Flash News
Archives

Trends

കൊ​ച്ചി​യി​ല്‍ ഇ​നി സൂ​ര്യ​ന്‍ അ​സ്ത​മി​ക്കി​ല്ല

Published:28 March 2018

# മീ​നാ​ക്ഷി നീ​ല​ക​ണ്ഠ​ൻ

സി​യാ​ലി​ല്‍ നി​ന്നു തു​ട​ങ്ങി​യ സൂ​ര്യ​വി​പ്ള​വം കൊ​ച്ചി ന​ഗ​ര​സ​ഭ​കൂ​ടി ഏ​റ്റെ​ടു​ത്ത​തോ​ടെ കേ​ര​ള​ത്തി​ല്‍ സൂ​ര്യ​ൻ അ​സ്ത​മി​ക്കാ​ത്ത ന​ഗ​ര​മാ​യി കൊ​ച്ചി മാ​റും. ന​ഗ​ര​ത്തി​ലെ മു​ഴു​വ​ന്‍ സ​ര്‍ക്കാ​ര്‍ കെ​ട്ടി​ട​ങ്ങ​ള്‍ക്കു മു​ക​ളി​ലും സോ​ളാ​ര്‍ പാ​ന​ല്‍ സ്ഥാ​പി​ക്കാ​ന്‍ ന​ഗ​ര​സ​ഭ തീ​രു​മാ​നി​ച്ച​താ​ണു കൊ​ച്ചി​ക്കാ​ര്‍ക്കു പെ​രു​മ​യാ​കു​ന്ന​ത്.

സി​യാ​ലി​ല്‍ നി​ന്നു തു​ട​ങ്ങി​യ സൂ​ര്യ​വി​പ്ള​വം കൊ​ച്ചി ന​ഗ​ര​സ​ഭ​കൂ​ടി ഏ​റ്റെ​ടു​ത്ത​തോ​ടെ കേ​ര​ള​ത്തി​ല്‍ സൂ​ര്യ​ൻ അ​സ്ത​മി​ക്കാ​ത്ത ന​ഗ​ര​മാ​യി കൊ​ച്ചി മാ​റും. ന​ഗ​ര​ത്തി​ലെ മു​ഴു​വ​ന്‍ സ​ര്‍ക്കാ​ര്‍ കെ​ട്ടി​ട​ങ്ങ​ള്‍ക്കു മു​ക​ളി​ലും സോ​ളാ​ര്‍ പാ​ന​ല്‍ സ്ഥാ​പി​ക്കാ​ന്‍ ന​ഗ​ര​സ​ഭ തീ​രു​മാ​നി​ച്ച​താ​ണു കൊ​ച്ചി​ക്കാ​ര്‍ക്കു പെ​രു​മ​യാ​കു​ന്ന​ത്. ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ സോ​ളാ​ര്‍ കാ​ർ പാ​ർ​ക്കി​ങ് ഏ​രി​യ​യു​ള്ള എ​യ​ർ​പോ​ർ​ട്ട് എ​ന്ന പ​ദ​വി​യി​ലേ​ക്കാ​ണു സി​യാ​ല്‍ എ​ത്തു​ന്ന​തി​നു പി​ന്നാ​ലെ​യാ​ണി​ത്. 

