Subpage Banner
Subpage Banner
20
September 2018 - 8:07 am IST
Flash News
Archives

Analysis

mayank-agarwal-team-india-entry

അ​ഗ​ർ​വാ​ളി​ന് അ​ജ​യ് ശ​ർ​മ​യു​ടെ വി​ധി​യോ?

Published:06 September 2018

ഇം​ഗ്ല​ണ്ടി​ൽ കൈ​പ്പി​ടി​യി​ൽ ഒ​തു​ക്കേ​ണ്ട മ​ത്സ​ര​ങ്ങ​ളി​ൽ പോ​ലും തോ​ൽ​വി​യേ​റ്റു ​വാ​ങ്ങി​യ ഇ​ന്ത്യ​ൻ ടീ​മി​ന് ആ​ഭ്യ​ന്ത​ര ക്രി​ക്ക​റ്റി​ൽ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തു​ന്ന മാ​യ​ങ്ക് അ​ഗ​ർ​വാ​ളിന്‍റെ സാ​ന്നി​ധ്യം വേ​ണ​മോ​യെ​ന്ന ചോ​ദ്യം ബാ​ക്കി​യാ​കു​ന്നു. 

ഈ ​മയ​ങ്ക് അ​ഗ​ർ​വാ​ളി​ന് എ​ന്താ​ണ് ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീ​മി​ൽ സ്ഥാ​നം ന​ൽ​കാ​ത്ത​ത്. ചോ​ദ്യം ഉ​ന്ന​യി​ച്ച​ത്, സാ​ക്ഷാ​ൽ ഹ​ർ​ഭ​ജ​ൻ സി​ങ്ങാ​ണ്. ഇം​ഗ്ല​ണ്ടി​ൽ കൈ​പ്പി​ടി​യി​ൽ ഒ​തു​ക്കേ​ണ്ട മ​ത്സ​ര​ങ്ങ​ളി​ൽ പോ​ലും തോ​ൽ​വി​യേ​റ്റു ​വാ​ങ്ങി​യ ഇ​ന്ത്യ​ൻ ടീ​മി​ന് ആ​ഭ്യ​ന്ത​ര ക്രി​ക്ക​റ്റി​ൽ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തു​ന്ന മാ​യ​ങ്ക് അ​ഗ​ർ​വാ​ളിന്‍റെ സാ​ന്നി​ധ്യം വേ​ണ​മോ​യെ​ന്ന ചോ​ദ്യം ബാ​ക്കി​യാ​കു​ന്നു. 

ഇ​വി​ടെ ഓ​രോ​രു​ത്ത​ര്‍ക്കും ഓ​രോ നി​യ​മ​മാ​ണെ​ന്നാ​ണ് തു​റ​ന്ന​ടി​ച്ചാ​യി​രു​ന്നു ഹ​ർ​ഭ​ജ​ന്‍റെ ട്വീ​റ്റ്. ടീം ​ലി​സ്റ്റ് അ​ട​ക്കം ട്വീ​റ്റ് ചെ​യ്ത ഹ​ര്‍ഭ​ജ​ന്‍, എ​വി​ടെ മ​യാ​ങ്ക് അ​ഗ​ര്‍വാ​ള്‍ എ​ന്ന് ചോ​ദി​ച്ചു. ആ​ഭ്യ​ന്ത​ര ക്രി​ക്ക​റ്റി​ല്‍ ഇ​ത്ര​യും റ​ണ്‍സ​ടി​ച്ചു​കൂ​ട്ടി​യ താ​ര​ത്തെ ഈ ​ടീ​മി​ല്‍ കാ​ണാ​നി​ല്ല. ഇ​വി​ടെ ഓ​രോ​രു​ത്ത​ര്‍ക്കും ഓ​രോ നി​യ​മ​മാ​ണെ​ന്ന് ഞാ​ന്‍ ക​രു​തു​ന്നു എ​ന്നാ​യി​രു​ന്നു ഭാ​ജി​യു​ടെ ട്വീ​റ്റ്.

