Subpage Banner
Subpage Banner
20
September 2018 - 8:43 am IST
Flash News
Archives

Others

south-africa-malayali

ദക്ഷിണാഫ്രിക്കൻ കൊള്ളക്കാർ പ്രവാസി മലയാളിയെ വെടിവച്ചു കൊന്നു

Published:31 August 2018

കാഞ്ഞിരപ്പള്ളി സ്വദേശി ജിജൻ അലക്സ് (55) ആണ് മരിച്ചത്.

ഇതു സംബന്ധിച്ച വിവരം ദക്ഷിണാഫ്രിക്കയിലെ ജിജന്‍റെ ബന്ധുക്കളാണ് നാട്ടിലുള്ള കുടുംബാംഗങ്ങളെ അറിയിച്ചത്.

കോട്ടയം: ദക്ഷിണാഫ്രിക്കയിൽ ജോലി ചെയ്യുന്ന മലയാളിയെ കൊള്ളക്കാർ വെടിവച്ചു കൊന്നതായി റിപ്പോർട്ട്. കാഞ്ഞിരപ്പള്ളി സ്വദേശി ജിജൻ അലക്സ് (55) ആണ് മരിച്ചത്. ഇതു സംബന്ധിച്ച വിവരം ദക്ഷിണാഫ്രിക്കയിലെ ജിജന്‍റെ ബന്ധുക്കളാണ് നാട്ടിലുള്ള കുടുംബാംഗങ്ങളെ അറിയിച്ചത്.

വ്യാഴാഴ്ച പ്രാദേശിക സമയം രാത്രി 7.30 ഓടെയായിരുന്നു സംഭവം. സൂപ്പർ മാർക്കറ്റ് കൊള്ളയടിക്കാനുള്ള മോഷണ സംഘത്തിന്‍റെ ശ്രമത്തിനിടെ ജിജന് വെടിയേൽക്കുകയായിരുന്നു എന്നാണു കുടുംബാംഗങ്ങൾക്ക് ലഭിച്ച വിവരം. കഴിഞ്ഞ പത്തു വർഷത്തോളമായി കോക്സറ്റണിലെ സൂപ്പർമാർക്കറ്റിൽ അക്കൗണ്ടന്‍റായി ജോലി ചെയ്യുകയായിരുന്നു ജിജൻ. 

ജിജൻ പഴയിടം വലിയവീട്ടിൽ ചാണ്ടിക്കുഞ്ഞിന്‍റെ മകനാണ്. ഭാര്യ റെന്നി. മക്കള്‍- നിവ്യ, മരിയ, അഭിജിത്ത്, അഭിലാഷ്. ഭാര്യയും കുട്ടികളും ചങ്ങനാശേരിയിലാണ് താമസം.


വാർത്തകൾ

Sign up for Newsletter



top