ISL-2018-219
20
November 2018 - 1:52 am IST
Flash News
Archives

Special

kodungallur_murugan

കൊ​ടു​ങ്ങ​ല്ലൂ​രിന്‍റെ പുലിമുരുകൻ

Published:09 September 2018

# ന​വാ​സ് പ​ടു​വി​ങ്ങ​ൽ

മു​ന​മ്പ​ത്ത് ബോ​ട്ടി​ൽ മീ​ൻ പി​ടി​ക്കു​വാ​ൻ പോ​കു​ക​യാ​യി​രു​ന്ന സ​മ​യ​ത്ത്  ആ​രോ ഒ​രാ​ൾ മു​രു​ക​നോ​ട് പ​ത്താം​ത​രം ര​ണ്ടാ​മ​ത് എ​ഴു​തു​വാ​നും പ​ത്ത് പാ​സാ​യാ​ൽ സ​ർ​ക്കാ​ർ ജോ​ലി ല​ഭി​ക്കു​മെ​ന്നും അ​തു​വ​ഴി കു​ടും​ബ പ​ശ്ചാ​ത്ത​ലം ത​ന്നെ മാ​റ്റി​യെ​ടു​ക്കാ​മെ​ന്നും പ​റ​യു​ക​യു​ണ്ടാ​യി. അ​താ​യി​രു​ന്നു വ​ഴി​ത്തി​രി​വ്.

പ്ര​ള​യം ക​ട​ലോ​ള​മി​ള​കി​യ നാ​ളു​ക​ളി​ൽ ക​ട​ലി​നെ മെ​രു​ക്കി​യ ച​ങ്കു​റ​പ്പു​മാ​യി ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നി​റ​ങ്ങി​യ മു​രു​ക​ൻ ഇ​ന്നു നാ​ട്ടു​കാ​ർ​ക്കി​ട​യി​ൽ നാ​യ​ക പ​രി​വേ​ഷ​മു​ള്ള പു​ലി മു​രു​ക​നാ​ണ്. അം​ഗീ​കാ​ര​ങ്ങ​ൾ, ആ​ദ​ര​ങ്ങ​ൾ, ഇ​പ്പോ​ഴി​താ ജി​ല്ലാ ക​ല​ക്ട​ർ ടി.​വി അ​നു​പ​മ സാ​മൂ​ഹ്യ മാ​ധ്യ​മ​ത്തി​ലൂ​ടെ മു​രു​ക​ന്‍റെ സേ​വ​ന​ത്തെ പ്ര​ശം​സി​ച്ചി​രി​ക്കു​ന്നു. പ​ക്ഷെ നാ​ട്ടു​കാ​ർ​ക്ക​തി​ൽ തെ​ല്ലും അ​ത്ഭു​ത​മി​ല്ല. മു​രു​ക​ൻ അ​ത​ല്ല, അ​തി​ല​പ്പു​റ​വും ചെ​യ്യു​മെ​ന്നാ​ണ​വ​രു​ടെ ഭാ​വം.

മു​രു​ക​ന്‍റെ വ​ഴി​ക​ൾ

നാ​ട്ടു​കാ​ർ 'വാ​സു പാ​പ്പ​ൻ' എ​ന്നു വി​ളി​ച്ചി​രു​ന്ന ത​ലാ​ശ്ശേ​രി വാ​സു​വി​ന്‍റെ മൂ​ന്നു മ​ക്ക​ളി​ൽ ര​ണ്ടാ​മ​നാ​ണ് അ​സാ​മാ​ന്യ ധൈ​ര്യ​ശാ​ലി​യാ​യ,  മു​രു​ക​ൻ എ​ന്ന റ​വ​ന്യൂ ജീ​വ​ന​ക്കാ​ര​ൻ. പ​ത്താം​ത​രം  തോ​റ്റ മു​രു​ക​ൻ  കു​ല​ത്തൊ​ഴി​ലാ​യ മ​ത്സ്യ ബ​ന്ധ​ന​ത്തി​ലേ​ക്കു തി​രി​ഞ്ഞ​തു കൈ​നി​റ​യെ പ​ണം സ​മ്പാ​ദി​ച്ച് സി​നി​മ ക​ണ്ട് ന​ട​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​യി​രു​ന്നു. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യു​ടെ മ​ക്ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ അ​വ​സാ​ന പ​ടി​യാ​യി​രു​ന്നു പ​ത്ത്. ആ ​പ​ടി​യി​ൽ ത​ട്ടി പ​ഠ​നം അ​വ​സാ​നി​ച്ച​വ​ർ ഏ​റെ​യാ​ണ്. 

