23
February 2019 - 11:04 pm IST
Flash News
Archives

Kollywood

ധനൂഷ് വീണ്ടും സംവിധായകനാകുന്നു; നായികയായി അതിഥി

Published:09 September 2018

ധനൂഷ് വീണ്ടും സംവിധായകന്‍ ആകുന്നു ഇതു വരെ പേരിടാത്ത ഈ സിനിമയുടെ ഷൂട്ടിംഗ് തിരുനെല്‍വേലിയില്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍

ധനൂഷ് വീണ്ടും സംവിധായകന്‍ ആകുന്നു ഇതു വരെ പേരിടാത്ത ഈ സിനിമയുടെ ഷൂട്ടിംഗ് തിരുനെല്‍വേലിയില്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ധനുഷ് തന്നെയാണ് ചിത്രത്തിൽ‌ നായകനായി എത്തുന്നത്.

ശ്രീ തെന്‍ട്രല്‍ ഫിലിംസ് നിര്‍മിക്കുന്ന ചിത്രത്തില്‍ ധനുഷിനു പുറമേ തെലുങ്ക് സൂപ്പര്‍ താരം നാഗാര്‍ജുന, ശരത് കുമാര്‍, അതിഥി റാവു ഹൈദരി, എസ് ജെ സൂര്യ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. തമിഴിലും തെലുങ്കിലുമായി ഒരുക്കുന്ന ചിത്രത്തില്‍ നാഗാര്‍ജുന ചെയ്ത വേഷത്തിനായി ആദ്യം രജനീകാന്തിനെയാണ് സമീപിച്ചിരുന്നത്. എന്നാല്‍ രാഷ്ട്രീയ തിരക്കുകളിലേക്ക് നീങ്ങുന്നതിനാല്‍ രജനി ഈ ചിത്രം വേണ്ടെന്നുവെക്കുകയായിരുന്നു.

വന്‍ കാന്‍വാസിലാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഷീന്‍ റോള്‍ഡനാണ് സംഗീതസംവിധാനം. ഓം പ്രകാശാണ് ഛായാഗ്രഹകന്‍.


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top