Subpage Banner
Subpage Banner
20
September 2018 - 8:03 am IST
Flash News
Archives

Kollywood

captian-vijayakanth

ഇടറുന്ന കാലടികൾ.. വീഴും മുൻപേ ചേർത്തുപിടിച്ച് ഭാര്യ.. തമിഴ്‌താരം വിജയകാന്തിന്‍റെ നൊമ്പരപ്പെടുത്തുന്ന വിഡിയോ 

Published:08 September 2018

കിടിലൻ ആക്ഷൻ സീനുകളിലൂടെ, തമിഴരെ മാത്രമല്ല മലയാളികളെ പോലും ത്രസിപ്പിച്ചിട്ടുള്ള വിജയകാന്ത് കരുണാനിധിയുടെ സ്മൃതിമണ്ഢപത്തിൽ പുഷ്പങ്ങൾ അർപ്പിക്കാൻ ഭാര്യയുടെയും സഹായിയുടെയും കൈ പിടിച്ച് ക്ഷീണിതനായി നടന്നു വരുന്നതിന്‍റെ ദൃശ്യങ്ങളാണ് ക്യാപ്റ്റന്‍റെ ആരാധകരെ സങ്കടത്തിലാഴ്‌ത്തിയിരിക്കുന്നത്. 
ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയകളിൽ പ്രചരിക്കുകയാണ് വിജയകാന്തിന്‍റെ വിഡിയോ

എൺപതുകളിലും തൊണ്ണൂറുകളിലും തെന്നിന്ത്യൻ സിനിമകളിൽ നിറഞ്ഞുനിന്ന താരം... കുടുംബചിത്രങ്ങളിലും പ്രണയനായകനായും മാത്രമല്ല ആക്ഷൻ സ്റ്റാറായും തമിഴകത്തിന്‍റെ നമ്പർ വൺ ആയിരുന്ന ക്യാപ്റ്റൻ.. അഭിനയത്തിൽ മാത്രമായിരുന്ന രാഷ്‌ട്രീയത്തിലും സാന്നിധ്യമറിയിച്ച ക്യാപ്റ്റൻ എന്നറിയപ്പെടുന്ന വിജയകാന്ത്... ഒരുപാട് നല്ല സിനിമകളിലൂടെ ആയിരക്കണക്കിന് ആരാധകരെ സ്വന്തമാക്കിയ വിജയകാന്തിന്‍റെ ഏറ്റവും ലേറ്റ്സ്റ്റ് വിഡിയോ കണ്ട് ഞെട്ടിയിരിക്കുകയാണ് സിനിമാലോകം.

കിടിലൻ ആക്ഷൻ സീനുകളിലൂടെ, തമിഴരെ മാത്രമല്ല മലയാളികളെ പോലും ത്രസിപ്പിച്ചിട്ടുള്ള വിജയകാന്ത് കരുണാനിധിയുടെ സ്മൃതിമണ്ഢപത്തിൽ പുഷ്പങ്ങൾ അർപ്പിക്കാൻ ഭാര്യയുടെയും സഹായിയുടെയും കൈ പിടിച്ച് ക്ഷീണിതനായി നടന്നു വരുന്നതിന്‍റെ ദൃശ്യങ്ങളാണ് ക്യാപ്റ്റന്‍റെ ആരാധകരെ സങ്കടത്തിലാഴ്‌ത്തിയിരിക്കുന്നത്. 
ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയകളിൽ പ്രചരിക്കുകയാണ് വിജയകാന്തിന്‍റെ വിഡിയോ.

വിറയൽ ബാധിച്ച ശരീരവും ഇടറുന്ന, വേച്ച് വീഴാൻ തുടങ്ങുന്ന നടത്തവും കണ്ട്  ഒരു കാലത്ത് കോളിവുഡ് ഭരിച്ചിരുന്ന ക്യാപ്റ്റന്‍റെ നിഴലാണ് ഈ കാണുന്നതെന്നു ആരാധകർ പറയുന്നു. വിജയകാന്ത് അസുഖ ബാധിതനായി വിദഗ്‌ധചികിത്സയ്ക്ക് വിധേയനായതായും ഗുരുതരാവസ്ഥയിലാണെന്നും ഈയിടെ വാർത്ത പ്രചരിച്ചിരുന്നു. കരൾ രോഗത്തെ തുടർന്ന് ഏതാനും ദിവസം മുൻപാണ് വിജയകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കരുണാനിധി മരിച്ചപ്പോൾ സങ്കടപ്പെട്ട് കരയുന്ന വിജയകാന്തിന്‍റെ ചിത്രങ്ങളും വാർത്തകളിൽ ഇടംപിടിച്ചിരുന്നു.

 

സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചപ്പോഴും ക്യാപ്റ്റൻ വിജയകാന്ത് വിജയത്തിനൊപ്പം തന്നെയാണ് നടന്നത്. ദേശീയ മുർപോക്ക് ദ്രാവിഡ കഴകം എന്ന രാഷ്ട്രീയ പാർട്ടി 2005ലാണ് രൂപീകരിച്ചത്. 2006 ലെ തമിഴ് നാട് നിയമ സഭയിലേക്ക് നടന്ന പൊതു തിരഞ്ഞെടുപ്പിൽ എല്ലാ സീറ്റുകളിലും മത്സരിച്ചെങ്കിലും വിജയകാന്ത് മത്സരിച്ച മണ്ഡലത്തിൽ മാത്രമേ വിജയം നേടാനായുള്ളു. 

അമ്മൻ കോവിൽ കിഴക്കാലേ, വൈദേഹി കാത്തിരുന്താൽ, ചിന്ന ഗൌണ്ടർ, വല്ലരസു ക്യാപ്റ്റൻ പ്രഭാകരൻ എന്നിങ്ങനെ നീളുന്നു ഹിറ്റ് ചിത്രങ്ങളുടെ ലിസ്റ്റ്. ക്യാപ്റ്റൻ പ്രഭാകരന് ശേഷമാണ് വിജയകാന്ത് ക്യാപ്റ്റൻ എന്നറിയപ്പെടുന്നത്. ഇദ്ദേഹത്തിന്‍റെ പല സിനിമകളും തെലുങ്ക്, കന്നഡ ഭാഷകളിലേക്കു മൊഴിമാറ്റിയിട്ടുമുണ്ട്.


വാർത്തകൾ

Sign up for Newsletter



top