ISL-2018-219
20
November 2018 - 1:25 am IST
Flash News
Archives

Offbeat

kerala_flood_rebuild

പ​ഴ​യ​കാ​ലം തി​രി​ച്ചെ​ത്തി​ച്ച പ്ര​ള​യ​കാ​ലം

Published:09 September 2018

നാ​ടും ന​ഗ​ര​വും കാ​ണു​ക മാ​ത്ര​മ​ല്ല, കൈ​യ​ട​ക്കു​ക കൂ​ടി ചെ​യ്തു. പ്ര​ള​യ​മെ​ത്തി​യ ദി​ന​ങ്ങ​ളി​ൽ തി​രി​കെ​യെ​ത്തി​യ​തു പ​ഴ​യ​കാ​ലം കൂ​ടി​യാ​ണ്. ന​മ്മ​ളൊ​രി​ക്ക​ൽ ഉ​പേ​ക്ഷി​ച്ചു ക​ള​ഞ്ഞ പ​ല​തും തി​രി​കെ പി​ടി​ച്ച സ​മ​യം. അ​തെ​ന്തൊ​ക്കെ​യ​ന്ന​റി​യാ​ൻ ആ ​പ്ര​ള​യ​ദി​ന​ങ്ങ​ളി​ലേ​ക്ക് ഒ​രി​ക്ക​ൽ​ക്കൂ​ടി തി​രി​കെ പോ​കാം.

കു​ളി​രും കൊ​ണ്ട് കു​ണു​ങ്ങി ന​ട​ക്കു​ന്ന മ​ല​യാ​ളി​പ്പെ​ണ്ണ്. ന​ഗ​രം കാ​ണാ​ത്ത നാ​ണം മാ​റാ​ത്ത നാ​ട​ൻ​പെ​ണ്ണ്. വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് പെ​രി​യാ​റി​നെ​ക്കു​റി​ച്ചു വ​യ​ലാ​ർ എ​ഴു​തി​യ വ​രി​ക​ൾ. കാ​ല​ങ്ങ​ൾ​ക്കി​പ്പു​റ​മൊ​രു ഓ​ഗ​സ്റ്റ് പ​തി​ന​ഞ്ചി​നു നാ​ടും ന​ഗ​ര​വും പെ​രി​യാ​ർ കൈ​യ​ട​ക്കു​മ്പോ​ൾ നാ​ണം മാ​റാ​ത്ത നാ​ട​ൻ​പെ​ണ്ണെ​ന്ന വി​ശേ​ഷ​ണം മാ​റ്റി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു പെ​രി​യാ​ർ. 

നാ​ടും ന​ഗ​ര​വും കാ​ണു​ക മാ​ത്ര​മ​ല്ല, കൈ​യ​ട​ക്കു​ക കൂ​ടി ചെ​യ്തു. പ്ര​ള​യ​മെ​ത്തി​യ ദി​ന​ങ്ങ​ളി​ൽ തി​രി​കെ​യെ​ത്തി​യ​തു പ​ഴ​യ​കാ​ലം കൂ​ടി​യാ​ണ്. ന​മ്മ​ളൊ​രി​ക്ക​ൽ ഉ​പേ​ക്ഷി​ച്ചു ക​ള​ഞ്ഞ പ​ല​തും തി​രി​കെ പി​ടി​ച്ച സ​മ​യം. അ​തെ​ന്തൊ​ക്കെ​യ​ന്ന​റി​യാ​ൻ ആ ​പ്ര​ള​യ​ദി​ന​ങ്ങ​ളി​ലേ​ക്ക് ഒ​രി​ക്ക​ൽ​ക്കൂ​ടി തി​രി​കെ പോ​കാം. പ്ര​ള​യ​ദി​ന​ത്തി​ൽ പ​ല​യി​ട​ങ്ങ​ളി​ലേ​യും കാ​ഴ്ച ഇ​ങ്ങ​നെ​യാ​യി​രു​ന്നു :- 

