ISL-2018-219
20
November 2018 - 1:54 am IST
Flash News
Archives

Crime

nun-mysterious-death-police-sit

ക​ന്യാ​സ്ത്രീ​യു​ടെ ദുരൂഹ മ​ര​ണം പ്ര​ത്യേ​ക സം​ഘം അ​ന്വേ​ഷി​ക്കും

Published:09 September 2018

പു​ന​ലൂ​ര്‍ ഡി​വൈഎ​സ്പി ബി. ​അ​നി​ല്‍കു​മാ​ർ, പ​ത്ത​നാ​പു​രം സിഐ അ​ന്‍വ​ർ എ​ന്നി​വ​രു​ടെ നേതൃത്വത്തി​ലു​ള്ള സം​ഘ​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ക.

സം​ഭ​വ​ത്തി​ല്‍ അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​നു കേ​സെ​ടു​ത്ത്​ പൊ​ലീ​സ്​ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

കൊല്ലം: പത്താനാപുരത്തെ കോ​ണ്‍വെന്‍റിൽ ക​ന്യാ​സ്ത്രീ​യെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം പ്ര​ത്യേ​ക സം​ഘം അ​ന്വേ​ഷി​ക്കും. പു​ന​ലൂ​ര്‍ ഡി​വൈഎ​സ്പി ബി. ​അ​നി​ല്‍കു​മാ​ർ, പ​ത്ത​നാ​പു​രം സിഐ അ​ന്‍വ​ർ എ​ന്നി​വ​രു​ടെ നേതൃത്വത്തി​ലു​ള്ള സം​ഘ​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ക. സം​ഭ​വ​ത്തി​ല്‍ അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​നു കേ​സെ​ടു​ത്ത്​ പൊ​ലീ​സ്​ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. 

കൊല്ലം റൂ​റ​ല്‍ എ​സ്‌.​പി​യാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​ സം​ഘ​ത്തെ കേസ് അന്വേഷിക്കാൻ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത്. കു​ടും​ബാം​ഗ​ങ്ങ​ളി​ല്‍ നി​ന്നും മൗണ്ട് താബോർ കോ​ണ്‍വെന്‍റി​ലെ മ​റ്റു ക​ന്യാ​സ്ത്രീ​മാ​രി​ൽ നിന്നും പൊ​ലീ​സ്​ പ്രാ​ഥ​മി​ക വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തി. ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യു​ടെ​യും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രു​ടെ​യും റി​പ്പോ​ര്‍ട്ടായിരിക്കും അന്വേഷണത്തിന്‍റെ ഗതി നിശ്ചയിക്കുക. 

അതേസമയം മരിച്ച നിലയിൽ കണ്ടെത്തിയ സി​സ്​​റ്റ​ർ സൂ​സ​മ്മ താ​മ​സിച്ച മു​റി, മൃ​ത​ദേ​ഹം ക​ണ്ടെത്തിയ കി​ണ​ര്‍, അ​വി​ടേ​ക്കു​ള്ള വ​ഴി എ​ന്നി​വ അ​ട​ച്ച് പൊ​ലീ​സ് സീ​ല്‍ പ​തി​ച്ചു. ക​ന്യാ​സ്​​ത്രീ ചി​കി​ത്സ തേ​ടി​യ ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍, കു​ടും​ബാം​ഗ​ങ്ങ​ള്‍, ദ​യ​റാ മാ​നേ​ജ്മെന്‍റ്, കോ​ണ്‍വെന്‍റ്  ചു​മ​ത​ല​ക്കാ​ര്‍ എ​ന്നി​വ​രിൽ നിന്നും അന്വേഷണസംഘം മൊ​ഴിയെടു​ക്കും.


വാർത്തകൾ

Sign up for Newsletter



top