Published:31 August 2018
മൊബൈൽ രംഗത്ത് പുത്തൻ അനുഭവവുമായി പോകോ എന്ന സബ് ബ്രാൻഡിൽ എഫ് 1 സ്മാർട്ട് ഫോണുകളുമായി രംഗത്തെത്തിയിരിക്കുകയാണ് ചൈനീസ് സ്മാർട്ട്ഫോൺ കമ്പനിയായ ഷവോമി. സ്മാര്‍ട്ട് ഫോണ്‍ അനുഭവത്തെ തന്നെ മാറ്റി മറിക്കും വിധത്തിലുള്ളതാണ് ഫേസ് അണ് ലോക്ക് സംവിധാനത്തോടു കൂടിയ പോകോ എഫ് 1.
അവിശ്വസനീയമായ പ്രകടനത്തോടെ പുതിയ കണ്ടെത്തലുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്മാര്‍ട്ട് ഫോണാണു തങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നതെന്ന് പോകോ ഗ്ലോബല്‍ ഉത്പന്ന വിഭാഗം മേധാവി ജെയ് മണി പറഞ്ഞു.
ഡിസ്പ്ലേ
2 ഡി ഗോറില്ലാ ഗ്ലാസിൽ നോട്ട് ഡിസ്പ്ലെയിൽ 6.18 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്പ്ലേയാണ് ഫോണിന്റേത്.
സാങ്കേതിക വിദ്യ
പതാക വാഹക ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 845 സംവിധാനത്തില്‍ ലിക്വിഡ് കൂള്‍ സാങ്കേതികവിദ്യയുമായാണ് ഫോൺ വിപണിയിലിറക്കിയിരിക്കുന്നത്. പരമ്പരാഗത നോണ്‍ ലിക്വിഡ് കൂളിങ് സംവിധാനങ്ങളെ അപേക്ഷിച്ച് 300 ശതമാനം മികച്ച പ്രകടനമാണ്
പോകോ എഫ് 1 ലഭ്യമാക്കുന്നത്. ആന്‍ഡ്രോയിഡ് 8.1 ഓറിയോ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന മിയു 9.6-ലാണ് എഫ് വണ്ണിന്റെ പ്രവര്‍ത്തനം.
സ്റ്റോറേജ്
6 ജിബി, 8 ജിബി റാം വേരിയന്റുകളാണ് എഫ് വണ്ണിനുള്ളത്. ആറ് ജിബി റാമോടു കൂടി 64 ജിബി, 128 ജിബി ഇൻബിൽട്ട് സ്റ്റോറേജും 8 ജിബി റാമോടുകൂടി 256 ജിബി സ്റ്റോറേജുമുണ്ട്.
ബാറ്ററി
4000 എംഎഎച്ച് ബാറ്ററിയാണ് ഫോണിന്റേത്. മൂന്ന് മണിക്കൂറിനുള്ളിൽ
ഫോൺ പൂർണമായും ചാർജ് ചെയ്യാനാകും. എട്ടു മണിക്കൂര്‍ തുടര്‍ച്ചയായി ഗെയിമുകള്‍ സാധ്യമാക്കാനും ഈ ബാറ്ററിക്കു കഴിയും.
ക്യാമറ
12 എംപി സോണി ഐഎം എക്സ് 363 സോണി പ്രൈമറി സെന്‍സറോടു കൂടിയ ഡ്യുവൽ കാമറയാണ് ഫോണിനുള്ളത്. മുന്നില്‍ പോർട്രേറ്റ് സെൽഫി എടുക്കാവുന്ന 20 എംപി സെന്‍സറോടു കൂടിയ സിംഗിൾ ക്യാമറയുമുണ്ട്. മുന്നിലേയും പിന്നിലേയും ക്യാമറകളിലെ നിര്‍മിത ബുദ്ധി സംവിധാനം ഇതിനെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നു.
നിറം
റോസോ റെഡ്, ബ്ലൂ, ഗ്രാഫൈറ്റ് ബ്ലാക്ക് എന്നീ നിറങ്ങളിൽ ഫോൺ സ്വന്തമാക്കാം.
വില
6 ജിബി, 64 ജിബി പതിപ്പിന് 20,999 രൂപ, 6 ജിബി 128 ജിബി പതിപ്പിന് 23,999 രൂപ, 8 ജിബി 256 ജിബി പതിപ്പിന് 28,999 രൂപ എന്നീ വിലകളിലാണു ഫോൺ ലഭ്യമാകുക.
ഫ്ളിപ്കാർട്ട് വഴിയും എംഐ വെബ്സൈറ്റ് വഴിയും ഫോൺ വാങ്ങാം. എച്ച്ഡിഎഫ്സി കാര്‍ഡ് ഉടമകള്‍ക്ക് 1000 രൂപയുടെ ക്യാഷ് ബാക്കും ലഭ്യമാക്കിയിട്ടുണ്ട്.