23
February 2019 - 10:23 pm IST
Flash News
Archives

Reviews

theevandi-review

സുഖകരം ഈ 'തീവണ്ടി'യാത്ര

Published:07 September 2018

# പീ​റ്റ​ർ ജ​യിം​സ്

ബിനീഷിന്‍റെ ജനനം മുതൽ അവന് ചുറ്റും സിഗരറ്റിന്‍റെ പുകമറ സൃഷ്ടിക്കുന്ന അമ്മാവൻ. അമ്മാ‌വന്‍റെ സിഗരറ്റ് കുറ്റിയിൽ നിന്ന് ബിനീഷും തന്‍റെ പുകഞ്ഞ ജീവിതം ആരംഭിക്കുന്നു. കൗമാരത്തിലും യൗവ്വനത്തിലും സിഗരറ്റിന്‍റെ ഉന്മാദം അവനെ പിന്തുടരുന്നു. 

" പുകച്ച് തള്ളുന്ന ആയിരം സിഗരറ്റിനേക്കാൾ സുന്ദരമാണ് അഴകുള്ള പെണ്ണിന്‍റെ ആദ്യ ചുംബനം''. ഈ അവസാന ഡൈലോഗും കേട്ട് തിയറ്റർ വിടുമ്പോൾ സമയം തെറ്റിയെത്തിയ തീവണ്ടിയാത്ര സുഖകരമാകുകയാണ്. 
  പതിവുപോലെ ഫ്ലാഷ് ബാക്കിൽ നിന്ന് തുടക്കം. ബിനീഷിന്‍റെ ജനനം മുതൽ അവന് ചുറ്റും സിഗരറ്റിന്‍റെ പുകമറ സൃഷ്ടിക്കുന്ന അമ്മാവൻ. അമ്മാ‌വന്‍റെ സിഗരറ്റ് കുറ്റിയിൽ നിന്ന് ബിനീഷും തന്‍റെ പുകഞ്ഞ ജീവിതം ആരംഭിക്കുന്നു. കൗമാരത്തിലും യൗവ്വനത്തിലും സിഗരന്‍റിന്‍റെ ഉന്മാദം അവനെ പിന്തുടരുന്നു. 
  സ്കൂൾകാലം തൊട്ടുള്ള പ്രണയം ഒടുവിൽ വിവാഹത്തിലേക്ക് എത്തുന്നു. ഇവിടെയും വില്ലനാകുന്നത് ഈ പുക. പിന്നീട് ചിത്രം പൊളിറ്റിക്കൽ സറ്റയറിലേക്ക് ചുവടുമാറ്റുന്നു. ഭാരതീയ സോഷ്യലിസ്റ്റ് കോൺഗ്രസ് ലീഗിന്‍റെ പിന്നാമ്പുറ കഥകളിലേക്ക് എത്തിനോട്ടം. പാർട്ടിയുടെ സമുന്നതനായ നേതാവിന്‍റെ അഭാവത്തിൽ ബൈ ഇലക്ഷനെ നേരിടാൻ തയാറെടുക്കുമ്പോൾ ബിനീഷ‌ിന് തന്‍റെ അളിയന് വേണ്ടി സ്വഭാവം മാറ്റാൻ ഒരുങ്ങുന്നു, പക്ഷേ... ഈ പക്ഷേ ഇവിടെ കിടക്കട്ടെ...


 എല്ലാ തരം പ്രേക്ഷകര്‍ക്കും ദഹിക്കാവുന്ന തരത്തിലുള്ള ചേരുവകളാണ് ചിത്രത്തിലുള്ളത്. നാടന്‍ ലുക്കിലുള്ള നായകനും നായികയും മറ്റുള്ളവരും പ്രേക്ഷകരെ രസിപ്പിക്കുമെന്ന് ഉറപ്പ്. സാമൂഹ്യ പ്രസക്തിയുള്ള പ്രമേയവുമായി എത്തുന്നതിനിടയില്‍ അഭിനയമില്ല ജീവിതമാണ് ഇവിടെ കാണുന്നതെന്നാണ് പ്രേക്ഷകര്‍ പറയുന്നു. 
   ബീനിഷ് ദാമോദർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ടൊവിനോ പതിവുപോലെ തന്‍റെ പ്രകടനം ഗംഭീരമാക്കി. നായികയായ ദേവി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സംയുക്ത മേനോന്‍റേയും പ്രകടനം എടുത്തു പറയേണ്ടിയിരിക്കുന്നു. ബിനീഷിന്‍റെ അമ്മാവനായെത്തിയ സുധീഷ്, അളിയൻ ബിജിത്തായി സൈജു കുറുപ്പ്, സൂരാജ് വെഞ്ഞാറമൂട്  തുടങ്ങിയവരും മിന്നിച്ചു. സുരഭി, ഷമ്മി തിലകൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. 

 നല്ല ഒരു കഥയെ മികച്ച രീതിയിൽ അഭ്രപാളിയിൽ അവതരിപ്പിച്ച് ഫെലിനി തന്‍റെ ബിഗ്സ്ക്രീനിലേക്കുള്ള വരവ് ഗംഭീരമാക്കി. വിനി വിശ്വലാലിന്‍റെ തിരക്കഥയും കുടുംബ പ്രേക്ഷകർക്ക് ഒാർത്തിരുന്നു ചിരിക്കാൻ പാകത്തിനുള്ള സംഭാഷണങ്ങളും വ്യത്യസ്ഥമാക്കുന്നു. രണ്ടാം പകുതിയെ ഗംഭീരമാക്കിയ കൈലാസ് മേനോന്‍റെ സംഗീതവും ഗൗതം ശങ്കറിന്‍റെ ക്യാമറ കഴ്ചകളും മികച്ചതായിരുന്നു. ആഗസറ്റ് സിനിമാസ് ചിത്രം നിർമിച്ചിരിക്കുന്നത്. പ്രക്ഷകർക്കു ഇഷ്ടപ്പെടുന്ന ഒരു ഫീൽ ഗുഡ് മുവിയാണ് തീവണ്ടി. അതുകൊണ്ട് ധൈര്യായി ക‍യറാം തീവണ്ടിക്ക്...


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top