ആ ​ദി​നം 

വാ​ട്സ​പ്പി​ന്‍റെ ഇ​ത്തി​രി​ച്ച​തു​ര​ങ്ങ​ളി​ൽ സ്വാ​ത​ന്ത്ര്യ​ദി​ന ആ​ശം​സ​ക​ളു​ടെ ഫോ​ർ​വേ​ഡ​ഡ് മെ​സേ​ജു​ക​ൾ തി​ക്കി​ത്തി​ര​ക്കി തു​ട​ങ്ങി​യ ദി​നം. ആ​ശം​സ​ക​ൾ പ​തു​ക്കെ ആ​ശ​ങ്ക​ക​ൾ​ക്കു വ​ഴി മാ​റു​ന്നു. പ​ല​യി​ട​ത്തും പു​ഴ ക​ര​യെ അ​തി​ര​റ്റു പ്ര​ണ​യി​ക്കു​ന്നു, മു​ൻ​പെ​ങ്ങു​മി​ല്ലാ​ത്ത വി​ധം. സ്വ​ന്തം വീ​ട്ടി​ൽ വെ​ള്ളം ക​യ​റി​ല്ലെ​ന്ന അ​തി​ര​റ്റ ആ​ത്മ​വി​ശ്വാ​സ​ത്തി​ന്‍റെ കാ​ൽ​ച്ചു​വ​ട്ടി​ൽ വ​ള​രെ പെ​ട്ടെ​ന്നാ​ണു വെ​ള്ളം എ​ത്തി​യ​ത്. ഉ​ച്ച​യോ​ടെ ക​റ​ന്‍റ് പോ​യി. അ​പ്പു​റ​ത്തെ വീ​ട്ടി​ലും ക​റ​ന്‍റി​ല്ലെ​ന്നു​റ​പ്പി​ച്ച് ആ​ശ്വ​സി​ച്ചു.  

മാ​ഞ്ഞു​പോ​യ മ​ണ്ണെ​ണ്ണ​വി​ള​ക്കു​ക​ൾ

സ​ന്ധ്യ​യാ​യ​തോ​ടെ​യാ​ണു ഇ​രു​ളി​ൻ മ​ഹാ​നി​ദ്ര​യി​ൽ നി​ന്നു​ണ​ർ​ത്താ​നൊ​രു മെ​ഴു​കു​തി​രി ക​ഷ്ണം പോ​ലു​മി​ല്ലെ​ന്നു തി​രി​ച്ച​റി​ഞ്ഞ​ത്. പ​ഴ​യ മ​ണ്ണെ​ണ്ണ വി​ള​ക്കു​ക​ൾ വി​ശി​ഷ്ട​സേ​വ​ന​ത്തി​ന്‍റെ കാ​ലം ക​ഴി​ഞ്ഞ് എ​വി​ടെ​യോ മ​റ​ഞ്ഞി​രി​ക്കു​ന്നു. എ​ണ്ണ​യി​ട്ടു ക​ത്തി​ച്ച വി​ള​ക്കു​ക​ൾ നാ​ണ​ത്തോ​ടെ മ​ട​ങ്ങി വ​രു​ന്നു. ഏ​ഴു​തി​രി​യി​ട്ട വി​ള​ക്കി​ന്‍റെ ഐ​ശ്വ​ര്യ​മെ​ന്നൊ​ക്കെ നൊ​സ്റ്റാ​ൾ​ജി​യ ഉ​ണ​ർ​ത്താ​ൻ പ​റ​യാ​മെ​ങ്കി​ലും, അ​ത്യാ​വ​ശ്യ​ഘ​ട്ട​ത്തി​ൽ ഐ​ശ്വ​ര്യ​മാ​യി​രു​ന്നി​ല്ല, ആ​വ​ശ്യ​ക​ത​യാ​യി​രു​ന്നു മു​ന്നി​ൽ. 

