ISL-2018-219
20
November 2018 - 1:30 am IST
Flash News
Archives

Religious

cambodia

ക്ഷേത്രങ്ങൾക്കും പട്ടിനും പേരുകേട്ട നാട്; സീയിം റീപ്

Published:06 September 2018

ക്ഷേത്രങ്ങളുടെ നഗരം എന്നാണ് പൊതുവെ സീയിം റീപ് അറിയപ്പെടുന്നത്.

ക്ഷേത്രങ്ങളും ചൈനീസ് മാതൃകയിലുള്ള വാസ്തു നിർമിതികളും കരകൗശല നിർമാണവും മ്യൂസിയവുമൊക്കെ യുള്ള മനോഹരമായ പ്രദേശമാണ് വടക്കു പടിഞ്ഞാറൻ കംമ്പോഡിയയിലെ സീയിം റീപ്. ക്ഷേത്രങ്ങളുടെ നഗരം എന്നാണ് പൊതുവെ സീയിം റീപ് അറിയപ്പെടുന്നത്. ഫ്രഞ്ച് അധീനതയിലായിരുന്നു മുൻപ്  ഇവിടം.

ഖമർ രാജാവ് രൂപകൽപ്പന ചെയ്ത പുരാതന ശിൽപ്പങ്ങളും അങ്കോർവാറ്റ് ക്ഷേത്രങ്ങളുമാണ്  ഇവിടുത്തെ പ്രധാന ആകർഷണം. ലോകത്തിലെ ഏറ്റവും വലിയ സ്മാരകമായ അങ്കോർവാറ്റ് ആണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. 162.2 ഹെക്‌ടർ പരന്നു കിടക്കുന്ന സ്മാരകം പുരാതന ഹിന്ദു ക്ഷേത്രമായിരുന്നു. ശേഷം പന്ത്രണ്ടാം നൂറ്റാണ്ടിൽ ബുദ്ധ ക്ഷേത്രമായി മാറ്റപ്പെട്ടു.

അങ്കോർ ക്ഷേത്രങ്ങളുടെ ഭാഗമായിട്ടുള്ള പ്രഹാൻ ഖാൻ ഖമർ വാസ്തുകലയിൽ നിർമിച്ച ലളിതവും ചെറിയതുമായ ക്ഷേത്രം. ക്ഷേത്രങ്ങളുടെ ചുവരുകളിൽ അപ്സരസുകളുടെ ശിൽപ്പങ്ങളാൽ അലംകൃതമാണ്. ബയോൺ ക്ഷേത്രം, ബാഫ്യൂൺ ക്ഷേത്രം, ബാൻടീയി ക്ഷേത്രം തുടങ്ങിയവ സീയിം റീപിലെ കാഴ്ചകളാണ്. ക്ഷേത്ര കാഴ്ചകൾ പോലെ തന്നെയാണ് ഇവിടുത്തെ പട്ടു കേന്ദ്രങ്ങളും. സഞ്ചാരികൾക്കു പട്ടുൽപ്പാദനത്തെ കുറിച്ച് പഠിക്കാൻ ധാരാളം സ്ഥലങ്ങളുമുണ്ടിവിടെ. 


വാർത്തകൾ

Sign up for Newsletter



top