Subpage Banner
Subpage Banner
20
September 2018 - 7:38 am IST
Flash News
Archives

Other news

ഫ്ളെ​ഷി​ങ് മെ​ഡോ​സി​ൽ പോ​ര​ടി​ച്ച​് സെ​റീ​നയും ചെ​യ​ർ അം​പ​യ​ർ കാ​ർ​ലോ​സ് റാ​മോ​സും

Published:09 September 2018

പ്ലേ​യേ​ഴ്സ് ബോ​ക്സി​ലി​രു​ന്ന കോ​ച്ച് സെ​റീ​ന​യ്ക്ക് ആം​ഗ്യ​ഭാ​ഷ​യി​ൽ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട  റാ​മോ​സ് ഇ​ട​പെ​ട്ടു. മ​ത്സ​ര നി​യ​മം ലം​ഘി​ച്ചെ​ന്നു പ​റ​ഞ്ഞ് സെ​റീ​ന​യ്ക്ക് താ​ക്കീ​ത്. എ​ന്നാ​ൽ താ​ൻ ക​ളി ജ​യി​ക്കാ​ൻ വേ​ണ്ടി ഒ​രി​ക്ക​ലും ച​തി​ക്കി​ല്ലെ​ന്നും അ​തി​ലും ഭേ​ദം തോ​ൽ​ക്കു​ന്ന​താ​ണെ​ന്നും റാ​മോ​സി​നോ​ട് മ​റു​പ​ടി​യാ​യി സെറീന പ​റ​ഞ്ഞു. 

ന്യൂ​യോ​ർ​ക്ക്: ഫ്ളെ​ഷി​ങ് മെ​ഡോ​സി​ൽ ഇ​ന്ന​ലെ ശ​രി​ക്കും പോ​ര​ടി​ച്ച​ത് സെ​റീ​ന വി​ല്യം​സും ചെ​യ​ർ അം​പ​യ​ർ കാ​ർ​ലോ​സ് റാ​മോ​സും. ഒ​സാ​ക്ക- സെ​റീ​ന മ​ത്സ​ര​ത്തി​ൽ നി​ന്ന് കാ​ണി​ക​ളു​ടെ ശ്ര​ദ്ധ തെ​റ്റി​ക്കു​ന്ന​താ​യി ആ ​വാ​ക് യു​ദ്ധം. റാ​മോ​സി​നോ​ട് ക​ടു​ത്ത ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ടും ഒ​ഫീ​ഷ്യ​ലു​ക​ൾ​ക്കു മു​ൻ​പി​ൽ ത​ന്‍റെ ഭാ​ഗം വി​ശ​ദീ​ക​രി​ച്ചും ക​ര​ഞ്ഞും ശി​ക്ഷ​ക​ൾ ഏ​റ്റു​വാ​ങ്ങി​യും സെ​റീ​ന സ​മ്മി​ശ്ര വി​കാ​ര​ങ്ങ​ൾ​ക്ക് അ​ടി​മ​പ്പെ​ട്ട നി​മി​ഷ​ങ്ങ​ളി​ൽ ഗാ​ല​റി അ​ക്ഷ​രാ​ർ​ത്ഥ​ത്തി​ൽ സ്ത​ബ്ധ​രാ​യി. 

ക​ളി​യു​ടെ ര​ണ്ടാം സെ​റ്റി​ലാ​ണ് നാ​ട​കീ​യ സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം. പ്ലേ​യേ​ഴ്സ് ബോ​ക്സി​ലി​രു​ന്ന കോ​ച്ച് സെ​റീ​ന​യ്ക്ക് ആം​ഗ്യ​ഭാ​ഷ​യി​ൽ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട  റാ​മോ​സ് ഇ​ട​പെ​ട്ടു. മ​ത്സ​ര നി​യ​മം ലം​ഘി​ച്ചെ​ന്നു പ​റ​ഞ്ഞ് സെ​റീ​ന​യ്ക്ക് താ​ക്കീ​ത്. എ​ന്നാ​ൽ താ​ൻ ക​ളി ജ​യി​ക്കാ​ൻ വേ​ണ്ടി ഒ​രി​ക്ക​ലും ച​തി​ക്കി​ല്ലെ​ന്നും അ​തി​ലും ഭേ​ദം തോ​ൽ​ക്കു​ന്ന​താ​ണെ​ന്നും റാ​മോ​സി​നോ​ട് മ​റു​പ​ടി​യാ​യി സെറീന പ​റ​ഞ്ഞു. 

 സ്കോ​ർ 3-2ൽ ​നി​ൽ​ക്കെ നി​യ​ന്ത്ര​ണം വി​ട്ട സെ​റീ​ന റാ​ക്ക​റ്റ് കോ​ർ​ട്ടി​ൽ അ​ടി​ച്ചു ത​ക​ർ​ത്തു. ഒ​രു പോ​യി​ന്‍റ് ആ ​ചെ​യ്തി​ക്ക് പി​ഴ​യാ​യി ല​ഭി​ച്ചു. അ​തോ​ടെ റാ​മോ​സി​ന​രു​കി​ൽ ചെ​ന്ന് വി​ര​ൽ​ചൂ​ണ്ടി സെ​റീ​ന ആ​ക്രോ​ശി​ച്ചു.  എ​നി​ക്ക് കോ​ച്ചി​ങ് ല​ഭി​ച്ചി​ല്ല. ഞാ​ൻ ച​തി​ച്ചി​ട്ടി​ല്ലെ​ന്ന് നി​ങ്ങ​ൾ പ്ര​ഖ്യാ​പി​ക്ക​ണം. നി​ങ്ങ​ൾ എ​ന്നോ​ട് മാ​പ്പു പ​റ​യ​ണം. എ​ന്‍റെ ജീ​വി​ത​ത്തി​ൽ ഞാ​ൻ ച​തി​പ്ര​യോ​ഗം ന​ട​ത്തി​യി​ട്ടി​ല്ല. എ​നി​ക്കൊ​രു മ​ക​ളു​ണ്ട്. അ​വ​ൾ​ക്കു ശ​രി​യാ​യ​തെ​ന്താ​ണോ അ​തി​നു വേ​ണ്ടി​യാ​ണ് ഞാ​ൻ നി​ല​കൊ​ള്ളു​ന്ന​ത്- സെ​റീ​ന തു​റ​ന്ന​ടി​ച്ചു. കാ​ണി​ക​ൾ റാ​മോ​സി​നെ കൂ​കി വി​ളി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു അ​പ്പോ​ൾ. 