ലാ​ൻ​ഡ് തി​രി​കെ​യെ​ത്തി

എ​ന്നും വ​രും നീ ​എ​ന്നു കെ​എ​സ്ഇ​ബി​യി​ലേ​ക്കു വി​ളി​ച്ചു ചോ​ദി​ക്കാം എ​ന്നു ക​രു​തി​യാ​ൽ, മൊ​ബൈ​ലി​ൽ ചാ​ർ​ജ്ജി​ല്ല. മൊ​ബൈി​ലേ​ക്കു ത​ല കു​മ്പി​ട്ടു ന​ട​ന്ന ത​ല​മു​റ ആ ​ദി​വ​സം അ​ന്തി​യോ​ടെ ത​ല​യു​യ​ർ​ത്തി തു​ട​ങ്ങി. നാ​ടു നേ​രി​ടു​ന്ന വി​പ​ത്തു​ക​ൾ ക​ണ്ട​റി​ഞ്ഞു തു​ട​ങ്ങി. മാ​ധ​വ​ൻ​കു​ട്ടി​ക്കൊ​രു ഇ​ര​ട്ട​പ്പേ​രു​ണ്ടാ​യി​രു​ന്ന​ല്ലോ മോ​നേ, അ​തെ​ന്തു​വാ എ​ന്നു ചോ​ദി​ച്ച അ​തേ ടോ​ണി​ലാ​യി​രു​ന്നു ആ​ശ​യ​വി​നി​മ​യം ന​ട​ത്താ​ൻ ഒ​രു സാ​ധ​ന​മു​ണ്ടാ​യി​രു​ന്ന​ല്ലോ, അ​തെ​ന്തു​വാ എ​ന്ന ചി​ന്ത മ​ന​സി​ൽ ഉ​ണ​ർ​ന്ന​ത്. അ​തേ ലാ​ൻ​ഡ് ഫോ​ൺ. സ്വ​ന്തം വീ​ട്ടി​ലെ​വി​ടെ​യോ ഊ​ർ​ദ്ധ​ൻ വ​ലി​ച്ചു കി​ട​ക്കു​ക​യാ​യി​രു​ന്ന ലാ​ൻ​ഡ് ഫോ​ൺ പെ​ട്ടെ​ന്നു ത​ന്നെ ക​ർ​മ്മ​നി​ര​ത​മാ​യി. കാ​ല​ങ്ങ​ൾ​ക്കു ശേ​ഷം ലാ​ൻ​ഡ് ഫോ​ൺ സേ​വ​ന​ത്തി​ന്‍റെ ക​ള​ത്തി​ലേ​ക്കി​റ​ങ്ങി. അ​തും കു​റ​ച്ചു നേ​ര​ത്തേ​ക്കു മാ​ത്രം. നെ​റ്റ്‌​വ​ർ​ക്കു​ക​ൾ വെ​ള്ള​ത്തി​ന്‍റെ വ​ല​ക​ളി​ൽ കു​ടു​ങ്ങി നി​ശ്ച​ലം. അ​ല്ലെ​ങ്കി​ലും ഒ​രു ആ​വ​ശ്യം വ​ന്ന​പ്പോ​ൾ ഞാ​ന​ല്ലേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ എ​ന്ന് ആ​ശ്വ​സി​ച്ച ലാ​ൻ​ഡ്ഫോ​ണും അ​ൽ​പ്പ​സ​മ​യ​ത്തി​നു​ള്ളി​ൽ നി​ശ്ച​ല​മാ​യി. 

വീ​ണ്ടും ആ​കാ​ശ​വാ​ണി​ക്കാ​ലം

അ​ണ്ണാ​ക്കി​ൽ വെ​ള്ളം ക​യ​റി​യ റി​പ്പോ​ർ​ട്ട​റോ​ട്.... പ​റ​യൂ എ​ന്താ​ണ​വി​ടെ സം​ഭ​വി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നു എ​സി മു​റി​യി​ലി​രു​ന്നു വാ​ർ​ത്താ​വ​ത​രാ​ക​ൻ ചോ​ദി​ക്കു​ന്ന​തു കാ​ണാ​നും വ​ഴി​യി​ല്ല. വാ​ർ​ത്ത​ക​ളി​ല്ല, പു​റം​ലോ​ക​ത്ത് എ​ന്താ​ണു സം​ഭ​വി​ക്കു​ന്ന​തെ​ന്ന് അ​റി​യി​ല്ല. അ​പ്പോ​ൾ അ​താ വ​രു​ന്നു, റേ​ഡി​യോ. ആ​കാ​ശ​വാ​ണി ശ​ബ്ദി​ക്കു​ന്നു. , നി​ങ്ങ​ൾ കേ​ൾ​ക്കു​ന്ന​ത് ആ​കാ​ശ​വാ​ണി പ്രാ​ദേ​ശി​ക വാ​ർ​ത്ത​ക​ൾ വാ​യി​ക്കു​ന്ന​ത്......​വീ​ണ്ടു​മൊ​രു ആ​കാ​ശ​വാ​ണി​ക്കാ​ലം വി​രു​ന്നെ​ത്തു​ന്നു. പ്ര​ള​യ​ത്തി​ന്‍റെ മൂ​ന്നാം ദി​നം. വാ​ഹ​ന​ങ്ങ​ൾ നി​ശ്ച​ലം. പെ​ട്രോ​ൾ ടാ​ങ്കി​ന്‍റെ അ​ടി​ത്ത​ട്ടു തെ​ളി​ഞ്ഞു കാ​ണു​ന്നു. തൊ​ട്ട​ടു​ത്തെ ക​ട​യി​ലേ​ക്കു പോ​കാ​ൻ പോ​ലും ഇ​രു​ച​ക്ര​വാ​ഹ​ന​ത്തെ ആ​ശ്ര​യി​ച്ചി​രു​ന്ന​വ​ർ ആ ​പ​ഴ​യ​കാ​ലം ഓ​ർ​ത്തു. നാ​ര​ങ്ങാ മൊ​ട്ടാ​യി നു​ണ​ഞ്ഞ്, സൈ​ക്കി​ളി​ൽ വീ​ട്ടി​ലേ​ക്കു തി​രി​കെ പോ​യ ബാ​ല്യം, കൗ​മാ​രം. പ​ഴ​യൊ​രു സൈ​ക്കി​ൾ കി​ട്ടു​മോ എ​ന്ന ചി​ന്ത​യു​ണ​ർ​ന്നു.

