ISL-2018-219
20
November 2018 - 1:23 am IST
Flash News
Archives

Travel

kings-path.jpg

സാഹസിക പ്രേമികളെ ലോകത്തിലെ ഏറ്റവും അപകടം നിറഞ്ഞ വഴിയിതാണ്

Published:06 September 2018

സാഹസികത ഇഷ്ടപ്പെടുന്നവരാണ് കിങ്സ് പാത്തിനെ തേടിയെത്തുന്നവരിലധികവും. സാഹസികതയും ഒപ്പം അപകടവും നിറഞ്ഞവഴിയാണിത്.

സ്പെയിനിലെ മലാഗയിലെ കിങ്സ് പാത്തിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? ലോകത്തിലെ ഏറ്റവും അപകടം നിറഞ്ഞ വഴിയാണിത്. 100 മീറ്റർ ഏകദേശം 328 അടിയാണ് കിങ്സ് പാത്തിന്‍റെ ഉയരം, ഒരു മീറ്റർ വീതിയും. മൂന്നു കിലോമീറ്ററുള്ള ഈ നടപ്പാതയിലൂടെ വേണം നടന്നു പോകാൻ.

സാഹസികത ഇഷ്ടപ്പെടുന്നവരാണ് കിങ്സ് പാത്തിനെ തേടിയെത്തുന്നവരിലധികവും. സാഹസികതയും ഒപ്പം അപകടവും നിറഞ്ഞവഴിയാണിത്. 2001ൽ സുരക്ഷ കാരണങ്ങൾ‌ കാരണം ഇവിടം അടച്ചിരുന്നു. എന്നാൽ നവീകരണത്തിനു ശേഷം 2015 ൽ സഞ്ചാരികൾക്കായി ഇവിടം തുറന്നു കൊടുത്തു.

കിങ്സ് പാത്തിൽ ആർക്കിയോളജിക്കൽ വകുപ്പിന്‍റെ കീഴിലുള്ള ഒരു ഗുഹയുമുണ്ട്. 1901 ലാണ് ഈ നടപ്പാത നിർമാണം ആരംഭിച്ചത്. 1905 ൽ അതിന്‍റെ നിർമാണം പൂർത്തിയായി. മലയിടുക്കുകളിലെ ഈ അപകട നടപ്പാതയുടെ താഴെ പുഴാണ്. 2015 നു ശേഷമാണ് ലോകത്തിലെ ഏറ്റവു പേടിപ്പെടുത്തുന്ന വഴിയെന്ന് ഇവിടം അറിയപ്പെട്ടു തുടങ്ങിയത്. 


വാർത്തകൾ

Sign up for Newsletter



top