23
February 2019 - 11:25 pm IST
Flash News
Archives

Market

petrol-disel.jpg

ജനങ്ങളെ നട്ടം തിരിച്ച് ഇന്ധന വില കുതിയ്ക്കുന്നു

Published:07 September 2018

# ഹിമ പ്രകാശ്

വെള്ളിയാഴ്ച പെട്രോളിന് ലിറ്ററിന് 49 പൈസയും ഡീസലിന് 55 പൈസയുമാണ് വർധിച്ചത്. കഴിഞ്ഞ അഞ്ച് മാസത്തിനുള്ളിൽ റെക്കോഡ് വർധനയാണ് ഇന്ധന വിലയിൽ രാജ്യം നേരിട്ടു കൊണ്ടിരിക്കുന്നത്. 

കൊച്ചി: പ്രളയക്കെടുതിയിൽ നിന്ന് നിന്ന് സംസ്ഥാനം ഇതുവരെയും കരകയറിയിട്ടില്ല. പലയിടങ്ങളിലും നാശനഷ്ടങ്ങളുടെ പട്ടിക കൂടി വരികയാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് സാധാരണക്കാരന്‍റെ നടുവൊടിച്ച് അനുദിനം സംസ്ഥാനത്ത് ഇന്ധന വില വർധിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ അഞ്ച് മാസത്തിനുള്ളിൽ റെക്കോഡ് വർധനയാണ് ഇന്ധന വിലയിൽ രാജ്യം നേരിട്ടു കൊണ്ടിരിക്കുന്നത്. 

വെള്ളിയാഴ്ച പെട്രോളിന് ലിറ്ററിന് 49 പൈസയും ഡീസലിന് 55 പൈസയുമാണ് വർധിച്ചത്. 81.856 രൂപയാണ് കൊച്ചിയിൽ പെട്രോളിന് വില. ഡീസലിന് ലിറ്ററിന് 75.723 ആയും വർധച്ചിട്ടുണ്ട്.കൊച്ചിയിൽ കഴിഞ്ഞ മൂന്നാം തീയതി മുതലാണ് പെട്രോളിന്‍റെ വില 81 ലേക്ക് കടന്നത്. ഡീസൽ വിലയിലും കഴിഞ്ഞ ദിവസം മുതലാണ് 75 ലേക്ക് എത്തിയത്. പെട്രോളിന് 48 പൈസയും ഡീസലിന് 54 പൈസ നിരക്കിലുമാണ് വർധന.

കോഴിക്കോട് ലിറ്ററിന് 82.213 രൂപയാണ് പെട്രോളിന്‍റെ ഇന്നത്തെ വില. ഡീസലിന് 76.076 രൂപയാണ്. നാല് ദിവസമായി 81 രൂപയായിരുന്നു യഥാക്രമം പെട്രോളിന്‍റെ വില. വെള്ളിയാഴ്ച രാവിലെയാണ് 82 ലേക്ക് കടന്നത്. നാല് ദിവസമായി ഡീസലിന്‍റെ വിലയും 75 ൽ തന്നെയിരുന്നു. തിരുവനന്തപുരത്താണ് പെട്രോൾ, ഡീസൽ വിലയിൽ ഏറ്റവും കൂടുതൽ വർധനയുണ്ടായത്. 83.31 ആണ് ഒരു ലിറ്റർ പെട്രോളിന്‍റെ വില. ഡീസൽ വില 77.19 രൂപയായി.

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിനു വില കൂടിയതും അമെരിക്കൻ ഡോളറിനെതിരെ രൂപയുടെ മൂല്യം കുറഞ്ഞതുമാണ് ഇന്ധന വില വർധിച്ചതിന് കാരണമായി പറയുന്നത്. പെട്രോളിന്‍റെ വില ഇനിയും കൂടുമെന്നാണ് വിലയിരുത്തൽ.

ഇന്ധന വില വർധിച്ച സാഹചര്യത്തിൽ തിങ്കളാഴ്ച കോൺഗ്രസ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്‌തിരിക്കുകയാണ്. ഇന്ധന വില വർധനയിൽ രാജ്യവ്യാപക പ്രക്ഷോഭം നടത്തുമെന്ന് കോൺഗ്രസ് നേരത്തെ ആഹ്വാനം ചെയ്തിരുന്നു. വില വർധനയിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച ഇടതു സംഘടനകളും രാജ്യവ്യാപകമായി ഹർത്താൽ നടത്തുമെന്നറിയിച്ചിട്ടുണ്ട്. അഞ്ച് മാസത്തിനുള്ളിൽ രാജ്യത്ത് പെട്രോളിന് 6.50 രൂപയും ഡീസലിന് 4.70 രൂപയുമാണ് വർധിച്ചത്. 

 


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top