23
February 2019 - 11:32 pm IST
Flash News
Archives

Crime

sister-sussan-killed

കന്യാസ്ത്രീ കിണറ്റിൽ മരിച്ച നിലയിൽ

Published:09 September 2018

പത്തനാപുരത്ത് കന്യാസ്ത്രീയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.പത്തനാപുരം സെന്‍റ്  സ്റ്റീഫൻസ് സ്‌കൂളിൽ പഠിപ്പിക്കുന്ന സിസ്റ്റർ സൂസന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്

കൊല്ലം:പത്തനാപുരത്ത് കന്യാസ്ത്രീയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.പത്തനാപുരം സെന്‍റ്  സ്റ്റീഫൻസ് സ്‌കൂളിൽ പഠിപ്പിക്കുന്ന സിസ്റ്റർ സൂസന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. സ്ഥലത്ത് പൊലീസ് എത്തി അന്വേഷണം ആരംഭിച്ചു.

 കിണറിന് സമീപം രക്‌തക്കറകൾ കണ്ടെടുത്തിട്ടുണ്ട്. കന്യാസ്ത്രീയുടെ മുറിക്കകത്ത് നിന്ന് രക്തം വീണ പാടുകളും കണ്ടെടുത്തിട്ടുണ്ട്. കന്യാസ്ത്രീയുടെ മുടി മുറിച്ച നിലയാണ്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. കൊന്നതിന് ശേഷം കിണറ്റിലിട്ടതാണോ അതോ മറ്റെന്തെങ്കിലും അപകടമാണോയെന്നുള്ള വിവരം തിരിച്ചറിയാൻ സാധിച്ചിട്ടില്ല.

എന്തെങ്കിലും അസുഖം ഉണ്ടെങ്കിൽ കന്യാസ്ത്രീ ഒറ്റയ്ക്ക് എങ്ങനെ മുറിയിൽ കഴിയുമെന്ന  സംശയവും പൊലീസിന് ഉണ്ട്.


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top