23
February 2019 - 10:22 pm IST
Flash News
Archives

Other news

us-opne-2018-djokovic

യുഎസ് ഓപ്പൺ പുരുഷ കിരീടം നൊവാക് ദ്യോക്കോവിച്ചിന്

Published:10 September 2018

നേരിട്ടുള്ള സെറ്റുകൾക്ക് യുവാൻ മാർട്ടിൻ ഡെൽപോട്രോയെ പരാജയപ്പെടുത്തിയാണ് ദ്യോക്കോവിച്ചിന്‍റെ കിരീടനേട്ടം.

ന്യൂയോർക്ക്: യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം സെർബിയൻ താരം നൊവാക് ദ്യോക്കോവിച്ചിന്. നേരിട്ടുള്ള സെറ്റുകൾക്ക് യുവാൻ മാർട്ടിൻ ഡെൽപോട്രോയെ പരാജയപ്പെടുത്തിയാണ് ദ്യോക്കോവിച്ചിന്‍റെ കിരീടനേട്ടം. സ്കോർ: 6–3, 7–6, 6–3. 

ആദ്യ സെറ്റ് 6-3ന് സ്വന്തമാക്കിയ ദ്യോക്കോവിച്ചിന് രണ്ടാം സെറ്റില്‍ ഡെൽപെട്രോ കടുത്ത വെല്ലുവിളിയുയര്‍ത്തി. ഒടുവില്‍ 7-6 എന്ന സ്‌കോറിനാണ് രണ്ടാം സെറ്റ് സ്വന്തമാക്കിയത്. മൂന്നാം സെറ്റ് 6-3 എന്ന സ്‌കോറിന് സ്വന്തമാക്കി ദ്യോക്കോവിച്ച് യുഎസ് ഓപ്പണിലെ മൂന്നാം കിരീടത്തില്‍ മുത്തമിട്ടു. 

ദ്യോക്കോവിച്ചിന്‍റെ കരിയറിൽ ഗ്രാൻഡ് സ്ലാം കിരീട നേട്ടങ്ങളുടെ എണ്ണം 14 ആയി. ഇതോടെ ഗ്രാൻഡ് സ്ലാം വിജയങ്ങളുടെ എണ്ണത്തിൽ യുഎസ് ഇതിഹാസ താരം പീറ്റ് സാംപ്രാസിന്‍റെ റെക്കോഡിനൊപ്പമെത്തി. ഇത്തവണത്തെ വിബിംൾഡണിലും വിജയക്കൊടി പാറിച്ച ദ്യോക്കോവിച്ച് ഇതിനു മുമ്പ് 2011, 2015 വർഷങ്ങളിലും യുഎസ് ഓപ്പൺ കിരീടം നേടിയിട്ടുണ്ട്. 


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top