മു​ന​മ്പ​ത്ത് ബോ​ട്ടി​ൽ മീ​ൻ പി​ടി​ക്കു​വാ​ൻ പോ​കു​ക​യാ​യി​രു​ന്ന സ​മ​യ​ത്ത്  ആ​രോ ഒ​രാ​ൾ മു​രു​ക​നോ​ട് പ​ത്താം​ത​രം ര​ണ്ടാ​മ​ത് എ​ഴു​തു​വാ​നും പ​ത്ത് പാ​സാ​യാ​ൽ സ​ർ​ക്കാ​ർ ജോ​ലി ല​ഭി​ക്കു​മെ​ന്നും അ​തു​വ​ഴി കു​ടും​ബ പ​ശ്ചാ​ത്ത​ലം ത​ന്നെ മാ​റ്റി​യെ​ടു​ക്കാ​മെ​ന്നും പ​റ​യു​ക​യു​ണ്ടാ​യി. അ​താ​യി​രു​ന്നു വ​ഴി​ത്തി​രി​വ്. മു​രു​ക​ൻ കൊ​ടു​ങ്ങ​ല്ലൂ​രി​ലെ പാ​ര​ല​ൽ കോ​ളേ​ജി​ൽ  രാ​ത്രി ക്ലാ​സ്സി​ൽ ചേ​ർ​ന്നു. പ​ക​ൽ ക​ട​ലി​ൽ പോ​ക്ക് തു​ട​രു​ക​യും  ചെ​യ്തു. തു​ട​ർ​ന്ന​വി​ടു​ന്നു പി ​എ​സ് സി ​പ​രീ​ക്ഷ​യെ​ഴു​താ​ൻ തു​ട​ങ്ങി. റ​വ​ന്യു വ​കു​പ്പി​ൽ വി​ല്ലേ​ജ് മേ​നാ​യി 19 വ​ർ​ഷം മു​മ്പ് ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. അ​ങ്ങ​നെ മു​രു​ക​ൻ ല​ക്ഷ്യം ക​ണ്ടു.

ജീ​വി​ത​ത്തി​ലേ​ക്കു കൈ​പി​ടി​ച്ചു ക​യ​റ്റി

എ​റി​യാ​ട് പേ​ബ​സാ​റി​ൽ ഇ​ന്നു ക​ട​ൽ നി​ൽ​ക്കു​ന്നി​ട​ത്താ​യി​രു​ന്നു പ​ണ്ട് മു​രു​ക​ന്‍റെ വീ​ട്. പി​ന്നീ​ട് കു​റ​ച്ച് കി​ഴ​ക്കോ​ട്ട് മാ​റി​യെ​ങ്കി​ലും ക​ഴി​ഞ്ഞഓ​ഖി ദു​ര​ന്ത​ത്തി​ൽ  വീ​ട് ന​ഷ്ട​പ്പെ​ട്ട് തൊ​ട്ട​ടു​ത്ത ഒ​രു വാ​ട​ക വീ​ട്ടി​ൽ ക​ഴി​യു​ക​യാ​ണ് അ​മ്മ​യും ചേ​ട്ട​നും കു​ടും​ബ​വും.ആ​ഗ​സ്റ്റി​ലെ പ്ര​ള​യ​ത്തി​ൽ ക്യാ​മ്പി​ലേ​ക്ക് മാ​റു​മ്പോ​ൾ, മ​ക​ൻ മു​രു​ക​ൻ അ​ന്വേ​ഷി​ച്ച് എ​ത്താ​തി​ൽ അ​മ്മ പ​രി​ഭ​വം പ​റ​യു​മ്പോ​ൾ ചാ​ല​ക്കു​ടി പു​ഴ​യി​ലും, പെ​രി​യാ​റി​ന്‍റെ കൈ​വ​ഴി​യി​ലും ആ​ളു​ക​ളെ മ​ര​ണ​മു​ഖ​ത്ത് നി​ന്ന് കൈ ​പി​ടി​ച്ചു ക​യ​റ്റു​ക​യാ​യി​രു​ന്നു അ​പ്പോ​ൾ ആ ​മ​ക​ൻ.

