ISL-2018-219
23
January 2019 - 4:40 am IST
Flash News
Archives

Trends

new-cherry-dress

ഫാഷൻ ലോകത്തിപ്പോൾ ചെറിയാണ് താരം

Published:29 August 2018

'ചെറീസ്' എന്ന ഹാഷ്‌ടാഗിൽ നാല് മില്യൺ പോസ്റ്റ്കളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഇൻസ്റ്റാഗ്രാമിലകട്ടെ ഒരു മില്യൺ പോസ്റ്റുകളാണ് 'ചെറി'യെന്ന ഹാഷ്‌ടാഗ് ഉപയോഗിക്കുന്നത്.

ഫാഷൻ ലോകത്തിപ്പോൾ താരമായിക്കൊണ്ടിരിക്കുന്നത് ഇത്തിരിക്കുഞ്ഞൻ ചെറിപഴമാണ്. നിറം കൊണ്ട് തന്നെ നിരവധിയാളുകളുടെ മനസ് കീഴടക്കിയ പഴമാണ് ചെറി. എന്നാലിപ്പോൾ ഫാഷൻ ഡിസൈനർമാർക്കും  പാചകക്കാർക്കും ഏറ്റവും പ്രിയം ചെറിയോടാണ്. ഇത് വെറുതേ പറഞ്ഞതല്ല 'ചെറീസ്' എന്ന ഹാഷ്‌ടാഗിൽ നാല് മില്യൺ പോസ്റ്റ്കളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഇൻസ്റ്റാഗ്രാമിലകട്ടെ ഒരു മില്യൺ പോസ്റ്റുകളാണ് 'ചെറി'യെന്ന ഹാഷ്‌ടാഗ് ഉപയോഗിക്കുന്നത്.

വസ്ത്രങ്ങൾ, പുതപ്പുകൾ, ഷോർട്സുകൾ, തൊപ്പികൾ തുടങ്ങി എല്ലാത്തിലും ചെറിയുടെ സാന്നിദ്ധ്യം എത്തിക്കഴിഞ്ഞു. ചെറിയുടെ ചിത്രം പ്രിന്‍റ് ചെയ്ത വസ്ത്രങ്ങൾ കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും  പ്രിയങ്കരമായി കഴിഞ്ഞിരിക്കുകയാണ്.

പ്രമുഖ ഫാഷൻ ഡിസൈനർമാർ ചെറിയെ തങ്ങളുടെ ഫാഷൻ ലോകത്തേക്ക് എത്തിച്ചിട്ട് കുറച്ചുനാളുകളേയായുള്ളു. വസ്ത്രങ്ങളിലുള്ളതു പോലെ തന്നെ ചെറിയുടെ ചിത്രം പ്രിന്‍റ് ചെയ്തിരിക്കുന്ന ഷൂസുകളും  ഇപ്പോൾ വിപണിയിൽ സുലഭമാണ്. ചെറിപഴത്തിന്‍റെ ഷൂസ് സ്ത്രീകൾ മാത്രമേ അണിയുന്നുള്ളു എന്ന് വിചാരിക്കരുത്. പുരുഷൻമാരും  ചെറിപ്രിന്‍റിങ് ഷൂസുകളുടെ ആരാധകരായി മാറിയിരിക്കുകയാണ്.

ഫാഷൻ ലോകത്ത് മാത്രമല്ല  ഭക്ഷണലോകത്തും ചെറിതന്നെയാണ് താരം. ചെറിയുപയോഗിച്ച് ധാരാളം ഭക്ഷണപദാർഥങ്ങളും വിപണിയിലുണ്ട്. രുചിയൂറുന്ന  ചെറി കോക്‌ടെയ്‌ലുകളും ചെറി ജ്യൂസുകളുമാണിപ്പോൾ റെസ്റ്റോറന്‍റുകളിലും തരംഗമായിരിക്കുന്നത്. 


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top