17
July 2019 - 6:22 pm IST

Download Our Mobile App

Flash News
Archives

Reviews

Ranam-movie-review

സ്റ്റൈലീഷ് ആക്ഷൻ ത്രില്ലറുമായി രണം

Published:07 September 2018

അ​ഭ​യാ​ർ​ഥി​ക​ളാ​വു​ക​യും പി​ന്നീ​ട് ജീ​വി​ക്കാ​ൻ വേ​ണ്ടി അ​ധോ​ല​ക​ത്തി​ൽ എ​ത്തു​ക​യും ചെ​യ്യു​ന്ന സം​ഘ​ത്തി​ലൂ​ടെ​യാ​ണു ക​ഥ പു​രോ​ഗ​മി​ക്കു​ന്ന​ത്. ആ ​ലോ​ക​ത്തെ കീ​ഴ​ട​ക്കു​ന്ന​വ​രും, അ​വി​ടെ നി​ന്നു ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​വ​രും ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്. ഇ​തി​നി​ടെ​യി​ലൂ​ടെ പ്ര​ണ​യം, കു​ടും​ബ​ബ​ന്ധം എ​ന്നി​വ​യും പ​റ​ഞ്ഞു പോ​കു​ന്നു.

കേ​ര​ള​ത്തി​നെ മു​ക്കി​യ മഹാപ്ര​ള​യ​ത്തി​നു ശേ​ഷം മലയാളസിനിമകൾ റിലീസ് ചെയ്‌തിരുന്നില്ല. ഓണത്തിന് റിലീസ് ചെയ്യുമെന്ന്  പറഞ്ഞ പല ചിത്രങ്ങളും മാറ്റി വയ്ക്കുകയും ചെയ്തു. അങ്ങനെ മാറ്റി വെച്ച പൃ​ഥ്വി​രാ​ജ് നാ​യ​ക​നാ​യി എത്തുന്ന ര​ണം തി​യ​റ്റ​റി​ലെ​ത്തി​യി​രി​ക്കു​ന്നു.  

വീണ്ടും അധോലോക കഥയുമായി എത്തുന്ന ചിത്രം ഗ്യാംഗ്‌ വാറിന്‍റെയും പ്രതികാരത്തിന്‍റെയും അതിജീവനത്തിന്‍റെയും കഥയാണ് പറയുന്നത്.  അ​മെ​രി​ക്ക​യി​ലെ ഡി​ട്രോ​യിറ്റാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷൻ. അ​ഭ​യാ​ർ​ഥി​ക​ളാ​വു​ക​യും പി​ന്നീ​ട് ജീ​വി​ക്കാ​ൻ വേ​ണ്ടി അ​ധോ​ല​ക​ത്തി​ൽ എ​ത്തു​ക​യും ചെ​യ്യു​ന്ന സം​ഘ​ത്തി​ലൂ​ടെ​യാ​ണു ക​ഥ പു​രോ​ഗ​മി​ക്കു​ന്ന​ത്.

ആ ​ലോ​ക​ത്തെ കീ​ഴ​ട​ക്കു​ന്ന​വ​രും, അ​വി​ടെ നി​ന്നു ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​വ​രും ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്. ഇ​തി​നി​ടെ​യി​ലൂ​ടെ പ്ര​ണ​യം, കു​ടും​ബ​ബ​ന്ധം എ​ന്നി​വ​യും പ​റ​ഞ്ഞു പോ​കു​ന്നു. ഒ​രു ആ​ക്ഷ​ൻ ത്രി​ല്ല​റാ​യി​ട്ടാ​ണു ര​ണം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത് ഹോ​ളി​വു​ഡ് സ്റ്റൈ​ലി​ലാ​ണ്. 

