23
February 2019 - 11:31 pm IST
Flash News
Archives

Religious

manarcad-church-ettu-nombu

മണർകാട് പള്ളിയിലെ എട്ടുനോമ്പ് ആചരണം സെപ്റ്റംബര്‍ 1 മുതല്‍

Published:28 August 2018

കുരിശു പള്ളികളിലേയ്ക്കുള്ള കിലോമീറ്ററുകള്‍ നീണ്ട റാസ, പന്തിരുനാഴി ഘോഷയാത്ര, മണ്‍കലത്തിലെ കറിനേര്‍ച്ച ഇവയൊക്കെ മണര്‍കാട് പള്ളിയിലെ എട്ടുനോമ്പിന്‍റെ പ്രത്യേകതകളാണ്. 

കോട്ടയം: ആഗോള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ മണര്‍കാട് സെന്‍റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ എട്ടുനോമ്പ് ആചരണം സെപ്റ്റംബര്‍ 1 മുതല്‍ 8 വരെ തീയതികളില്‍ നടക്കും. ചരിത്ര പ്രസിദ്ധമായ നടതുറക്കല്‍ സെപ്റ്റംബര്‍ 7ന് നടക്കും. കുരിശു പള്ളികളിലേയ്ക്കുള്ള കിലോമീറ്ററുകള്‍ നീണ്ട റാസ, പന്തിരുനാഴി ഘോഷയാത്ര, മണ്‍കലത്തിലെ കറിനേര്‍ച്ച ഇവയൊക്കെ മണര്‍കാട് പള്ളിയിലെ എട്ടുനോമ്പിന്‍റെ പ്രത്യേകതകളാണ്. 

എട്ടുനോമ്പിനോടനുബന്ധിച്ച് നിര്‍ധനരായ എട്ട് യുവതീയുവാക്കളുടെ സമൂഹ വിവാഹവും അവര്‍ക്കുള്ള സാമ്പത്തിക സഹായവിതരണവും നിര്‍ധനരായ പതിനാല് കുടുംബങ്ങള്‍ക്ക് നിര്‍മ്മിച്ചു നല്‍കുന്ന ഭവനങ്ങളുടെ അടിസ്ഥാനശിലാ വിതരണവും നാലാം തീയതി പൊതുസമ്മേളനത്തില്‍ നടക്കും. സെപ്റ്റംബർ 14ന് വൈകിട്ട് 5 മണിക്ക് നട അടയ്ക്കും. 

വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുവാന്‍ വിപുലമായ ക്രമീകരണങ്ങള്‍, കൂടുതലായ ഭക്ഷണശാല ക്രമീകരണങ്ങള്‍, വിശാലമായ വിശ്രമ കേന്ദ്രങ്ങള്‍, ധാരാളം ശൗചാലയങ്ങള്‍, നേര്‍ച്ചകള്‍ വഴിപാടുകള്‍ മുതലായവ സമര്‍പ്പിക്കുവാന്‍ പ്രത്യേകം പ്രത്യേകം കൗണ്ടറുകള്‍, സൗജന്യ മെഡിക്കല്‍ സൗകര്യങ്ങള്‍, 1501 പറ അരിയുടെ കറിനേര്‍ച്ച എന്നിവ ഏര്‍പ്പാടാക്കിയിട്ടുള്ളതായും പള്ളിക്കമ്മറ്റി ഭാരവാഹികള്‍ അറിയിച്ചു. 

വാര്‍ത്താ സമ്മേളനത്തില്‍ വികാരി റവ. ഇ.ടി കുറിയാക്കോസ് കോര്‍ എപ്പിസ്‌കോപ്പ ഇട്ട്യാടത്ത്, റവ. ഫാ. മാത്യു മണവത്ത്, ട്രസ്റ്റിമാരായ സാബു ഏബ്രഹാം മൈലക്കാട്ട്, ജോര്‍ജ്ജ് മാത്യു വട്ടമല, സിപി ഫിലിപ്പ് ചെമ്മാത്ത്, സെക്രട്ടറി വി.വി ജോയി വെള്ളാപ്പള്ളി എന്നിവര്‍ പങ്കെടുത്തു.


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top