ISL-2018-219
23
January 2019 - 4:22 am IST
Flash News
Archives

Tradition

bible-pastor-snake-kentucky

പാമ്പിനെ കയ്യിലെടുത്ത് ബൈബിൾ പ്രഭാഷണം; പാസ്റ്റര്‍ ഗുരുതരാവസ്ഥയില്‍

Published:02 September 2018

പാമ്പ് കടിയേറ്റിട്ടും പ്രസംഗം തുടര്‍ന്ന കോഡി പൊടുന്നനെ ക്ഷീണിതനായി.

ഇതോടെ പള്ളിയില്‍ പ്രാർത്ഥനയ്ക്കെത്തിയവർ പാസ്റ്ററെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

ന്യൂയോർക്ക്: പാമ്പിനെ കയ്യിലെടുത്തും ചുംബിച്ചും ബൈബിൾ പ്രഭാഷണം നടത്തിയ പാസ്റ്റര്‍ പാമ്പു കടിയേറ്റ് ഗുരുതരാവസ്ഥയിൽ. കോഡി കൂട്ട്സ് എന്ന പാസ്റ്ററാണ് വിഷപാമ്പിന്‍റെ കടിയേറ്റ് ഗുരുതരാവസ്ഥയിലായത്. പാമ്പിനെ കഴുത്തില്‍ ചുറ്റികറക്കാനുള്ള ശ്രമത്തിനിടയിലാണ് പാസ്റ്ററിന്‍റെ കഴുത്തില്‍ പാമ്പ് കടിക്കുന്നത്. 

അമെരിക്കയിലെ കെന്‍റക്കിയിലെ ക്രിസ്ത്യൻ പള്ളിയിലാണ് സംഭവം. കഴുത്തില്‍ ചുറ്റിയ പാമ്പിനെ മൈക്കിനോട് അടുപ്പിച്ച് പിടിച്ചതോടെയാണ് 27കാരനായ കോഡിയുടെ കഴുത്തില്‍ പാമ്പ് കടിച്ചത്. പാമ്പ് കടിയേറ്റിട്ടും പ്രസംഗം തുടര്‍ന്ന കോഡി പൊടുന്നനെ ക്ഷീണിതനായി. ഇതോടെ പള്ളിയില്‍ പ്രാർത്ഥനയ്ക്കെത്തിയവർ പാസ്റ്ററെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

വചന പ്രഭാഷകര്‍ പാമ്പുകളെ കയ്യിലെടുത്ത് ബൈബിൾ പ്രഭാഷണം നടത്തുന്ന ചുരുക്കം ചില ദേവാലയങ്ങളിലൊന്നാണ് കെന്‍റക്കിയിലേത്. ഞായറാഴ്ച ദിവസങ്ങളിലെ പ്രാര്‍ത്ഥനാ മധ്യേയാണ് പാമ്പിനെ കയ്യിലെടുത്തുള്ള വചന പ്രഭാഷണം. കോഡിയുടെ പിതാവ് ജെയ്മി, സമാന രീതിയിൽ വചന പ്രഭാഷണം നടത്തവേ പാമ്പ് കടിയേറ്റ് 2014ല്‍  മരിച്ചയാളാണ്. തുടർന്നാണ് കോഡി ബൈബിൾ പ്രഭാഷണ രംഗത്തേയ്ക്ക് കടന്നുവന്നത്.


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top