Subpage Banner
Subpage Banner
17
November 2018 - 1:44 am IST
Flash News
Archives

Tradition

arnmula-valla-sadya

ആ​റ​ന്മു​ള​യി​ൽ അ​ഷ്ട​മി​ രോ​ഹി​ണിക്ക് അ​ന്ന​ദാ​നം

Published:02 September 2018

സാ​ധാ​ര​ണ പ​തി​നാ​യി​ര​ങ്ങ​ള്‍ പ​ങ്കെ​ടു​ക്കു​ന്ന അ​ഷ്ട​മി​രോ​ഹി​ണി വ​ള്ള​സ​ദ്യ​യും 42 കൂ​ട്ടം വി​ഭ​വ​ങ്ങ​ളും പ്ര​ള​യ​ദു​ര​ന്തം ക​ണ​ക്കി​ലെ​ടു​ത്താ​ണു വേ​ണ്ടെ​ന്നു​വ​ച്ച​ത്. ആ​യി​രം പേ​ര്‍ക്കാ​ണ് അ​ന്ന​ദാ​നം ന​ൽ​കി​യ​ത്.

കോ​ഴ​ഞ്ചേ​രി: ആ​റ​ന്മു​ള പാ​ര്‍ഥ​സാ​ര​ഥീ ക്ഷേ​ത്ര​ത്തി​ല്‍ അ​ഷ്ട​മി രോ​ഹി​ണി​ക്കു വ​ള്ള സ​ദ്യ ഒ​ഴി​വാ​ക്കി അ​ന്ന​ദാ​നം ന​ട​ത്തി. സാ​ധാ​ര​ണ പ​തി​നാ​യി​ര​ങ്ങ​ള്‍ പ​ങ്കെ​ടു​ക്കു​ന്ന അ​ഷ്ട​മി​രോ​ഹി​ണി വ​ള്ള​സ​ദ്യ​യും 42 കൂ​ട്ടം വി​ഭ​വ​ങ്ങ​ളും പ്ര​ള​യ​ദു​ര​ന്തം ക​ണ​ക്കി​ലെ​ടു​ത്താ​ണു വേ​ണ്ടെ​ന്നു​വ​ച്ച​ത്. ആ​യി​രം പേ​ര്‍ക്കാ​ണ് അ​ന്ന​ദാ​നം ന​ൽ​കി​യ​ത്. 

പ്ര​ള​യ​ത്തി​ന്‍റെ കെ​ടു​തി​ക​ള്‍ ഇ​നി​യും അ​വ​സാ​നി​ച്ചി​ട്ടി​ല്ലാ​ത്ത ക​ര​ക​ളി​ല്‍ നി​ന്ന് ഇ​രു​പ​ത്ത​ഞ്ചോ​ളം പ​ള്ളി​യോ​ട​ങ്ങ​ള്‍ മാ​ത്ര​മാ​ണു പാ​ടി​ത്തു​ഴ​ഞ്ഞ് ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ​ത്. അ​ച്ച​ന്‍കോ​വി​ലാ​റും, കു​ട്ട​ന്‍പേ​രൂ​രാ​റും പ​മ്പ​യും ബാ​ക്കി​വ​ച്ച പ്ര​ള​യ​ത്തി​ന്‍റെ ശേ​ഷി​പ്പു​ക​ള്‍ നേ​രി​ട്ടു​ക​ണ്ട് ര​ണ്ടു ദി​വ​സ​ത്തെ പ്ര​യ​ത്‌​ന​വു​മാ​യി ഏ​റ്റ​വും പ​ടി​ഞ്ഞാ​റു നി​ന്നെ​ത്തു​ന്ന ചെ​ന്നി​ത്ത​ല പ​ള്ളി​യോ​ടം ആ​റ​ന്മു​ള​യെ​ത്തി​യ​തോ​ടെ പ​ള്ളി​യോ​ട പ്രേ​മി​ക​ളു​ടെ ആ​ഹ്‌​ളാ​ദം അ​തി​ജീ​വ​ന​ത്തി​ന്‍റേ​താ​യി മാ​റി. കു​ട്ട​ന്‍പേ​രൂ​രാ​റി​ലും മ​റ്റ് പ​ല​യി​ട​ങ്ങ​ളി​ലും വ​ഴി​മു​ട​ക്കി​നി​ന്ന പോ​ള​യും പു​ല്ലും ഒ​ഴു​കി​യെ​ത്തി​യ മ​ര​ങ്ങ​ളും നീ​ക്കി അ​തി സാ​ഹ​സി​ക​മാ​യാ​ണ് ചെ​ന്നി​ത്ത​ല പ​ള്ളി​യോ​ടം ആ​റ​ന്മു​ള​യി​ലെ​ത്തി​യ​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ 8.30നു ​തി​രി​ച്ച പ​ള്ളി​യോ​ടം ഇ​ന്ന​ലെ രാ​വി​ലെ പ​ത്ത് മ​ണി​യോ​ടെ ആ​റ​ന്മു​ള​യി​ലെ​ത്തി. 