ക​ട​ലി​നോ​ടു മ​ല്ലി​ട്ടു ജീ​വി​ത​വി​ജ​യം നേ​ടി​യ മു​രു​ക​ൻ പ്ര​ള​യ​ത്തി​ൽ ജീ​വ​ൻ പോ​കു​മാ​യി​രു​ന്ന പ​ല​രു​ടെ​യും ജീ​വ​ൻ തി​രി​ച്ചു കൊ​ട​ത്തു. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് മു​രു​ക​ൻ ര​ക്ഷി​ച്ച​ത് നാ​ല് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വ​നാ​ണ്. പ​ല​രും കാ​ണാ​തെ പോ​യി ആ ​ധീ​ര​ത. ന​ല്ല കാ​റ്റും കോ​ളും ഉ​ള്ള സ​മ​യം. ന​ല്ല തി​ര​യു​ള്ള സ​മ​യ​ത്തു ക​ട​ലി​ൽ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യി​രു​ന്ന ഒ​രു  വ​ഞ്ചി ശ​ക്തി​യാ​യ കാ​റ്റി​ൽ മ​റി​ഞ്ഞു.

ക​ര​യി​ൽ കൂ​ട്ട നി​ല​വി​ളി. ക​ട​ലി​ലേ​ക്ക് ചാ​ടു​വാ​ൻ ഒ​രു തൊ​ഴി​ലാ​ളി​യും ത​യ്യാ​റാ​യി​ല്ല. മു​രു​ക​ൻ വ​ട​മെ​ടു​ത്ത് ചാ​ടു​വാ​ൻ ഒ​രു​ങ്ങി​യ​പ്പോ​ൾ അ​മ്മ ക​ര​ഞ്ഞു. ക​ട​ൽ  രൂ​ക്ഷ​മാ​യി​രു​ന്നു.വ​ട​മെ​ടു​ത്ത് ക​ട​ലി​ലേ​ക്ക് നീ​ന്തി​ച്ചെ​ന്നു മ​റി​ഞ്ഞ വ​ഞ്ചി​ക്ക് അ​ടി​യി​ലൂ​ടെ മു​ങ്ങി വ​ഞ്ചി കെ​ട്ടി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ​യും ജീ​വ​ൻ സ്വ​ന്തം ജീ​വ​ൻ പ​ണ​യ​പ്പെ​ടു​ത്തി മു​രു​ക​ൻ ര​ക്ഷി​ച്ചു. പാ​പ്പി​നി​വ​ട്ടം വി​ല്ലേ​ജി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു അ​ന്ന് മു​രു​ക​ൻ. കൊ​ടു​ങ്ങ​ല്ലൂ​ർ താ​ലൂ​ക്ക് ആ​ഫീ​സി​ൽ നി​ന്ന് ജീ​വ​ൻ ര​ക്ഷാ പ​ഥ​കി​ന് ശു​പാ​ർ​ശ പോ​യി.​പി​ന്നീ​ടൊ​ന്നും സം​ഭ​വി​ച്ചി​ല്ല.​മു​രു​ക​ന് അ​തി​ൽ പ​രി​ഭ​വ​മേ തു​മി​ല്ലാ​യി​രു​ന്നു.

ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ എ​ന്നും മു​ന്നി​ൽ

ഐ​തി​ഹാ​സി​ക​മാ​യ 32 ദി​വ​സ​ത്തെ സ​ർ​ക്കാ​ർ സ​മ​ര​കാ​ല​ത്ത് മു​രു​ക​ൻ പ​ട്ടി​ണി അ​റി​ഞ്ഞി​ല്ല. പ​ഴ​യ തൊ​ഴി​ലി​ലേ​ക്ക് അ​യാ​ൾ തി​രി​ച്ചു പോ​യി. പി​ന്നീ​ട് സ​മ​രം ക​ഴി​ഞ്ഞ​പ്പോ​ൾ മു​രു​ക​ൻ വ​ല​മ​ട​ക്കി വെ​ച്ച് ഫ​യ​ലെ​ടു​ത്തു കൈ​യ്യി​ൽ.എ​റി​യാ​ട് മേ​ഖ​ല​യി​ൽ ക​ട​ൽ​ക്ഷോ​ഭം ഉ​ണ്ടാ​കു​മ്പോ​ൾ എ​ന്നും ക്യാ​മ്പു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നും, മ​ണ​ൽ​ചാ​ക്കു​ക​ൾ നി​റ​ക്കു​ന്ന​തി​നും ഇ​യാ​ൾ മു​ന്നി​ലു​ണ്ടാ​കും.പ്ര​ള​യ​കാ​ല​ത്ത് സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ര​നാ​യ ഈ ​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യി​ലൂ​ടെ നി​ര​വ​ധി ജീ​വ​നു​ക​ളാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. ലാ​ന്‍റ് അ​ക്വി​സേ​ഷ​ൻ വി​ഭാ​ഗ​ത്തി​ൽ ക്ലാ​ർ​ക്കാ​ണി​പ്പോ​ൾ മു​രു​ക​ൻ. പൊ​യ്യ​ക്കാ​രി രാ​ജി​യാ​ണ്  ഭാ​ര്യ.പു​രാ​ണ ക​ഥ​ക​ൾ ഇ​ഷ്ട​പ്പെ​ടു​ന്ന മു​രു​ക​ൻ മൂ​ത്ത മ​ക​ൾ​ക്ക് ന​ൽ​കി​യി​രി​ക്കു​ന്ന പേ​ര് ശ​ർ​മ്മി​ഷ്ഠ​യെ​ന്നാ​ണ്. ഇ​ള​യ​വ​ൾ ശ​ര​ണ്യ. ജീ​വ​ൻ പ​ണ​യം വെ​ച്ച് ജീ​വി​ത​ങ്ങ​ൾ ര​ക്ഷി​ച്ച ക​ഥ പ​റ​യു​മ്പോ​ൾ മു​രു​ക​ന്‍റെ മു​ഖ​ത്ത് സ​ന്തോ​ഷ​ത്തി​ന്‍റെ വെ​ളി​ച്ചം പ​ട​രു​ക​യാ​ണ്.
 

