Subpage Banner
Subpage Banner
21
September 2018 - 3:25 pm IST
Flash News
Archives

Decor

വ​രു​ന്നു NET-ZERO ENERGY BUILDING

Published:27 March 2018

നെ​റ്റ് സീ​റോ എ​ന​ർ​ജി ബി​ൽ​ഡി​ങ് ത​ത്വ​ങ്ങ​ള​നു​സ​രി​ച്ചു കെ​ട്ടി​ട​ങ്ങ​ൾ നി​ർ​മി​ക്കാ​ൻ നി​യ​മ​ങ്ങ​ളി​ൽ പ​രി​ഷ്കാ​രം വ​രു​ത്താ​നാ​ണ് കൊ​ച്ചി കോ​ർ​പ്പ​റേ​ഷ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

ശാ​സ്ത്രീ​യ പ​ഠ​ന​ങ്ങ​ൾ​ക്കു ശേ​ഷം പ​ദ്ധ​തി​യു​ടെ രൂ​പ​രേ​ഖ ത​യ്യാ​റാ​ക്കും

പ​രി​സ്ഥി​തി സൗ​ഹൃ​ദ കെ​ട്ടി​ട​ങ്ങ​ൾ എ​ന്നു പ​റ​യു​മ്പോ​ൾ​ത്ത​ന്നെ,  ചു​റ്റും ചെ​ടി​ക​ളും മ​ര​ങ്ങ​ളു​മൊ​ക്കെ നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ ഇ​മേ​ജാ​ണു മ​ന​സി​ലേ​ക്കെ​ത്തു​ക. എ​ന്നാ​ൽ ക​ഴി​ഞ്ഞ​ദി​വ​സം കൊ​ച്ചി കോ​ർ​പ്പ​റേ​ഷ​ൻ ബ​ജ​റ്റി​ലു​യ​ർ​ന്ന പ്ര​ധാ​ന നി​ർ​ദ്ദേ​ശ​ങ്ങ​ളി​ലൊ​ന്നാ​യ നെ​റ്റ് സീ​റോ എ​ന​ർ​ജി ബി​ൽ​ഡി​ങ്ങു​ക​ൾ മ​ര​ങ്ങ​ളി​ലും ചെ​ടി​ക​ളി​ലും ഒ​തു​ങ്ങു​ന്നി​ല്ല. അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ​ത്തി​നു കാ​ര​ണ​മാ​കാ​ത്ത വി​ധ​ത്തി​ലു​ള്ള നി​ർ​മാ​ണ രീ​തി​യാ​ണ് ഇ​ത്ത​രം കെ​ട്ടി​ട​ങ്ങ​ളു​ടേ​ത്. മാ​ത്ര​വു​മ​ല്ല ഊ​ർ​ജ്ജം ഉ​ത്പാ​ദി​പ്പി​ക്കാ​നു​ള്ള സാ​ധ്യ​ത​ക​ളും ഇ​ത്ത​രം വീ​ടു​ക​ൾ തു​റ​ന്നി​ടു​ന്നു. അ​തു​കൊ​ണ്ടു ത​ന്നെ സാ​ധ്യ​മാ​യാ​ൽ, മെ​ട്രൊ ന​ഗ​ര​മാ​യ കൊ​ച്ചി​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​നു ന​ൽ​കു​ന്ന ഏ​റ്റ​വും വ​ലി​യ സം​ഭാ​വ​ന​യാ​യി​രി​ക്കും ഈ ​നി​ർ​മാ​ണ​രീ​തി. 

നെ​റ്റ് സീ​റോ എ​ന​ർ​ജി ബി​ൽ​ഡി​ങ് ത​ത്വ​ങ്ങ​ള​നു​സ​രി​ച്ചു കെ​ട്ടി​ട​ങ്ങ​ൾ നി​ർ​മി​ക്കാ​ൻ നി​യ​മ​ങ്ങ​ളി​ൽ പ​രി​ഷ്കാ​രം വ​രു​ത്താ​നാ​ണ് കൊ​ച്ചി കോ​ർ​പ്പ​റേ​ഷ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ശാ​സ്ത്രീ​യ പ​ഠ​ന​ങ്ങ​ൾ​ക്കു ശേ​ഷം പ​ദ്ധ​തി​യു​ടെ രൂ​പ​രേ​ഖ ത​യ്യാ​റാ​ക്കും. അ​നു​ദി​നം വ​ള​രു​ന്ന കൊ​ച്ചി​യു​ടെ മ​ണ്ണി​ൽ പ​രി​സ്ഥി​തി സൗ​ഹൃ​ദ കെ​ട്ടി​ട​ങ്ങ​ളു​യ​ർ​ത്താ​നാ​ണു പ​ദ്ധ​തി. പ​രി​ത​സ്ഥി​തി​ക​ൾ​ക്ക​നു​സ​രി​ച്ച് പ​രി​സ്ഥി​തി സ്നേ​ഹി​ക​ളാ​കു​ന്ന​വ​രാ​ണു പ​ല​രും. പ​ല പ്ര​കൃ​തി​പ്ര​ണ​യ പ്ര​ഖ്യാ​പ​ന​ങ്ങ​ളും സാ​ധ്യ​മാ​കാ​ത്ത​തും അ​തു​കൊ​ണ്ടു ത​ന്നെ​യാ​ണ്. എ​ന്നാ​ൽ കൊ​ച്ചി​യി​ലെ ഈ ​നി​ർ​ദ്ദേ​ശം സാ​ധ്യ​മാ​കു​മെ​ന്നു ത​ന്നെ വി​ശ്വ​സി​ക്കാം. വേ​ൾ​ഡ് റി​സോ​ഴ്സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് എ​ന്ന കമ്പനിയുടെ സ​ഹാ​യ​ത്തോ​ടെ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കാ​നാ​ണു കോ​ർ​പ്പ​റേ​ഷ​ൻ ല​ക്ഷ്യ​മി​ടു​ന്ന​ത്.