തി​ര​ക്കി​ല്ലാ​തെ, ഒ​ത്തൊ​രു​മി​ച്ച്

തി​ര​ക്കി​ന്‍റെ മേ​ലാ​ട​യ​ണി​ഞ്ഞ​വ​ർ ഒ​രൊ​റ്റ ദി​വ​സം കൊ​ണ്ടു കൂ​ട്ടാ​യ്മ​യു​ടെ രു​ചി​യ​റി​ഞ്ഞു. വെ​ള്ള​പ്പൊ​ക്ക ച​ർ​ച്ച​ക​ളു​മാ​യി നാ​ടും നാ​ട്ടാ​രും സ​ജീ​വം. പ​ണ്ടി​തു​പോ​ലെ വെ​ള്ളം ക​യ​റി​യ​പ്പോ​ൾ എ​ന്നു തു​ട​ങ്ങു​ന്ന മു​തി​ർ​ന്ന സം​ഭാ​ഷ​ണം പ​ല​വ​ട്ടം പ്ര​തി​ധ്വ​നി​ച്ചു. അ​ങ്ങ​നെ എ​ത്ര​യെ​ത്ര വെ​ള്ള​പ്പൊ​ക്ക കാ​ഴ്ച​ക​ൾ. ക​റ​ന്‍റി​ല്ല, വെ​ളി​ച്ച​മി​ല്ല, വാ​ഹ​ന​മി​ല്ല, മൊ​ബൈ​ലി​ല്ല..​എ​ന്നി​ട്ടും ഇ​വ​യൊ​ന്നു​മി​ല്ലാ​തെ മ​നു​ഷ്യ​നു​ണ്ടാ​കു​മെ​ന്നും, കൂ​ട്ടാ​യ്മ​യു​ണ്ടാ​കു​മെ​ന്നു തെ​ളി​യു​ക​യാ​യി​രു​ന്നു. വാ​ട്സ​പ് ഗ്രൂ​പ്പി​ന​പ്പു​റം നാ​ട്ടു​സം​ഘ​ങ്ങ​ൾ ഉ​ണ്ടെ​ന്നും തി​രി​ച്ച​റി​ഞ്ഞു. 

ക്ലൈ​മാ​ക്സ്:-

പ്ര​ള​യ​ദി​ന​ത്തി​ൽ നാ​ടു കാ​ക്കു​ന്ന പു​ണ്യാ​ള​ന്‍റെ തി​രു​രൂ​പ​ത്തി​നു മു​ന്നി​ലെ പ്രാ​ർ​ഥ​നാ ഇ​ങ്ങ​നെ​യാ​യി​രു​ന്നു"" പു​ണ്യാ​ളാ, വേ​റൊ​ന്നും വി​ചാ​രി​ക്ക​രു​ത്, എ​ത്ര മെ​ഴു​കു​തി​രി തെ​ളി​യി​ച്ച​താ. അ​തി​ൽ നി​ന്നും ര​ണ്ടു മൂ​ന്നെ​ണ്ണം ഞാ​നി​ങ്ങെ​ടു​ക്കു​ന്നു. മെ​ഴു​കു​തി​രി കി​ട്ടാ​നി​ല്ലാ​ത്തോ​ണ്ടാ വേ​റൊ​ന്നും വി​ചാ​രി​ച്ചേ​ക്ക​രു​ത്. പി​ന്നീ​ട് പ​ലി​ശ സ​ഹി​തം തി​രി​ച്ചു ത​ന്നോ​ളാം''


വാർത്തകൾ

Sign up for Newsletter



top