Subpage Banner
Subpage Banner
20
September 2018 - 2:13 am IST
Flash News
Archives

Offbeat

kerala_flood_ak_balan_nivedhitha

മന്ത്രി പറയുന്നു, കേൾക്കണം ഈ അഞ്ചാംക്ലാസുകാരിയുടെ പ്രളയകവിത

Published:10 September 2018

പ്രളയത്തിൽപ്പെട്ട കേരളം എന്നാണ് കവിതയുടെ പേര്. ഒരു മിനിറ്റ് ഏഴു സെക്കന്‍റ് ദൈർഘ്യമുള്ള കവിത ചൊല്ലിയിരിക്കുന്നത് പാലക്കാട് പല്ലശ്ശന വിഐഎംഎച്ച്എസിലെ അഞ്ചാം ക്ലാസുകാരി നിവേദിതയാണ്. അതിമനോഹരമായി നിവേദിത കവിത ചൊല്ലിയിട്ടുണ്ട്

പ്രളയക്കെടുതികളുടെ ദുരിതകാ‍ഴ്‌‌ചകൾ കണ്ട് കണ്ട് മനസുമടുത്തവരാണ് മലയാളികളിലേറെയും. മറക്കാൻ ആഗ്രഹിക്കുന്ന ആ ദുരിതത്തെക്കുറിച്ച് ഒരു അഞ്ചാംക്ലാസുകാരി ചൊല്ലുന്ന കവിതയാണിപ്പോൾ നവസാമൂഹികമാധ്യമങ്ങളിൽ വൈറലാകുന്നത്. മന്ത്രി എ.കെ.ബാലൻ തന്‍റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിൽ ആ അഞ്ചാക്ലാസുകാരിയുടെ കവിത പോസ്റ്റ് ചെയ്‌തതോടെ സംഭവം ഹിറ്റായിരിക്കുകയാണ്.

പ്രളയത്തിൽപ്പെട്ട കേരളം എന്നാണ് കവിതയുടെ പേര്. ഒരു മിനിറ്റ് ഏഴു സെക്കന്‍റ് ദൈർഘ്യമുള്ള കവിത ചൊല്ലിയിരിക്കുന്നത് പാലക്കാട് പല്ലശ്ശന വിഐഎംഎച്ച്എസിലെ അഞ്ചാം ക്ലാസുകാരി നിവേദിതയാണ്. അതിമനോഹരമായി നിവേദിത കവിത ചൊല്ലിയിട്ടുണ്ട്. പ്രളയത്തിന്‍റെ ദുരിതാനുഭവങ്ങളെക്കുറിച്ചും പ്രകൃതിയെ മനുഷ്യർ നശിപ്പിക്കുന്നതിനെക്കുറിച്ചും ഒരുമയോടെ മലയാളികൾ മഴക്കെടുതിയെ നേരിട്ടതിനെക്കുറിച്ചുമെല്ലാം കവിതയിലൂടെ പറഞ്ഞു പോകുന്നുണ്ട്.

വളരെ നിഷ്‌കളങ്കമായി നിവേദിത ചൊല്ലുന്ന കേട്ടാൽ ആരും വീണ്ടും വീണ്ടും കേട്ടുപോകും. വാട്ട്‌സ്ആപ്പുകളിലൂടെ പ്രചരിക്കുന്ന കവിതയുടെ വിഡിയോ മന്ത്രി കൂടി ഷെയർ ചെയ്‌തതോടെ താരമായിരിക്കുകയാണ് നിവേദിത. ചെറിയൊരു കുറിപ്പ് സഹിതമാണ് മന്ത്രി പോസ്റ്റ് ഷെയർ ചെയ്‌തിരിക്കുന്നത്. 

ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം:

 

പാലക്കാട് ജില്ലയിലെ പല്ലശ്ശന വിഐഎംഎച്ച്എസ്‌ലെ അഞ്ചാം ക്ലാസ് വിദ്യാർഥിനി നിവേദിതയുടെ അതിമനോഹരമായ ഒരു കവിത വാട്‌സ് ആപ്പ് വഴി കേൾക്കാൻ ഇടയായി. പ്രളയത്തിനുശേഷം ആദ്യമായി കേരളത്തിന്‍റെ അവസ്ഥ ഒരു കവിത രൂപത്തിൽ കേൾക്കാൻ സാധിച്ചു. പ്രളയം വരുത്തിയ അതിഭീകരമായ അവസ്ഥയിൽ പരിസ്ഥിതി സംരക്ഷണത്തിന്‍റെ അനിവാര്യത പ്രകടമാകുന്ന ഈ കൊച്ചുമിടുക്കിയുടെ കവിത എല്ലാവരിലും എത്തിക്കാൻ അഭ്യർഥിക്കുന്നു . നിവേദിതയിക്കു എന്‍റെ എല്ലാവിധ ആശംസകളും.


വാർത്തകൾ

Sign up for Newsletter



top