ISL-2018-219
20
November 2018 - 1:10 am IST
Flash News
Archives

Wellness

എലിപ്പനി പ്രതിരോധ മരുന്നിനെതിരെ കുത്തിത്തിരുപ്പുമായി ജേക്കബ് വടക്കൻചേരി, പൊങ്കാലയിട്ട് സോഷ്യൽ മീഡിയ

Published:02 September 2018

എലിപ്പനിയെ പ്രതിരോധിക്കാനുള്ള ഡോക്സിസൈക്കിളിൻ സൗജന്യമായി വിതരണം ചെയ്യുന്നുമുണ്ട്.

ഇതിനിടെയാണ് എലിപ്പനിയ്ക്കു നൽകുന്ന പ്രതിരോധ മരുന്നിന്‍റെ ആധികാരികതയെ ചോദ്യം ചെയ്ത് ജേക്കബ് വടക്കൻചേരി രംഗത്തെത്തിയത്.

കൊച്ചി: കാലവർഷക്കെടുതിക്ക് പിന്നാലെ സംസ്ഥാനം എലിപ്പനി ഭീഷണി നേരിടുകയാണ്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ എലിപ്പനി ബാധിച്ച് 26 പേർ മരണത്തിനു കീഴടങ്ങുകയും ചെയ്തതോടെ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. 13 ജില്ലകളിൽ അതീവ ജാഗ്രതാ നിർദേശം നൽകിയതിനൊപ്പം പ്രളയാനന്തരം ദുരിതാശ്വാസ, ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയവര്‍ പ്രതിരോധ മരുന്നുകള്‍ കഴിക്കണമെന്നും സർക്കാർ നിര്‍ദേശം നൽകി. എലിപ്പനിയെ പ്രതിരോധിക്കാനുള്ള ഡോക്സിസൈക്കിളിൻ സൗജന്യമായി വിതരണം ചെയ്യുന്നുമുണ്ട്. ഇതിനിടെയാണ് എലിപ്പനിയുടെ പ്രതിരോധ മരുന്നിന്‍റെ ആധികാരികതയെ ചോദ്യം ചെയ്ത് ജനാരോഗ്യ പ്രസ്ഥാനം ചെയർമാൻ ജേക്കബ് വടക്കൻചേരി രംഗത്തെത്തിയത്.

എലിപ്പനി സംസ്ഥാനത്താകെ ഭീഷണിയായി നിലനിൽക്കുന്ന സമയത്താണ് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുളള നിര്‍ദേശങ്ങളുമായി ഇദ്ദേഹം സമൂഹമാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിക്കുന്നത്. ഡോക്സിസൈക്കിളിൻ മരുന്നുകള്‍ കഴിക്കുന്നത് ആരോഗ്യത്തിനു ഹാനികരമാണെന്ന് ജേക്കബ് ആരോപിക്കുന്നു. ഇത്തരം മരുന്നുകള്‍ ശരീരത്തിലെത്തുന്ന മറ്റു വസ്തുക്കളുമായുള്ള പ്രവര്‍ത്തനത്തെയും മറ്റു മരുന്നുകളുമായുണ്ടാവുന്ന പ്രവര്‍ത്തനങ്ങളെ കുറിച്ചും ഇദ്ദേഹം ഫെയ്‌സ്ബുക്ക് ലൈവില്‍ വിശദീകരിക്കുന്നുണ്ട്. അതേസമയം, വീഡിയോയുടെ ചുവടെ വരുന്ന കമന്‍റുകളിലധികവും ഇദ്ദേഹത്തെ വിമർശിച്ചു കൊണ്ടുള്ളതാണ്.

നേരത്തെ സംസ്ഥാനത്ത് നിപ്പ പടര്‍ന്നു പിടിച്ച സമയത്ത് തെറ്റിദ്ധാരണ പടര്‍ത്തുന്ന പ്രസ്താവനകള്‍ നടത്തിയതിനു ഇദ്ദേഹത്തിനെതിരെ നിയമനടപടി സ്വീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് എലിപ്പനി പ്രതിരോധ മരുന്നുകള്‍ക്കെതിരെയും ആരോപണങ്ങളുമായി ജേക്കബ് വടക്കൻചേരി രംഗത്തെത്തിയിരിക്കുന്നത്. 


വാർത്തകൾ

Sign up for Newsletter



top