തൃ​ശൂ​ർ ജി​ല്ലാ ക​ല​ക്‌​ട​ർ ടി. ​വി അ​നു​പ​മ മു​രു​ക​നെ അ​ഭി​ന​ന്ദി​ച്ച് ഫേ​സ്ബു​ക്കി​ൽ കു​റി​ച്ച​ത് : -

പേ​ര്: മു​രു​ക​ൻ, S/O വാ​സു, ത​ലാ​ശ്ശേ​രി ഹൌ​സ്, തി​രു​വ​ള്ളൂ​ർ, കൊ​ടു​ങ്ങ​ല്ലൂ​ർ.
ഉ​ദ്യോ​ഗം: ക്ല​ർ​ക്ക്, LANH17 കൊ​ടു​ങ്ങ​ല്ലൂ​ർ ഓ​ഫീ​സ്.

ഇ​തു കൊ​ടു​ങ്ങ​ല്ലൂ​ർ താ​ലൂ​ക്കി​ലെ തി​രു​വ​ള്ളൂ​ർ സ്വ​ദേ​ശി​യാ​യ ത​ലാ​ശ്ശേ​രി വീ​ട്ടി​ൽ വാ​സു മ​ക​ൻ മു​രു​ക​ൻ. ഇ​ദ്ദേ​ഹം റ​വ​ന്യു ജീ​വ​ന​ക്കാ​ര​നും ആ​ഗ​സ്റ്റ് 15 മു​ത​ൽ 19 വ​രെ​യു​ള്ള തീ​യ​തി​ക​ളി​ൽ ജീ​വ​ൻ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ നേ​രി​ട്ട് പ​ങ്കെ​ടു​ത്തി​ട്ടു​ള്ള വ്യ​ക്തി​യാ​ണ്. മേ​ൽ സൂ​ചി​പ്പി​ച്ച ദി​വ​സ​ങ്ങ​ളി​ൽ അ​ദ്ദേ​ഹ​വും സു​ഹൃ​ത്തു​ക്ക​ളാ​യ നാ​സ​ർ പു​ന്ന​ക്ക​ൽ, അ​ശോ​ക​ൻ ത​ലാ​ശ്ശേ​രി, ജ​നാ​ർ​ദ്ധ​ന​ൻ കൈ​ത വ​ള​പ്പി​ൽ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട ടീം ​ഫൈ​ബ​ർ ബോ​ട്ട് അ​ട​ക്ക​മു​ള്ള​വ ഉ​പ​യോ​ഗി​ച്ച് ചാ​ല​ക്കു​ടി, വ​ട​ക്കും​പു​റം, പ​ട്ട​ണം, കു​ഞ്ഞി​തൈ, പ​റ​യാ​ട്, വ​ട​ക്കേ​ക്ക​ര ജു​മാ മ​സ്ജി​ദ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​യി 200 ഓ​ളം പേ​രു​ടെ ര​ക്ഷ​ക​ർ ആ​യി മാ​റു​ക​യാ​യി​രു​ന്നു.

