിനായിരം രൂപയിലെത്തിയിരിക്കുകയാണ്. മുപ്പതിനായിരം രൂപ മുതല്‍ നാല്‍പതിനായിരം രൂപ വരെയാണ് തിരുവനന്തപുരത്ത് നിന്ന് ദുബായിയിലേക്ക് പുറപ്പെടുന്ന വിവിധ വിമാനസര്‍വീസുകള്‍ ഇടാക്കുന്നത്.

ഫ്ലൈ ദുബായ് സര്‍വീസ് നാളെത്തെ തിരുവനന്തപുരം- ദുബായ് യാത്രയ്ക്ക് ഈടാക്കുന്നത് 39,776 രൂപയാണ്. എയര്‍ഇന്ത്യയുടെ ഈടാക്കുന്നത് 30,745 രൂപയും ഇന്‍ഡിഗോ 31,181 രൂപയുമാണ്. ഒട്ടുമിക്ക സര്‍വീസുകളും നാല്‍പതിനായിരത്തോളം രൂപയാണ് ദുബായിയിലേക്കുള്ള സര്‍വീസിന് വാങ്ങുന്നത്. ചില ട്രാവല്‍ ഏജന്‍സികള്‍ ഇന്നലെ ടിക്കറ്റ് ഇല്ലന്ന് പറഞ്ഞ് 58000 രൂപ വരെ നിരക്ക് പറഞ്ഞിരുന്നു.

 ഓണം കൂടാന്‍ മാത്രമല്ല ഇത്തവണ പ്രളയം ബാധിച്ച വീടുകളില്‍ താമസിക്കുന്ന മതാപിതാക്കളെയും കുടുംബത്തെയുമൊക്കെ കാണാനെത്തിയവരെയാണ് വിമാനസര്‍വീസുകളുടെ ഉയര്‍ന്ന തുക ബാധിച്ചിരിക്കുന്നത്. നാട്ടില്‍ പ്രളയമാണെന്നറിഞ്ഞ് പലരും മുന്‍കൂട്ടി ബുക്ക് പോലും ചെയ്യാതെയാണ് നാട്ടിലേക്കെത്തിയത്. ഇവരാണ് വിമാനസര്‍വീസുകളുടെ വര്‍ധിപ്പിച്ച നിരക്കില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നത്.

 പത്തോ പതിനഞ്ചോ ദിവസത്തെ പെട്ടെന്നുള്ള ലീവുമെടുത്ത് വന്നവരിപ്പോള്‍ ജോലിസ്ഥലത്തേക്ക് മടങ്ങി പോകാന്‍ കടം വാങ്ങേണ്ട അവസ്ഥയിലാണ്. നാടെങ്ങും പ്രളയക്കെടുതിയുടെ ദുരിതത്തില്‍ നില്‍ക്കുമ്പോള്‍ ആരില്‍ നിന്നു പണം വാങ്ങുമെന്നാണ് ഇവര്‍ ചോദിക്കുന്നത്. 

ഇന്നത്തെ യാത്രയ്ക്ക് മാത്രമല്ല ദുബായ് യാത്രയ്ക്ക് ഓഗസ്റ്റ് അവസാനം വരെയും നാല്‍പതിനായിരം രൂപയോളം നല്‍കേണ്ട സാഹചര്യമാണ്. വ്യാഴാഴ്ച 39,776 രൂപയും വെള്ളിയാഴ്ച 40,155 രൂപയുമാണ് ദുബായ് വിമാന സര്‍വീസ് നിരക്ക്. സെപ്റ്റംബര്‍ മാസത്തില്‍ ആദ്യ ദിവസങ്ങില്‍ തുകയില്‍ കുറച്ച് കുറവുണ്ടെങ്കിലും സെപ്റ്റംബര്‍ നാലിനു വീണ്ടും നിരക്ക് മുപ്പതിനായിരത്തിലെത്തുന്നുണ്ട്. സെപ്റ്റംബര്‍ അഞ്ച് മുതല്‍ ദുബായിലേക്കുള്ള യാത്രാചെലവ് ഇരുപതിനായിരത്തില്‍ താഴെയെത്തുന്നുണ്ട്. 

പെരുന്നാള്‍, ഓണം, സ്കൂള്‍ വെക്കേഷന്‍ തുടങ്ങിയ സീസണുകളില്‍ സാധാരണ ഗള്‍ഫ് യാത്രാനിരക്ക് കൂടുതലായിരിക്കും. പതിനാലായിരം രൂപ വരെ പീക്ക് സീസണുകളില്‍ വിമാനസര്‍വീസുകള്‍ ഈടാക്കാറുണ്ട്. സാധാരണ ഒഫ് സീസണുകളില്‍ 400 ദിര്‍ഹമൊക്കെ യാത്രക്കൂലിയാകുന്നുള്ളൂ. കൂടി വന്നാല്‍ ഏഴായിരം രൂപ വരെ എത്തിയേക്കാം. എന്നാല്‍ ഇപ്പോള്‍ ഈടാക്കുന്ന അത്രയും തുക വളരെ കൂടുതലാണെന്നാണ് പ്രവാസികള്‍ പറയുന്നു.


വാർത്തകൾ

Sign up for Newsletter



top