Subpage Banner
Subpage Banner
17
November 2018 - 1:34 am IST
Flash News
Archives

Updates

കാ​ത്തി​രി​ക്കു​ന്ന​ത് വ​ന്‍വി​ല​ക്ക​യ​റ്റം

Published:09 September 2018

പെ​ട്രോ​ള്‍ വി​ല വ​ര്‍ധ​ന, കാ​ര്‍ഷി​ക വി​ള​ക​ളു​ടെ താ​ങ്ങു​വി​ല വ​ര്‍ധ​ന​,
രൂ​പ​യു​ടെ വി​ല​യി​ടി​വ് എന്നിവ പ്രധാന കാരണം

കൊ​ച്ചി : പ്ര​ള​യ​ത്തി​നു പി​ന്നാ​ലെ ഇ​ന്ധ​ന വി​ല കു​തി​ച്ചു ഉ​യ​രു​ന്ന​ത് വ​രു​മാ​ന​ങ്ങ​ളി​ല്‍ മ​ല​യാ​ളി​യു​ടെ കു​ടും​ബ ബ​ജ​റ്റി​ന്‍റെ താ​ളം തെ​റ്റി​ക്കും. വ​ന്‍ വി​ല​ക​യ​റ്റ​മാ​ണ് കേ​ര​ള​ത്തി​ലെ ഉ​പ​യോ​ക്താ​ക്ക​ളെ കാ​ത്തി​രി​ക്കു​ന്ന​തെ​ന്നാ​ണ് സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​ര്‍ ന​ല്‍കു​ന്ന സൂ​ച​ന. 

 പ്ര​ള​യം മൂ​ലം സം​സ്ഥാ​ന​ത്തെ കാ​ര്‍ഷി​ക മേ​ഖ​ല​യി​ല്‍ നി​ന്ന് വി​ള​വെ​ടു​ത്ത് ഉ​ല്‍പ​ന്ന​ങ്ങ​ള്‍ വി​പ​ണി​യി​ല്‍ എ​ത്ത​ണ​മെ​ങ്കി​ല്‍ കു​റ​ഞ്ഞ​ത് മൂ​ന്നു​മാ​സ​ത്തെ സ​മ​യം എ​ങ്കി​ലും വേ​ണ്ടി​വ​രും. അ​തു​വ​രെ പ​ച്ച​ക്ക​റി​ക​ള്‍ പൂ​ര്‍ണ​മാ​യും ത​മി​ഴ്നാ​ട്ടി​ല്‍ നി​ന്നും ബം​ഗ​ളൂ​രു​വി​ല്‍ നി​ന്നും വേ​ണം വി​പ​ണി​യി​ല്‍ എ​ത്താ​ൻ നി​ല​വി​ലെ സ്ഥി​തി​യി​ല്‍ അ​ടു​ത്ത​മാ​സം വ​ന്‍ വാ​ട​ക ലോ​റി ഉ​ട​മ​ക​ള്‍ ഉ​ന്ന​യി​ക്കു​മെ​ന്നു​റ​പ്പാ​ണ്.

അ​തു​പോ​ലെ ത​ന്നെ​യാ​ണ് അ​രി ഉ​ള്‍പ്പ​ടെ​യു​ള്ള സാ​ധ​ന​ങ്ങ​ളു​ടെ​യും കാ​ര്യം. ഗോ​ഡൗ​ണു​ക​ളി​ലെ സ്റ്റോ​ക്കി​ന്‍റെ സ്ഥി​തി അ​നു​സ​രി​ച്ചാ​ണെ​ങ്കി​ല്‍ ഈ ​മാ​സം വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ച്ചു ക​ഴി​ഞ്ഞാ​ല്‍ നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ സ്റ്റോ​ക്ക് വ​ന്‍കി​ട മൊ​ത്ത​വ്യാ​പാ​രി​ക​ളി​ല്‍ അ​വ​സാ​നി​ക്കും. ഇ​തോ​ടെ പു​തി​യ സ്റ്റോ​ക്ക് എ​ടു​ക്കേ​ണ്ടി​വ​രും. അ​വി​ടെ സാ​ധ​ന​ങ്ങ​ളു​ടെ ദൗ​ര്‍ല​ഭ്യ​വും, വ​ണ്ടി വാ​ട​ക​യും വി​ല​യി​ല്‍ വി​ല്ല​നാ​കും.