ക്യാ​മ്പു​ക​ളി​ൽ എ​ത്തു​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​തി​നു നി​യോ​ഗി​ക്ക​പ്പെ​ട്ടി​രു​ന്ന ഇ​ദ്ദേ​ഹം എ​ട്ടു വ​ർ​ഷ​ത്തി​ല​ധി​കം മ​ത്സ്യ ബ​ന്ധ​ന മേ​ഖ​ല​യി​ലു​ള്ള ത​ന്‍റെ പ്ര​വ​ർ​ത്തി പ​രി​ച​യം ജീ​വ​ൻ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ആ​ണ് കൂ​ടു​ത​ൽ മു​ത​ൽ കൂ​ട്ടാ​കു​ക എ​ന്നു മേ​ലു​ദ്യോ​ഗ​സ്ഥ​രെ ബോ​ധ്യ​പ്പെ​ടു​ത്തി​യാ​ണു ജീ​വ​ൻ പോ​ലും പ​ണ​യം വെ​ച്ച് സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ ശ്ര​ദ്ധ ചെ​ലു​ത്തി​യ​ത്. ശ​ക്ത​മാ​യ ഒ​ഴു​ക്കി​ൽ ഫൈ​ബ​ർ ബോ​ട്ടി​ൽ സ​ഞ്ച​രി​ക്കു​ന്ന​ത് പോ​ലും ദു​ഷ്ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ലും വ​ട​മ​ട​ക്കം ഉ​പ​യോ​ഗി​ച്ച് ചാ​ല​ക്കു​ടി​യി​ൽ എ​ത്തി പ​തി​ന​ഞ്ചോ​ളം പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യ ശേ​ഷ​മാ​ണ് അ​ദ്ദേ​ഹ​വും കൂ​ട്ട​രും എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ രാ​പ്പ​ക​ൽ ഇ​ല്ലാ​തെ വ്യാ​പൃ​ത​ൻ ആ​യ​ത്. ബോ​ട്ടു​പ​യോ​ഗി​ച്ച് പോ​സ്റ്റു​ക​ളും, മ​തി​ലു​ക​ളും, വെ​ള്ള​ത്തി​ൽ ഒ​ഴു​കി ന​ട​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളും മ​റി ക​ട​ന്ന് വീ​ടു​ക​ളി​ലേ​ക്കും കെ​ട്ടി​ട​ങ്ങ​ളി​ലേ​ക്കും എ​ത്തി​പ്പെ​ടു​ന്ന​തു പോ​ലെ ത​ന്നെ ബോ​ട്ടു​ക​ളി​ൽ ക​യ​റാ​ൻ കെ​ട്ടി​ട​ങ്ങ​ളി​ൽ അ​ക​പ്പെ​ട്ട​വ​രെ പ​റ​ഞ്ഞു ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന​തും ശ്ര​മ​ക​ര​മാ​യി​രു​ന്നു എ​ന്നും വി​ജ​യ​ക​ര​മാ​യി ഉ​ദ്യ​മം പൂ​ർ​ത്തി​യാ​ക്കാ​ൻ സാ​ധി​ച്ച​തി​ൽ ചാ​രി​താ​ർ​ത്ഥ്യം ഉ​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ഓ​ഖി ചു​ഴ​ലി കാ​റ്റി​ൽ സ്വ​ന്തം വീ​ട് പോ​ലും ക​ട​ൽ എ​ടു​ത്തു പോ​യ ഈ ​മ​നു​ഷ്യ​സ്നേ​ഹി ഇ​തി​നു മു​ൻ​പും ജീ​വ​ൻ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടി​ട്ടു​ള്ള വ്യ​ക്തി​യാ​ണ്.നാ​ട്ടു​കാ​രു​ടെ​യും പൊ​തു​പ്ര​വ​ർ​ത്ത​ക​രു​ടെ​യും സ്നേ​ഹാ​ദ​ര​ങ്ങ​ൾ എ​റ്റു വാ​ങ്ങി​യ ശേ​ഷം നി​ല​വി​ൽ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലേ​ക്കു​ള്ള കൊ​ടു​ങ്ങ​ല്ലൂ​ർ താ​ലൂ​ക്കി​ലെ ക​ള​ക്ഷ​ൻ & ഡി​സ്ട്രി​ബൂ​ഷ​ൻ പോ​യ​ന്‍റി​ൽ ജോ​ലി ചെ​യ്തു വ​രു​ന്ന ഇ​ദ്ദേ​ഹം 1998 വി​ല്ലേ​ജ് ഫീ​ൽ​ഡ് അ​സി​സ്റ്റ​ന്‍റ് ആ​യി സ​ർ​ക്കാ​ർ സ​ർ​വീ​സ് ആ​രം​ഭി​ച്ച വ്യ​ക്തി​യാ​ണ്.


വാർത്തകൾ

Sign up for Newsletter



top