ISL-2018-219
20
November 2018 - 2:12 am IST
Flash News
Archives

Reviews

kolamav-kokila

രജനി സ്റ്റൈലിൽ നയൻസ്; മാസായി കോകില

Published:30 August 2018

# റ്റിറ്റോ ജോർജ്

തമിഴകത്തിന്‍റെ മനം കീഴടക്കിയ മലയാളത്തിന്‍റെ സുന്ദരി നയൻതാരയുടെ ഏറ്റവും പുതിയ ചിത്രമാണ് കോലമാവ് കോകില. ആക്ഷനും കോമഡിക്കും പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ചിത്രം പക്കാ മാസ് എന്‍റർടയ്‌നർ ആയാണ് ഒരുക്കിയിരിക്കുന്നത്.

തമിഴകത്തിന്‍റെ മനം കീഴടക്കിയ മലയാളത്തിന്‍റെ സുന്ദരി നയൻതാരയുടെ ഏറ്റവും പുതിയ ചിത്രമാണ് കോലമാവ് കോകില. ആക്ഷനും കോമഡിക്കും പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ചിത്രം പക്കാ മാസ് എന്‍റർടയ്‌നർ ആയാണ് ഒരുക്കിയിരിക്കുന്നത്. മുമ്പ് നയൻസ് സൂപ്പർതാര പരിവേഷത്തിലെത്തിയ ഡോറയെക്കാൾ ഒരു പടി കൂടി മുകളിലാണ് കോകില.

നാനും റൗഡി താൻ, ഡോറ, അറം തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം നയൻസ് നായികയായി എത്തുന്ന ചിത്രം എന്ന നിലയിലാണ് കോകിലയും ആദ്യം ശ്രദ്ധ പിടിച്ച് പറ്റിയത്. ചിത്രത്തിലെ പാട്ടുകളൊക്കെ സിനിമ റിലീസ് ആകുന്നതിന് മുമ്പേ ഹിറ്റ്ചാർ‌ട്ടിൽ ഇടം പിടിക്കുകയും ചെയ്‌തിരുന്നു.

 

 സിനിമയുടെ ആരംഭം മുതൽ അവസാനം വരെ നയൻസ് ഷോ എന്ന രീതിയിലാണ്  സിനിമ മെനഞ്ഞെടുത്തിരിക്കുന്നത്. തികച്ചും അവിചാരിതമായി മയക്കുമരുന്ന് മാഫിയക്ക് വേണ്ടി പ്രവർത്തിക്കേണ്ടി വരുന്ന നിഷ്‌കളങ്കയായ പെൺകുട്ടിയായാണ് നയൻസ് എത്തുന്നത്. പിന്നീട് അവൾ നടത്തുന്ന പോരാട്ടവും അവളുടെ അതിജീവനത്തിന്‍റെ കഥയുമാണ് ത്രില്ലർ മൂഡിൽ ചിത്രം പറയുന്നത്.

നയൻതാരയുടെ സൂപ്പർതാരപരിവേഷം  പരമാവധി മുതലെടുത്താണ് ചിത്രത്തിന്‍റെ സ്‌ക്രിപ്റ്റ് തയാറാക്കിയിരിക്കുന്നത്. നയൻതാരയ്ക്കൊപ്പം സ്‌ക്രീനിൽ‌ എത്തിയ നടീനടന്മാരെല്ലാം മിന്നും പ്രകടനമാണ് നടത്തിയിരിക്കുന്നത്.

 തമിഴ് സിനിമയിൽ ഏറെക്കാലമായി ജൂനിയർ ആർ‌ട്ടിസ്റ്റും കോമഡിയനുമായി ഒതുങ്ങിയ യോഗി ബാബുവാണ് നയൻസിന്‍റെ കാമുകനായി എത്തുന്നതെന്നതും ഈ സിനിമയുടെ എടുത്ത് പറയേണ്ട പ്രത്യേകതയാണ്. യോഗി ബാബുവിന്‍റെ സ്വഭാവിക അഭിനയവും കോമഡിയൻ എന്ന നിലയിലുള്ള അപാര ടൈമിങും ചിത്രത്തിന്‍റെ ഹൈലൈറ്റാണ്.

 

‌മലയാളി താരം ഹരീഷ് പേരഡി പ്രധാനവില്ലനായി എത്തുന്ന ചിത്രത്തിൽ കൊടുംവില്ലന്മാരുടെ നീണ്ട നിരയാണ് അണി നിരക്കുന്നത്.  മൊട്ട രാജേന്ദ്രൻ, നയൻസിന്‍റെ അമ്മയായി എത്തിയ ശരണ്യ പൊൻവർണൻ തുടങ്ങിയവരുടെ പ്രകടനവും എടുത്തു പറയേണ്ടതാണ്.

 എൽകെ ആയി എത്തിയ അൻപു‌താസൻ മാത്രമാണ് കുറച്ചെങ്കിലും പ്രേക്ഷകരെ ബോറടിപ്പിച്ചത് . ആക്ഷനും ചിരിയും സമാസമം ചേർത്താണ് സംവിധായകൻ നെൽ‌സൺ ചിത്രം അണിയിച്ചൊരുക്കിയത്.അനിരുദ്ധ് രവിചന്ദ്രൻ ഒരുക്കിയിരിക്കുന്ന മ്യൂസികും ചിത്രത്തിന്‍റെ ഹൈലൈറ്റാണ്.  ബിഗ് ബജറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധ പിടിച്ച് പറ്റിയ ലൈക്ക പ്രൊഡക്ഷൻസ് ആണ് കോകില നിർമ്മിച്ചിരിക്കുന്നത്. ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ   20 കോടിയിലേറെ രൂപയാണ് ചിത്രം കലക്റ്റ് ചെയ്‌തിരിക്കുന്നത്.

മനസ് തുറന്ന് ചിരിക്കാൻ ആഗ്രഹിക്കുന്നവർക്ക് ധൈര്യപൂർവ്വം കോകില‍യ്ക്ക് ടിക്കറ്റ് എടുക്കാം.


വാർത്തകൾ

Sign up for Newsletter



top