 പെ​ട്രോ​ള്‍ വി​ല കൂ​ടാ​തെ കാ​ര്‍ഷി​ക വി​ള​ക​ളു​ടെ താ​ങ്ങു​വി​ല വ​ര്‍ധ​ന​വും, രൂ​പ​യു​ടെ വി​ല​യി​ടി​വും മൂ​ലം വി​ല കു​തി​ക്കും. വി​ല​ക്ക​യ​റ്റം മൂ​ലം ക​മ്പ​നി​ക​ളു​ടെ ഇ​ന്‍പു​ട് കോ​സ്റ്റു​ക​ളി​ലും സ​മ്മ​ര്‍ദ​മേ​റു​ന്നു​ണ്ട്. ഇ​തു​മൂ​ലം വി​ല കൂ​ട്ടാ​തെ ത​ര​മി​ല്ല എ​ന്ന അ​വ​സ്ഥ​യി​ലാ​ണ് മി​ക്ക എ​ഫ്എം​സി​ജി ക​മ്പ​നി​ക​ളും.

ക്രൂ​ഡ് ഓ​യി​ല്‍ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല​യെ നേ​രി​ട്ട് സ്വാ​ധീ​നി​ക്കു​ന്ന​താ​ണ് പെ​ട്രോ​ള്‍ വി​ല​യി​ലു​ണ്ടാ​കു​ന്ന വ​ര്‍ധ​ന​വ്. എ​ഫ്എം​സി​ജി ക​മ്പ​നി​ക​ളു​ടെ പ്ര​ധാ​ന ഇ​ന്‍പു​ട് സാ​മ​ഗ്രി​ക​ള്‍ വ​രു​ന്ന​ത് ഈ ​ക്രൂ​ഡ് ഓ​യി​ല്‍ ഡെ​റി​വേ​റ്റീ​വ്സി​ല്‍ നി​ന്നാ​ണ്.
രൂ​പ​യു​ടെ മൂ​ല്യ​ത്തി​ലു​ണ്ടാ​കു​ന്ന ഇ​ടി​വ് പാ​ക്കേ​ജി​ങ് ചെ​ല​വു​ക​ളു​ടെ രൂ​പ​ത്തി​ല്‍ പ​ല ക​മ്പ​നി​ക​ളു​ടെ​യും ചി​ല​വ് കൂ​ട്ടും. ബോ​ട്ടി​ലു​ക​ള്‍ ട്യൂ​ബു​ക​ള്‍ തു​ട​ങ്ങി​യ പാ​ക്കേ​ജി​ങ് സാ​മ​ഗ്രി​ക​ളു​ടെ നി​ര്‍മാ​ണ​ത്തി​ന് പെ​ട്രോ​ളി​യം ഉ​ല്പ​ന്ന​ങ്ങ​ള്‍ ധാ​രാ​ള​മാ​യി ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്.

മാ​ത്ര​മ​ല്ല, അ​സം​സ്കൃ​ത വ​സ്തു​ക്ക​ള്‍ ഇ​റ​ക്കു​മ​തി ചെ​യ്ത് ഉ​പ​യോ​ഗി​ക്കു​ന്ന എ​ല്ലാ​ത്ത​രം വ്യ​വ​സാ​യ​ങ്ങ​ളു​ടെ​യും ചെ​ല​വ് വ​ര്‍ധി​ക്കും. ഇ​ത് ക​മ്പ​നി​ക​ളെ വി​ല ഉ​യ​ര്‍ത്തു​ന്ന​തി​ന് നി​ര്‍ബ​ന്ധി​ത​രാ​ക്കും. വ്യ​വ​സാ​യ മേ​ഖ​ല​ക്കാ​വ​ശ്യ​മാ​യ മെ​ഷി​ന​റി, സ്പെ​യ​ര്‍പാ​ര്‍ട്ട്സു​ക​ള്‍ എ​ന്നി​വ ഇ​റ​ക്കു​മ​തി ചെ​യ്യാ​നു​ള്ള ചെ​ല​വും ഉ​യ​രു​മെ​ന്ന് വി​ദ​ഗ്ധ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. 


വാർത്തകൾ

Sign up for Newsletter



top