അ​തു​കൊ​ണ്ടൊന്നും പ്ര​ശ്നം തീ​ർ​ന്നി​ല്ല. ഗെ​യി​മി​ന്‍റെ അ​വ​സാ​ന​ത്തി​ലെ കോ​ർ​ട്ട് മാ​റ്റ​ത്തി​നി​ടെ സെ​റീ​ന വീ​ണ്ടും അ​സാ​ധാ​ര​ണ​മാ​യി പ്ര​തി​ക​രി​ച്ചു. 'നി​ങ്ങ​ളൊ​രു നു​ണ​യ​നാ​ണ്. നി​ങ്ങ​ളു​ടെ ജീ​വി​ത കാ​ല​ത്തി​ലൊ​രി​ക്ക​ലും നി​ങ്ങ​ൾ എ​ന്‍റെ കോ​ർ​ട്ടി​ൽ ഉ​ണ്ടാ​കി​ല്ല. എ​പ്പോ​ഴാ​ണ് നി​ങ്ങ​ൾ എ​ന്നോ​ട് മാ​പ്പു പ​റ​യാ​ൻ പോ​കു​ന്ന​ത്. നി​ങ്ങ​ളൊ​രു ക​ള്ള​നാ​ണ്. നി​ങ്ങ​ൾ എ​ന്‍റെ പോ​യി​ന്‍റ് ക​ട്ടെ​ടു​ത്തു'- അ​ങ്ങ​നെ നീ​ണ്ടു വാ​ക്കു​ക​ൾ. ഒ​രു ഗെ​യിം പി​ഴ വി​ധി​ച്ചു​കൊ​ണ്ട് റാ​മോ​സ് അ​തി​നു തി​രി​ച്ച​ടി ന​ൽ​കി.

സം​ഘ​ർ​ഷാ​വ​സ്ഥ​യും ബ​ഹ​ള​വും  തു​ട​ര​വെ കോ​ർ​ട്ടി​ൽ ഇ​റ​ങ്ങാ​ൻ വി​സ​മ്മ​തി​ച്ച സെ​റീ​ന ടൂ​ർ​ണ​മെ​ന്‍റ് റ​ഫ​റി​യു​ടെ ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ട്ടു. കോ​ർ​ട്ടി​ലെ​ത്തി​യ ഒ​ഫീഷ്യ​ലു​ക​ൾ​ക്ക് മു​ന്നി​ൽ സെ​റീ​ന ക​ര​ഞ്ഞു. ഇ​തി​നു മു​ൻ​പ് എ​നി​ക്കി​ത് സം​ഭ​വി​ച്ചി​ട്ടു​ണ്ട്. ഇ​തു ന്യാ​യ​മ​ല്ല. ഒ​രു​പാ​ട് പ​റ​ഞ്ഞി​ട്ടും ഒ​രു ശി​ക്ഷ​യും ല​ഭി​ക്കാ​ത്ത പു​രു​ഷ താ​ര​ങ്ങ​ൾ ഇ​വി​ടെ​യു​ണ്ട്. ഞാ​നൊ​രു പെ​ണ്ണാ​യ​തു​കൊ​ണ്ടാ​ണ്  ഇ​തെ​ന്നി​ൽ നി​ന്ന് നിങ്ങൾ ത​ട്ടി​യെ​ടു​ക്കു​ന്ന​ത്. ഇ​തു ശ​രി​യ​ല്ല- പ​രി​ഭ​വ​ത്തി​ന്‍റെ, പ​രാ​തി​യു​ടെ നീ​ണ്ട റാ​ലി... 

മ​ത്സ​ര​ശേ​ഷം കാ​ർ​ലോ​സ് റാ​മോ​സി​ന് കൈ ​കൊ​ടു​ക്കാ​തെ​യാ​ണ് സെ​റീ​ന മ​ട​ങ്ങി​യ​ത്. എ​ന്നാ​ൽ സ​മ്മാ​ന​ദാ​ന ച​ട​ങ്ങ​ിനി​ടെ താ​രം ശാ​ന്ത​യാ​യി കാ​ണ​പ്പെ​ട്ടു. വി​ജ​യി​യാ​യ ന​വോ​മി ഒ​സാ​ക്ക​യെ കൂ​കി വി​ളി​ച്ച് ഗാ​ല​റി സെ​റീ​ന വി​ല്യം​സി​നോ​ടു​ള്ള അ​ഗാ​ധ​മാ​യ സ്നേ​ഹം വെ​ളി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.


വാർത്തകൾ

Sign up for Newsletter



top