Published:28 March 2018
കൊച്ചി: പദ്ധതി നിർവഹണത്തില്‍ കൂടുതല്‍ മോഡേണാവുന്നതിനായി ധനവകുപ്പ് ആകെ അഴിച്ചു പണിയുന്നു. പുതിയ തസ്തികള്‍ സൃഷ്ടിക്കാതെ പ്രവര്‍ത്തന രീതിയില്‍ മാറ്റം വരുത്തികൊണ്ടാണ് സംസ്ഥാനത്തിന്റെ വികസനത്തിനായി മാറ്റം വരുത്തനാണ് വകുപ്പ് ഒരുങ്ങുന്നത്. ഇതിന്റെ ആദ്യഘട്ടമായി കേന്ദ്രപദ്ധതികളുടെ നടത്തിപ്പിനുവേണ്ടിയുള്ള കേന്ദ്രാവിഷ്കൃത പദ്ധതികളുടെ കാര്യക്ഷമമായ നടത്തിപ്പിനായി ധനവകുപ്പില്‍ പ്രത്യേകമായി പ്രോജക്റ്റ് സെല്‍ ആരംഭിക്കുമെന്നാണ് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കുന്നത്.
ഫെഡറല്‍ ബാങ്കിന്റെ സഹായത്തോടെ സര്‍ക്കാര്‍ ബാങ്കിങ്ങ് സേവനങ്ങള്‍ പലതും ഡിജിറ്റലാക്കുന്നതിനു പിന്നാലെയാണ് പുതിയ നീക്കവും. കിഫ്ബി ഫണ്ട് മോണിട്ടറിങ്ങിനു പ്രേത്യേക സംവിധാനം ഏര്‍പ്പെടുത്താന്‍ നേരതതെ തന്നെ ധാരണയായിരുന്നു അതിനു പിന്നാലെയാണ് പുതിയ നടപടികള്‍. മികച്ച ആസൂത്രണത്തിലൂടെ ഈ സാമ്പത്തികവര്‍ഷം പദ്ധതിതുകയില്‍ 80 ശതമാനം ചെലവഴിക്കാനാകുമെന്നു പ്രതീക്ഷയിലാണ് സര്‍ക്കാര്‍. നിലവില്‍ 74.9 ശതമാനം ചെലവഴിച്ചു. തദ്ദേശസ്ഥാപന പദ്ധതിയില്‍ 74.52 ശതമാനവും ചെലവഴിച്ചു. എന്നാല്‍, കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നിര്‍വഹണത്തില്‍ 58.6 ശതമാനമേ കൈവരിക്കാന്‍ സാധിച്ചിട്ടുള്ളു. അതുകൊണ്ടാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. കേന്ദ്രം പ്രഖ്യാപിക്കുന്ന പദ്ധതികളുടെ നടത്തിപ്പ് മേല്‍നോട്ടം , അതിന്റെ ഫണ്ട് കേന്ദ്രവകുപ്പുകളില്‍ നിന്ന് യഥാസമയം കിട്ടുന്നതിനുവേണ്ടിയുള്ള മോണിട്ടറിങ്ങ്. എന്നിവയാകും പുതിയ സെല്ലിന്റെ കീഴില്‍ വരിക.