Subpage Banner
Subpage Banner
17
November 2018 - 2:10 am IST
Flash News
Archives

Football

അ​ർ​മാ​ഡ ഇ​ടി​ച്ച് ഇം​ഗ്ലി​ഷ് ക​പ്പ​ൽ മു​ങ്ങി; യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗി​ൽ സ്പെ​യ്​ന് ജയം

Published:09 September 2018

ഗോ​ളി ഡേ​വി​ഡ് ഗി​യ ഫോ​മി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തി​യ​തും ഇം​ഗ്ല​ണ്ടി​ന്‍റെ പ്ര​തി​രോ​ധ​പ്പി​ഴ​വു​ക​ളും മ​ത്സ​ര​ത്തി​ൽ സ്പെ​യ്നി​ന് വ്യ​ക്ത​മാ​യ ആ​ധി​പ​ത്യം സ​മ്മാ​നി​ച്ച ഘ​ട​ക​ങ്ങ​ളി​ൽ​പ്പെ​ടു​ന്നു. 

ല​ണ്ട​ൻ: യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗി​ലെ ഹൈ ​വോ​ൾ​ട്ടെ​ജ് അ​ങ്ക​ത്തി​ൽ ഇം​ഗ്ല​ണ്ടി​നെ സ്പെ​യ്ൻ ത​റ​പ​റ്റി​ച്ചു. ഒ​ന്നി​നെ​തി​രേ ര​ണ്ടു ഗോ​ളു​ക​ൾ​ക്കാ​ണ് സ്പാ​നി​ഷ് അ​ർ​മാ​ഡ ഇം​ഗ്ലി​ഷ് പ​ട​യെ കീ​ഴ​ട​ക്കി​യ​ത്. ഒ​രു ഗോ​ളി​ന് പി​ന്നി​ട്ടു നി​ന്ന​ശേ​ഷ​മാ​യി​രു​ന്നു സ്പെ​യ്നി​ന്‍റെ ജ​യം. സൗ​ൾ നി​ഗ​സ് (13ാം മി​നി​റ്റ്), റോ​ഡ്രി​ഗോ മൊ​റേ​നോ (32) എ​ന്നി​വ​ർ സ്പെ​യ്നി​നു​വേ​ണ്ടി വെ​ടി പൊ​ട്ടി​ച്ച​പ്പോ​ൾ മാ​ർ​ക്വ​സ് റാ​ഷ്ഫോ​ർ​ഡി​ന്‍റെ (11) വ​ക ഇം​ഗ്ലി​ഷ് ഗോ​ൾ. 

ഇം​ഗ്ല​ണ്ടി​ന്‍റെ ഹോം ​ഗ്രൗ​ണ്ട് വെം​ബ്ലി​യി​ൽ അ​യ​ത്ന​ല​ളി​ത​മാ​യ പ​ന്താ​ട്ട​ത്തി​ലൂ​ടെ​യാ​ണ് സ്പെ​യ്ൻ വി​ജ​യി​ക​ളാ​യ​ത്. എ​തി​രാ​ളി​യെ​ക്കാ​ൾ മെ​ച്ച​പ്പെ​ട്ട ക​ളി അ​വ​ർ​ക്ക് അ​ർ​ഹി​ച്ച ജ​യം ന​ൽ​കി. ഗോ​ളി ഡേ​വി​ഡ് ഗി​യ ഫോ​മി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തി​യ​തും ഇം​ഗ്ല​ണ്ടി​ന്‍റെ പ്ര​തി​രോ​ധ​പ്പി​ഴ​വു​ക​ളും മ​ത്സ​ര​ത്തി​ൽ സ്പെ​യ്നി​ന് വ്യ​ക്ത​മാ​യ ആ​ധി​പ​ത്യം സ​മ്മാ​നി​ച്ച ഘ​ട​ക​ങ്ങ​ളി​ൽ​പ്പെ​ടു​ന്നു. 

ഹാ​രി കെ​യ്ൻ മ​റി​ച്ച പ​ന്തി​ൽ ലൂ​ക്ക് ഷാ ​പ​കു​ത്ത പാ​സി​ൽ നി​ന്ന് ഡേ​വി​ഡ് ഗി​യ​യെ കീ​ഴ​ട​ക്കി​യാ​ണ് റാ​ഷ്ഫോ​ർ​ഇം​ഗ്ല​ണ്ടി​ന് ലീ​ഡ് ഒ​രു​ക്കി​യ​ത് (1-0). എ​ന്നാ​ൽ അ​ധി​കം വൈ​കാ​തെ റോ​ഡ്രി​ഗോ ന​ൽ​കി​യ പ​ന്തി​ൽ ഒ​രു ക്ലോ​സ് റേഞ്ചി​ലൂ​ടെ സൗ​ൾ സ്പാ​നി​ഷ് സം​ഘ​ത്തെ ഒ​പ്പ​മെ​ത്തി​ച്ചു (1-1). 

ഒ​ന്നാം പ​കു​തി​യി​ൽ ത​ന്നെ തി​യാ​ഗോ അ​ൽ​ക്കാ​ന്‍റ​റ​യു​ടെ വ​ള​ഞ്ഞൊ​രു ഫ്രീ ​കി​ക്കി​ന് പൂ​ർ​ണ​ത​യേ​കി റോ​ഡി​ഗ്രോ സ്പെ​യ്നി​ന്‍റെ വി​ജ​യ​വും ഉ​റ​പ്പി​ച്ചു (2-1).ര​ണ്ടാം പ​കു​തി​യി​ൽ ക​ർ​വാ​ജ​ലു​മാ​യി കൂ​ട്ടി​യി​ടി​ച്ച ലൂ​ക്ക് ഷാ ​പ​രു​ക്കേ​റ്റ് പു​റ​ത്ത് പോ​യ​തോ​ടെ ഇം​ഗ്ല​ണ്ടി​ന്‍റെ തി​രി​ച്ചു​വ​ര​വി​ന്‍റെ സാ​ധ്യ​ത​യ​ട​ഞ്ഞു. ഷാ​യു​ടെ അ​ഭാ​വ​ത്തി​ൽ മൂ​ർ​ച്ച ന​ഷ്ട​പ്പെ​ട്ട ഇം​ഗ്ല​ണ്ടി​ന് അ​ധി​കം അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​ൻ ക​ഴി​യാ​തെ​വ​ന്ന​പ്പോ​ൾ ജ​യം സ്പെ​യ്നി​നൊ​പ്പം.


വാർത്തകൾ

Sign up for Newsletter



top