ക​ഴി​ഞ്ഞ​ദി​വ​സം അ​വ​ത​രി​പ്പി​ച്ച ബ​ജ​റ്റി​ലാ​ണു ത​ങ്ങ​ളു​ടെ സോ​ളാ​ര്‍ സ്വ​പ്നം കോ​ര്‍പ്പ​റേ​ഷ​ന്‍ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. വ​ഴി​വി​ള​ക്കു​ക​ള്‍ എ​ല്ലാം സോ​ളാ​ര്‍ ആ​ക്കി മാ​റ്റു​ക, ന​ഗ​ര​ത്തി​ല്‍ സ​ര്‍ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ റൂ​ഫ് ടോ​പ്പ് എ​ന​ര്‍ജി സം​വി​ധാ​ന ഏ​ര്‍പ്പെ​ടു​ത്തി, അ​തി​ല്‍ നി​ന്ന് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന വൈ​ദ്യു​തി കെ ​എ​സ് ഇ ​ബി ലൈ​നു​ക​ളി​ല്‍ ഫീ​ഡ് ചെ​യ്യു​ന്ന​തി​നാ​ണു ല​ക്ഷ്യ​മി​ട്ടി​രി​ക്കു​ന്ന​ത്. 
നി​ല​വി​ല്‍ കേ​ര​ള​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച മോ​ഡ​ല്‍ സി​യാ​ലാ​ണ്. പൂ​ര്‍ണ്ണ​മാ​യും സോ​ളാ​ര്‍ വൈ​ദ്യു​തി​യി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന ലോ​ക​ത്തെ ഒ​രേ ഒ​രു വി​മാ​ന​ത്താ​വ​ള​മെ​ന്ന പ​ദ​വി കൊ​ച്ചി​ന്‍ ഇ​ന്‍റ​ര്‍നാ​ഷ​ണ​ല്‍ എ​യ​ര്‍പോ​ര്‍ട്ടി​നാ​ണ്. ഏ​റ്റ​വും കൂ​ടു​ത​ല്‍ സോ​ളാ​ര്‍ വൈ​ദ്യു​തി ഉ​ണ്ടാ​ക്കി വി​ല്‍ക്കു​ന്ന എ​യ​ര്‍പോ​ട്ട് ആ​കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണു സി​യാ​ലി​പ്പോ​ള്‍.
അ​തി​നാ​യി പു​തി​യ പ്ളാ​ന്‍റ് ആ​രം​ഭി​ക്കു​ക​യാ​ണ്. നി​ല​വി​ല്‍ കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ലെ അ​ന്താ​രാ​ഷ്ട്ര ടെ​ര്‍മി​ന​ലി​ല്‍ നി​ര്‍മ്മി​ച്ചി​രി​ക്കു​ന്ന സോ​ളാ​ര്‍ പാ​ന​ല​ുകൾ​ക്ക് 2.7 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി ഉ​ല്‍പ്പ​ാദ​ന ശേ​ഷി​യു​ണ്ട്. ഈ ​വ​ര്‍ഷം മെ​യ് മാ​സ​ത്തോ​ടെ ആ​ഭ്യ​ന്ത​ര ടെ​ര്‍മി​ന​ലി​ല്‍ ക​മ്മീ​ഷ​ന്‍ ചെ​യ്യു​ന്ന 2.4 മെ​ഗാ​വാ​ട്ട് സോ​ളാ​ര്‍ പദ്ധതികൂടി എ​ത്തു​ന്ന​തോ​ടെ കൊ​ച്ചി​യി​ലെ നി​ന്നു​ള​ള ആ​കെ ഉ​ല്‍പ്പാ​ദ​നം 5.1 മെ​ഗാ​വാ​ട്ടാ​യി ഉ​യ​രും. ഇ​തോ​ടെ​യാ​ണ് ഏ​റ്റ​വും വ​ലി​യ സോ​ളാ​ര്‍ പദ്ധതി സ്വ​ന്ത​മാ​യി​ട്ടു​ള​ള വി​മാ​ന​ത്താ​വ​ള​മാ​യി സി​യാ​ല്‍ മാ​റു​ക. നി​ല​വി​ലെ സോ​ളാ​ര്‍ കാ​ര്‍പോ​ര്‍ട്ട് ഉ​ള്‍പ്പെ​ടെ ഏ​ട്ട് സോ​ളാ​ര്‍ പ്ലാ​ന്‍റു​ക​ളി​ല്‍ നി​ന്നാ​യി 30 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി ഉ​ല്‍പാ​ദി​പ്പി​ക്കു​ന്നു​ള​ള ശേ​ഷി ഇ​പ്പോ​ള്‍ സി​യാ​ലി​നു​ണ്ട്. 


വ​ണ്ടി​ക്കും വൈ​ദ്യു​തി
സോ​ളാ​ര്‍ വാ​ഹ​ന​നി​ര​യും അ​ധി​കം വൈ​കാ​തെ കൊ​ച്ചി​ന്‍ എ​യ​ര്‍പോ​ര്‍ട്ടി​ലെ​ത്തും. പു​തി​യ സോ​ളാ​ര്‍ പ​വ​ര്‍ യൂ​ണി​റ്റി​നോ​ട് ചേ​ര്‍ന്ന് സോ​ളാ​ര്‍ കാ​റു​ക​ള്‍ ചാ​ര്‍ജ് ചെ​യ്യാ​നു​ള​ള കൂ​ടു​ത​ല്‍ സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കു​ന്നു​ണ്ട്. ഭാ​വി​യി​ല്‍ സോ​ളാ​ര്‍ കാ​റു​ക​ള്‍ വി​മാ​ന​ത്താ​വ​ള ആ​വ​ശ്യ​ങ്ങ​ള്‍ക്ക് ഉ​യോ​ഗി​ച്ച് സൗ​രോ​ര്‍ജ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നു​ള​ള ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കാ​നാ​ണു സി​യാ​ലി​ന്‍റെ തീ​രു​മാ​നം. കൊ​ച്ചി മെ​ട്രൊ വൈ​ദ്യു​തി വാ​ഹ​ന​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണു സി​യാ​ലി​ന്‍റെ നീ​ക്കം .
മെ​ട്രോ​യും ഒ​പ്പ​മു​ണ്ട്
പ​രി​സ്ഥി​തി സൗ​ഹൃ​ദ​മാ​യ സോ​ളാ​ര്‍ എ​നർജി സ്വ​ന്ത​മാ​ക്കി നേ​ട്ടം കൊ​യ്യാ​നു​ള്ള പു​തി​യ വ്യ​വ​സാ​യ​മ​ത്സ​ര​ത്തി​ല്‍ മെ​ട്രോ​യും വി​ടാ​തെ​യു​ണ്ട്. ത​ങ്ങ​ളു​ടെ പാ​ള​ങ്ങ​ള്‍ക്ക് മു​ക​ളി​ല്‍ സോളാർ പാ​ന​ല്‍ പി​ടി​പ്പി​ച്ച് അ​തി​ല്‍ നി​ന്നു വൈ​ദ്യു​തി തേ​ടാ​നു​ള്ള വ​ഴി​യാ​ണ് ഇ​വ​ര്‍ നോ​ക്കു​ന്ന​ത്. ന​ഗ​ര​ത്തി​ല്‍ സോ​ളാ​ര്‍ ഒ​ട്ടോ​റി​ക്ഷ​യും,  കാ​യ​ലി​ല്‍ സോ​ളാ​ർ ബോ​ട്ടും ഇ​റ​ക്കി​യാ​ൽ, കൊ​ച്ചി ഇ​ന്ത്യ​യി​ല്‍ സോ​ളാ​ര്‍ കു​തി​പ്പി​ല്‍ ഒ​ന്നാ​മ​തെ​ത്തും.


വാർത്തകൾ

ലിങ്ക്സ്

Sign up for Newsletter



top