23
October 2019 - 1:36 am IST

Download Our Mobile App

Flash News
Archives

Hollywood

hollywood-actor-burt-reynolds-died-82-years-.jpeg

ഹോളിവുഡ് നടൻ ബർട്ട് റെയ്‌നോൾഡ്‌സ് അന്തരിച്ചു

Published:07 September 2018

ആറു ദശാബ്‌ദക്കാലം ഹോളിവുഡ് സിനിമകളിൽ നിറഞ്ഞു നിന്ന നടനാണ് ബർട്ട്. ഡെലിവറൻസ്, ബ്യൂഗി നൈറ്റ്‌സ് എന്നീ സിനിമകളിലൂടെയാണ് പ്രശസ്‌തിയിലേക്കെത്തുന്നത്. 1997ൽ ബ്യൂഗി നൈറ്റ്‌സ് അഭിനയത്തിന് ഓസ്‌കർ നോമിനേഷൻ ലഭിച്ചിട്ടുണ്ട്

ലോസ് ആഞ്ചല്‍സ്: ഹോളിവുഡ് നടന്‍ ബര്‍ട്ട് റെയ്‌നോള്‍ഡ്‌സ്(82) അന്തരിച്ചു. ഫ്ലോറിഡയിലെ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ബർട്ടിന്‍റെ മാനെജര്‍ എറിക് ക്രിറ്റ്‌സര്‍ ആണ് ഇക്കാര്യം അറിയിച്ചത്.
ആറു ദശാബ്‌ദക്കാലം ഹോളിവുഡ് സിനിമകളിൽ നിറഞ്ഞു നിന്ന നടനാണ് ബർട്ട്. ഡെലിവറൻസ്, ബ്യൂഗി നൈറ്റ്‌സ് എന്നീ സിനിമകളിലൂടെയാണ് പ്രശസ്‌തിയിലേക്കെത്തുന്നത്. 1997ൽ ബ്യൂഗി നൈറ്റ്‌സ് അഭിനയത്തിന് ഓസ്‌കർ നോമിനേഷൻ ലഭിച്ചിട്ടുണ്ട്.

ഒരു കാലത്ത് ഹോളിവുഡിനെ ത്രസിപ്പിച്ച നായകനായിരുന്നു ബർട്ട്. കരി‍യറിൽ തിളങ്ങി നിൽക്കുന്ന വേളകളിലും വിവാദങ്ങളിലും നിറഞ്ഞുനിന്നിരുന്നു. ഫുട്‌ബോൾ കളിക്കാരനാകാൻ ആഗ്രഹിച്ച ബർട്ടിന് ഉണ്ടായ ഒരു പരുക്കാണ് സിനിമയിലേക്കെത്തിച്ചത്. 

1950ൽ അഭിനയം തുടങ്ങിയെങ്കിലും 72ൽ പുറത്തിറങ്ങിയ ഡെലിവറൻസ് എന്ന ചിത്രമാണ് ആദ്യ ഹിറ്റ്. മൂന്ന് ഓസ്കർ നോമിനേഷൻ നോടിയ ആ ചിത്രത്തിന് പിന്നാലെ കോസ്മോപൊളിറ്റൻ മാഗസിനിൽ നഗ്‌നനായി അഭിനയിച്ചു ആരാധകരെ ഞെട്ടിച്ചിട്ടുണ്ട് ബർട്ട്. 

എൺപതുകളിൽ തകർന്നടി‌‌ഞ്ഞ റെയ്നോൾഡ്‌സ് ബൂഗി നൈറ്റ്സിലൂടെ തിരിച്ചുവന്നു. തനിക്ക് ലഭിച്ച ഗോൾഡൻ ഗ്ലോബ് , എമ്മി പുരസ്കാരങ്ങൾ വിൽപ്പനയ്ക്ക് വച്ചും ഇദ്ദേഹം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. 


വാർത്തകൾ

Sign up for Newsletter



top