ഇ​ന്ത്യ​യി​ൽ 2013 അ​വ​സാ​ന​ത്തോ​ടെ ത​ന്നെ നെ​റ്റ് സീ​റോ എ​ന​ർ​ജി ബി​ൽ​ഡി​ങ് ഉ​യ​ർ​ന്നി​രു​ന്നു. ഡ​ൽ​ഹി​യി​ലെ ഇ​ന്ദി​രാ പ​ര്യാ​വ​ര​ൺ ഭ​വ​നാ​ണ് ഈ ​നെ​റ്റ് സീ​റോ മാ​ന​ദ​ണ്ഡ​ങ്ങ​ളോ​ടെ നി​ർ​മി​ച്ച​ത്. ദ ​എ​ന​ർ​ജി ആ​ൻ​ഡ് റി​സോ​ഴ്സ​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്, അ​സോ​സി​യേ​ഷ​ൻ ഫോ​ർ ഡ​വ​ല​പ്പ്മെ​ന്‍റ് ആ​ൻ​ഡ് റി​സ​ർ​ച്ച് ഓ​ഫ് സ​സ്റ്റെ​യ്ന​ബി​ൾ ഹാ​ബി​റ്റാ​റ്റ്സ് എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ഈ ​കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണം. ഈ ​മാ​ർ​ഗ​രേ​ഖ​യി​ൽ ഇ​നി​യും കെ​ട്ടി​ട​ങ്ങ​ൾ ഉ​യ​ര​ണ​മെ​ന്നു​ള്ള അ​ഭി​പ്രാ​യം അ​ന്നു​ത​ന്നെ ഉ​യ​ർ​ന്നി​രു​ന്നെ​ങ്കി​ലും, കാ​ര്യ​മാ​യെ​ന്നും ന​ട​പ്പാ​യി​ല്ല. റി​ന്യൂ​വ​ബി​ൾ എ​ന​ർ​ജി രീ​തി​ക​ളും ഊ​ർ​ജ്ജ​ക്ഷ​മ​ത​യും ഉ​റ​പ്പു വ​രു​ത്തു​ന്ന​താ​ണു നെ​റ്റ് സീ​റോ എ​ന​ർ​ജി ബി​ൽ​ഡി​ങ്ങു​ക​ളു​ടെ നി​ർ​മാ​ണ​രീ​തി. ഭൂ​ക​മ്പ​ത്തെ അ​തി​ജീ​വി​ക്കാ​ൻ ക​ഴി​യു​ന്ന​വി​ധ​ത്തി​ലാ​ണ് ഇ​ത്ത​രം കെ​ട്ടി​ട​ങ്ങ​ൾ നി​ർ​മി​ക്കു​ക. 

പ്ര​കൃ​തി​യെ ന​ശി​പ്പി​ക്കു​ന്ന​തി​ൽ കെ​ട്ടി​ട​ങ്ങ​ൾ​ക്കും, നി​ർ​മാ​ണ​രീ​തി​ക​ൾ​ക്കും, അ​തി​നു​പ​യോ​ഗി​ക്കു​ന്ന വ​സ്തു​ക്ക​ൾ​ക്കും വ​ലി​യ പ​ങ്കു​ണ്ട്. ഇ​തൊ​ക്കെ ഒ​ഴി​വാ​ക്കി​യാ​ണ് നെ​റ്റ് സീ​റോ എ​ന​ർ​ജി കെ​ട്ടി​ട​ങ്ങ​ൾ നി​ർ​മി​ക്കു​ക. മാ​ത്ര​വു​മ​ല്ല പ്ര​കൃ​തി​യു​ടെ വി​ഭ​വ​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ഊ​ർ​ജ്ജം ഉ​ത്പാ​ദി​പ്പി​ക്കാ​നു​ള്ള മാ​ർ​ഗ​ങ്ങ​ൾ ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്യും. ഹ​രി​ത​ഗൃ​ഹ നി​ർ​മാ​ണ​രീ​തി​ക​ൾ അ​വ​ലം​ബി​ക്കു​ന്ന​തോ​ടെ പൂ​ർ​ണ്ണ​മാ​യും പ​രി​സ്ഥി​തി സൗ​ഹൃ​ദ കെ​ട്ടി​ട​ങ്ങ​ളാ​യി ഇ​വ മാ​റു​ക​യും ചെ​യ്യും.  എ​ഴു​പ​ത്ത​ഞ്ചു ശ​ത​മാ​ന​ത്തോ​ളം പ​ക​ൽ​വെ​ളി​ച്ചം ഉ​പ​യോ​ഗ​പ്പെ​ടു​ത്തും. ഇ​ത്ത​രം കെ​ട്ടി​ട​ങ്ങ​ളു​ടെ മു​ക​ളി​ൽ സോ​ളാ​ർ പാ​ന​ലു​ക​ൾ സ്ഥാ​പി​ച്ച് സ്വ​ന്ത​മാ​യി വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കു​ക​യും ചെ​യ്യും. പ്ര​കൃ​തി​യോ​ടി​ണ​ങ്ങി നി​ൽ​ക്കു​ന്ന സാ​മ​ഗ്രി​ക​ളാ​യി​രി​ക്കും നി​ർ​മാ​ണ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ക.


വാർത്തകൾ

Sign up for Newsletter



top