ക്രി​ക്ക​റ്റ് ഇ​ന്ത്യ ഇ​വി​ടെ ഓ​ർ​ത്തെ​ടു​ക്കേ​ണ്ട ഒ​രു പേ​രു​ണ്ട്, അ​ജ​യ് ശ​ർ​മ !!! ‌1987-88 സീ​സ​ണി​ൽ ഒ​രു മ​ത്സ​ര​ത്തി​ൽ മാ​ത്രം ഇ​ന്ത്യ​ൻ ടെ​സ്റ്റ് കു​പ്പാ​യ​മ​ണി​ഞ്ഞ അ​ജ​യ് ശ​ർ​മ​യെ ഓ​ർ​ക്കു​ന്നു​ണ്ടോ. ആ​ഭ്യ​ന്ത​ര ക്രി​ക്ക​റ്റി​ൽ റെ​ക്കോ​ഡു​ക​ൾ പ​ഴ​ങ്ക​ഥ​യാ​ക്കി മു​ന്നേ​റി​യ അ​ജ​യ് ശ​ർ​മ എ​ന്ന ബാ​റ്റ്സ്മാ​ന്‍റെ ക​രി​യ​ർ നി​രാ​ശ സ​മ്മാ​നി​ക്കു​ന്ന​താ​ണ്. ആ​ഭ്യ​ന്ത​ര ക്രി​ക്ക​റ്റി​ൽ ഏ​റ്റ​വും മി​ക​ച്ച ആ​വ്റേ​ജു​ള്ള താ​രം കൂ​ടാ​തെ 10,000 റ​ൺ​സ് മു​ക​ളി​ൽ സ്കോ​ർ​ചെ​യ്ത അ​പൂ​ർ​വം ചി​ല താ​ര​ങ്ങ​ളി​ൽ ഒ​രാ​ൾ. എ​ന്താ​യാ​ലും അ​ജ​യ് ശ​ർ​മ​യ്ക്ക് ഇ​ന്ത്യ​ൻ ടീ​മി​ൽ സ്ഥാ​നം ഉ​റ​പ്പി​ക്കാ​നാ​യി​ല്ല. 

1988 ജ​നു​വ​രി​യി​ൽ വെ​സ്റ്റ്ഇ​ൻ​ഡീ​സി​നെ​തി​രേ ചെ​ന്നൈ​യി​ലാ​യി​രു​ന്നു അ​ജ​യ് ശ​ർ​മ​യു​ടെ അ​ര​ങ്ങേ​റ്റം. ഇ​ന്ത്യ 255 റ​ൺ​സി​ന്‍റെ വി​ജ​യം സ്വ​ന്ത​മാ​ക്കി​യ മ​ത്സ​ര​ത്തി​ൽ ആ​ദ്യ ഇ​ന്നി​ങ്സി​ൽ 30, ര​ണ്ടാം ഇ​ന്നി​ങ്സി​ൽ 23 റ​ൺ​സു​മാ​യി​രു​ന്ന അ​ജ​യു​ടെ സ​മ്പാ​ദ്യം. അ​ടു​ത്ത ടെ​സ്റ്റി​ൽ നി​ന്ന് താ​രം ഒ​ഴി​വാ​ക്ക​പ്പെ​ട്ടു. അ​തേ പ​ര​മ്പ​ര​യി​ൽ ഏ​ക​ദി​ന​ത്തി​ലും താ​രം അ​ര​ങ്ങേ​റി പ​ക്ഷേ, 30 മ​ത്സ​ര​ങ്ങ​ൾ മാ​ത്ര​മാ​യി​രു​ന്നു മൈ​താ​ന​ത്തു​ണ്ടാ​യി​രു​ന്ന​ത്. മി​ക​ച്ച ബാ​റ്റ്സ്മാ​നും ഇ​ട​ങ്കൈ​യ​ൻ സ്പി​ന്ന​റു​മാ​യ താ​രം ഒ​രു ഓ​ൾ​റൗ​ണ്ട​ർ എ​ന്ന ത​ല​ത്തി​ലേ​ക്ക് ഉ​യ​ർ​ന്നു വ​രു​ന്ന​തി​നി​ടെ​യാ​ണ് ടീ​മി​ൽ നി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ട്ട​ത്. 

