Subpage Banner
Subpage Banner
17
November 2018 - 1:34 am IST
Flash News
Archives

Others

Passport-kerala-flood

പ്രളയത്തിൽ പാസ്‌പോർട് നഷ്‌ടപ്പെട്ടവർക്ക് പ്രത്യേക ക്യാംപ്

Published:30 August 2018

സെപ്റ്റംബർ ഒന്നിന് ആലുവ, കോട്ടയം പാസ്‌പോർട് സേവ കേന്ദ്രങ്ങളിലാണ് ക്യാംപ് ഒരുക്കിയിരിക്കുന്നത്. ക്യാംപിൽ പങ്കെടുക്കാൻ താത്പ്പര്യമുള്ളവർക്ക് www.passportindia.gov.in അല്ലെങ്കിൽ എം പാസ്പോർട്ട് സേവ ആപ് മുഖേന പാസ്‌പോർട്ട് പുതുക്കാൻ അപേക്ഷ  നൽകണം. ഫീസ് ഓൺലൈനായി അടയ്‌ക്കേണ്ടതില്ല

കൊച്ചി: നാടിനെ ദുരിതത്തിലാഴ്‌ത്തിയ പ്രളയത്തിൽ പാസ്‌പോർട് നഷ്‌ടപ്പെടുകയോ നശിക്കുകയോ ചെയ്തവർക്ക് ആശ്വാസവാർത്ത. ഇവർക്കായി പ്രത്യേക ക്യാംപ് സംഘടിപ്പിക്കുന്നു. സെപ്റ്റംബർ ഒന്നിന് ആലുവ, കോട്ടയം പാസ്‌പോർട് സേവ കേന്ദ്രങ്ങളിലാണ് ക്യാംപ് ഒരുക്കിയിരിക്കുന്നത്.

ക്യാംപിൽ പങ്കെടുക്കാൻ താത്പ്പര്യമുള്ളവർക്ക് www.passportindia.gov.in അല്ലെങ്കിൽ എം പാസ്പോർട്ട് സേവ ആപ് മുഖേന പാസ്‌പോർട്ട് പുതുക്കാൻ അപേക്ഷ  നൽകണം. ഫീസ് ഓൺലൈനായി അടയ്‌ക്കേണ്ടതില്ലെന്നും റീജിയണൽ‌ പാസ്‌പോർട്ട് ഓഫസിർ‌ പ്രശാന്ത് ചന്ദ്രൻ അറിയിച്ചു.

നശിച്ച പാസ്‌പോർട്ടുമായി ആലുവയിലെയും കോട്ടയത്തെയും കേന്ദ്രങ്ങളിലെത്തുക. മറ്റു ജില്ലകളിൽ നിന്നുള്ളവർക്കും അപേക്ഷിക്കാവുന്നതാണ്. ഇതിനായി രജിസ്റ്റർ ചെയ്യുമ്പോൾ തന്നെ പാസ്‌പോർട് ഓഫിസായി ആർപിഒ, കൊച്ചിൻ തെരഞ്ഞെടുക്കണം. പാസ്‌പോർട് നഷ്‌ടപ്പെട്ടവർ പൊലീസ് സ്റ്റേഷനിൽ നിന്ന് ഇതിന്‍റെ രേഖ ഹാജരാക്കണം. മറ്റു രേഖകളൊന്നും ആവശ്യമില്ല. 

കേടായ പാസ്‌പോർട്ടിലെ വീസ സാധുവായിരിക്കും. യാത്ര ചെയ്യുന്നവർ രണ്ട് പാസ്‌പോർട്ടും കൈവശം സൂക്ഷിക്കുകയും ചെയ്യുക. ഇതേക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നതിനു വിളിക്കാനും വാട്‌സ്ആപ്പ് ചെയ്യാനും നമ്പർ: 9447731152

 


വാർത്തകൾ

Sign up for Newsletter



top