അ​തേ​സ​മ​യം ഇ​ട​ശേ​രി​മ​ല ക​ര​യോ​ഗ​ത്തി​നും സ​ത്ര​ക്ക​ട​വി​നു​മി​ട​യി​ല്‍ തി​ട്ട​യി​ല്‍ ക​യ​റി​പ്പോ​യ മാ​ല​ക്ക​ര പ​ള്ളി​യോ​ടം ക​ര​ക്കാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ചെ​യി​ന്‍ ബ്ലോ​ക്കി​ന്‍റെ സ​ഹാ​യ​ത്തോ​ടെ താ​ഴെ​യി​റ​ക്കി​യ​ത് ക​ര​ക്കാ​രു​ടെ മ​റ്റൊ​രു കൂ​ട്ടാ​യ്മ​യു​ടെ ഇ​ട​മാ​യി. ച​ങ്ങം​ക​രി വേ​ണു ആ​ചാ​രി​യു​ടെ നി​ർ​ദേ​ശ​ങ്ങ​ള്‍ കൂ​ടി സ്വീ​ക​രി​ച്ചാ​ണ് പ​ള്ളി​യോ​ടം താ​ഴെ​യി​റ​ക്കി​യ​ത്. 

പ്ര​ള​യ​ത്തി​ൽ ഒ​ലി​ച്ചു​പോ​യ റാ​ന്നി പ​ള്ളി​യോ​ടം വീ​യ​പു​ര​ത്തു നി​ന്ന് രാ​വി​ലെ പ​ത്തു മ​ണി​യോ​ടെ തി​രി​കെ​യെ​ത്തി​ച്ച​തു ക്ഷേ​ത്ര​ക്ക​ട​വി​നു മു​ന്‍പി​ലൂ​ടെ തു​ഴ​ഞ്ഞു​പോ​യ​പ്പോ​ള്‍ പ​ള്ളി​യോ​ട പ്രേ​മി​ക​ള്‍ക്ക് അ​തു നൊ​മ്പ​ര​ക്കാ​ഴ്ച​യാ​യി. പ​ള്ളി​യോ​ട​ത്തി​ന്‍റെ അ​മ​ര​വും അ​ണി​യ​വും വേ​ര്‍പ്പെ​ട്ട നി​ല​യി​ലാ​ണു വീ​യ​പു​ര​ത്ത് നി​ന്നു ക​ണ്ടെ​ടു​ത്ത​ത്. 

പു​ന​ര്‍നി​ര്‍മാ​ണ​ത്തി​ന് 25 ല​ക്ഷം രൂ​പ​യോ​ളം ചെ​ല​വു വ​രും. പു​തു​ക്കു​ള​ങ്ങ​ര പ​ള്ളി​യോ​ട​വും സാ​ര​മാ​യ കേ​ടു​പാ​ടു​ക​ളോ​ടെ​യാ​ണു ക​ര​യി​ലെ​ത്തി​ച്ച​ത്. മ​റ്റു പ​ല പ​ള്ളി​യോ​ട​ങ്ങ​ളു​ടെ​യും കേ​ടു​പാ​ടു​ക​ള്‍ ത​ച്ച​ന്മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​ല​യി​രു​ത്തി​വ​രി​ക​യാ​ണ്. 


വാർത്തകൾ

Sign up for Newsletter



top