ഇ​ന്ത്യ​ൻ ജെ​ഴ്സി​യി​ൽ നി​ന്ന് മാ​റ്റി നി​ർ​ത്തി​യി​ട്ടും ആ​ഭ്യ​ന്ത​ര ക്രി​ക്ക​റ്റി​ൽ മി​ക​വ് തു​ട​ർ​ന്ന താ​രം 30 ാം വ​യ​സി​ൽ ര​ഞ്ജി ട്രോ​ഫി​യി​ൽ ടോ​പ് സ്കോ​റ​റാ​യി. ആ​ഭ്യ​ന്ത​ര ക്രി​ക്ക​റ്റി​ൽ 129 മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് 10,120 റ​ൺ​സ് സ്കോ​ർ ചെ​യ​ത താ​ര​ത്തി​ന്‍റെ ഉ​യ​ർ​ന്ന സ്കോ​ർ 259 റ​ൺ​സാ​ണ്. 38 സെ​ഞ്ചു​റി​ക​ളും 36 അ​ർ​ധ സെ​ഞ്ചു​റി​ക​ള‌ും നേ​ടി​യി​ട്ടു​ണ്ട്. 

ഈ ​സീ​സ​ണി​ൽ ആ​ഭ്യ​ന്ത​ര​ക്രി​ക്ക​റ്റി​ൽ ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​നം തു​ട​രു​ന്ന അ​ഗ​ർ​വാ​ളി​ന്‍റെ സ​മ​യം വ​രു​മെ​ന്നാ​യി​രു​ന്നു സെ​ല​ക്ഷ​ന്‍ ക​മ്മി​റ്റി ചെ​യ​ര്‍മാ​ന്‍ എം​എ​സ്‌​കെ പ്ര​സാ​ദ് ഇ​തു​സം​ബ​ന്ധി​ച്ച ചോ​ദ്യ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ച​ത്. വൈ​കാ​തെ അ​ദ്ദേ​ഹം ഇ​ന്ത്യ​ന്‍ ടീ​മി​ലെ​ത്തു​മെ​ന്നു​ത​ന്നെ​യാ​ണ് ത​ന്‍റെ പ്ര​തീ​ക്ഷ​യെ​ന്നും പ്ര​സാ​ദ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ക്യാ​പ്റ്റ​ന്‍ വി​രാ​ട് കോ​ഹ്‌ലി​ക്ക് വി​ശ്ര​മം അ​നു​വ​ദി​ച്ച സെ​ല​ക്റ്റ​ര്‍മാ​ര്‍ രോ​ഹി​ത് ശ​ര്‍മ​യെ ആ​ണ് ഏ​ഷ്യാ ക​പ്പി​ല്‍ നാ​യ​ക​നാ​യി നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. 16 അം​ഗ ടീ​മി​നെ​യാ​ണ് സെ​ല​ക്റ്റ​ര്‍മാ​ര്‍ ക​ഴി​ഞ്ഞ ദി​വ​സം പ്ര​ഖ്യാ​പി​ച്ച​ത്. ര​ണ്ട​ര മാ​സ​ത്തെ ഇം​ഗ്ല​ണ്ട് പ​ര്യ​ട​ന​ത്തി​നു​ശേ​ഷം നാ​ലു ദി​വ​സ​ത്തെ ഇ​ട​വേ​ള മാ​ത്ര​മാ​ണ് ഏ​ഷ്യാ ക​പ്പി​നു​ള്ള​ത്. ക​ഴി​ഞ്ഞ ദി​വ​സം ഓ​സ്‌​ട്രേ​ലി​യ എ​യ്‌​ക്കെ​തി​രാ​യ ടെ​സ്റ്റ് മ​ത്സ​ര​ത്തി​ലും അ​ഗ​ര്‍വാ​ള്‍ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച്ച​വ​ച്ചി​രു​ന്നു. അ​തു​കൊ​ണ്ട് അ​ജ​യ് ശ​ർ​മ​യെ​ന്ന താ​ര​ത്തി​ന് ഇ​ന്ത്യ​ൻ ടീ​മി​ലു​ണ്ടാ​യി​രു​ന്ന അ​പ്ര​ഖ്യാ​പി​ത വി​ല​ക്കെ​ന്ന വി​ധി അ​ഗ​ർ​വാ​ളി​ന് ഉ​ണ്ടോ എ​ന്ന് കാ​ത്തി​രു​ന്ന് കാ​ണാം.

 


വാർത്തകൾ

Sign up for Newsletter



top