ചെ​റു​പ്പ​ത്തി​ലെ അ​ച്ഛ​നും അ​മ്മ​യും ന​ഷ്ട​പ്പെ​ടു​ക​യും പീ​ന്നീ​ട് അ​മേ​രി​ക്ക​യി​ലെ ഡി​ട്രോ​യി​റ്റി​ൽ എ​ത്തി അ​മ്മാ​വ​നോ​ടൊ​പ്പം വ​ർ​ക്ക് ഷോ​പ്പ് ജോ​ലി തു​ട​രു​ക​യും ചെ​യ്യു​ന്ന ആ​ദി​യാ​ണു ചി​ത്ര​ത്തി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്രം. ആ​ദി പി​ന്നീ​ട് അ​ധോ​ലോ​ക​ത്തി​ൽ പെ​ട്ടു പോ​കു​ക​യാ​ണ്. പി​ന്നീ​ട് ഇ​തി​ൽ നി​ന്നും ര​ക്ഷ നേ​ടാ​ൻ നോ​ക്കു​ന്ന​തും തു​ട​ർ​ന്നു​ള്ള സം​ഭ​വ​വി​കാ​സ​ങ്ങ​ളു​മാ​ണു ചി​ത്രം പ​റ​യു​ന്ന​ത്. ഒ​രു ആ​ക്ഷ​ൻ ഇം​ഗ്ലീ​ഷ് ചി​ത്രം പോ​ലെ​യാ​ണ് സം​വി​ധാ​യ​ക​ൻ നി​ർ​മ്മ​ൽ സ​ഹ​ദേ​വ് ര​ണം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

സം​വി​ധാ​യ​ക​ന്‍റെ ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ തി​രി​ക്ക​ഥ​യും. സാ​ധാ​ര​ണ ക​ണ്ടു കേ​ട്ട ക​ഥ​യാ​ണു പ​റ​യു​ന്ന​തെ​ങ്കി​ലും , മ​ല​യാ​ള സി​നി​മ ക​ണ്ടി​ട്ടി​ല്ലാ​ത്ത അ​ഖ്യാ​ന​രീ​തി​യി​ലു​ടെ നി​ർ​മ്മ​ൽ ത​ന്‍റെ ആ​ദ്യ സം​വി​ധാ​ന ചി​ത്രം ഭ​ദ്ര​മാ​ക്കി. പ​തി​വു​പോ​ലെ ആ​ദി​യാ​യി എ​ത്തി​യ പ്രൃ​ഥ്വി​രാ​ജും, ദാ​മോ​ദ​ർ ആ​യി എ​ത്തി​യ റ​ഹ്മാ​നും ഗം​ഭീ​ര​മാ​ക്കി. കൂ​ടാ​തെ സീ​മ​യാ​യി എ​ത്തി​യ ഇ​ഷ ത​ൽ​വാ​റും, ഭാ​സ്ക​ർ ആ​യി എ​ത്തി​യ ന​ന്ദു​വും ന​ല്ല പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച്ച​വ​ച്ച​ത്. ചി​ത്ര​ത്തി​ന്‍റെ പ​ല സ്ഥ​ല​ങ്ങ​ളി​ലും ഇ​ഴ​ച്ചി​ൽ അ​നു​ഭ​വ​പ്പെ​ട്ടു​ന്നു​ണ്ട്. എ​ടു​ത്ത് പ​റ​യേ​ണ്ട​ത് ചി​ത്ര​ത്തി​ന്‍റെ ക്യാ​മ​റ വ​ർ​ക്കാ​ണ്. ജി​ഗ്ഗ്മി ടെ​ൻ​സി​ങി​ന്‍റെ ക്യാ​മ​റ​ക്കാ​ഴ്ച ഒ​രു ഹോ​ളി​വു​ഡ്‌ സി​നി​മ​യു​ടെ ഫ്രെ​യി​മു​ക​ൾ ത​ന്നെ​യാ​യി​രു​ന്നു.

ജേ​ക്ക്സ് ബി​ജോ​യി​യു​ടെ പ​ശ്ചാ​ത്ത​ല സം​ഗീ​ത​വും ന​ന്നാ​യി​രു​ന്നു. യെ​സ് സി​നി​മാ പ്രൊ​ഡ​ക്ഷ​ൻ​സ്, ലോ​സ​ൺ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണു ചി​ത്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​റും പോ​സ്റ്റ​റു​ക​ളും വ​ലി​യ പ്ര​തീ​ക്ഷ​ക​ൾ ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ പ്ര​തീ​ക്ഷ​യ്ക്കൊ​ത്ത് ഉ​യ​രാ​ൻ ര​ണ​ത്തി​നു ക​ഴി​ഞ്ഞി​ല്ലെ​ന്നു പ​റ​യാം. സ്റ്റൈ​ലി​ഷ് ആ​ക്ഷ​ൻ ത്രി​ല്ല​ർ ഇ​ഷ്ട​പ്പെ​ടു​ന്ന​വ​ർ​ക്കു വീ​ക്ഷി​ക്കാ​വു​ന്ന ചി​ത്ര​മാ​ണ് ര​ണം. 


വാർത്തകൾ

Sign up for Newslettertop