Subpage Banner
Subpage Banner
20
September 2018 - 8:41 am IST
Flash News
Archives

Travel

കര കാണാക്കടലല മേലേ...

Published:11 September 2018

# എ​ന്‍. അ​ജി​ത്കു​മാ​ര്‍

ക​ട​ലി​നു മീ​തെ ചി​റ​കു വി​രി​ച്ചൊ​രു പ​റ​ക്ക​ല്‍. പി​ന്നീ​ട് ക​ട​ലി​ലേ​ക്കൊ​രു ഊ​ളി​യി​ട​ല്‍. അ​ല്പ​നേ​രം വെ​ള്ള​ത്തി​നും മു​ക​ളി​ല്‍ ഒ​ഴു​കി ന​ട​ക്ക​ല്‍. ക​ട​പ്പു​റ​ത്തെ സ​ജീ​വ​മാ​ക്കു​ന്ന​വ​രാ​ണു ക​ട​ല്‍പ്പ​ക്ഷി​ക​ള്‍…

അ​വ​യി​ല്‍ ചി​ല​തി​നെ​ക്കു​റി​ച്ച് അ​റി​യാം.

ക​ട​ലി​നു മീ​തെ ചി​റ​കു വി​രി​ച്ചൊ​രു പ​റ​ക്ക​ല്‍. പി​ന്നീ​ട് ക​ട​ലി​ലേ​ക്കൊ​രു ഊ​ളി​യി​ട​ല്‍. അ​ല്പ​നേ​രം വെ​ള്ള​ത്തി​നും മു​ക​ളി​ല്‍ ഒ​ഴു​കി ന​ട​ക്ക​ല്‍. ക​ട​പ്പു​റ​ത്തെ സ​ജീ​വ​മാ​ക്കു​ന്ന​വ​രാ​ണു ക​ട​ല്‍പ്പ​ക്ഷി​ക​ള്‍…

അ​വ​യി​ല്‍ ചി​ല​തി​നെ​ക്കു​റി​ച്ച് അ​റി​യാം. 
 

ക​ട​ല്‍ക്കാ​ക്ക​ക​ള്‍(Gulls)

ത​ടി​ച്ചു​ര​ണ്ട ത​ല​യും കൊ​ഴു​ത്ത ദേ​ഹ​വും സു​ദീ​ര്‍ഘ​മാ​യ ചി​റ​കു​ക​ളും താ​ര​ത​മ്യേ​ന കു​റി​യ വാ​ലു​മു​ള്ള സ​മു​ദ്ര​തീ​ര​വാ​സി​ക​ളാ​ണ് ക​ട​ല്‍ക്കാ​ക്ക​ക​ള്‍(Gulls). .  വെ​ള്ള​യാ​ണു പ്ര​ധാ​ന നി​റം. ക​ട​ല്‍ക്കാ​ക്ക​ക​ള്‍ കൂ​ട്ടം ചേ​ര്‍ന്ന് ജീ​വി​ക്കു​ന്ന​വ​രാ​ണ്. ദേ​ശാ​ട​ക​രാ​യ ഈ ​പ​ക്ഷി​ക​ളെ സെ​പ്തം​ബ​റി​നും ഏ​പ്രി​ലി​നും ഇ​ട​യ്ക്കു​ള്ള കാ​ല​ത്താ​ണ് കേ​ര​ര​ള​ത്തി​ല്‍ സാ​ധാ​ര​ണ​യാ​യി കാ​ണ​പ്പെ​ടു​ന്ന​ത. കാ​ക്ക​ക​ളെ​പ്പോ​ലെ ത​ന്നെ ച​ത്ത​തും ചീ​ഞ്ഞ​തു​മാ​യ എ​ന്തും ഇ​വ​ര്‍ ഭ​ക്ഷി​ക്കാ​റി​ല്ല. കാ​ക്ക​ക​ള്‍ നാ​ട്ടു​മ്പു​റം വൃ​ത്തി​യാ​ക്കു​ന്ന​തു​പോ​ലെ ക​ട​ല്‍ത്തീ​ര​ങ്ങ​ള്‍ വൃ​ത്തി​യാ​ക്കു​ന്ന തൂ​പ്പു​കാ​രാ​ണ് ഇ​വ​ര്‍. തി​ര​മാ​ല​ക​ള്‍ ത​ള്ളി​ക്കൊ​ണ്ടു​വ​രു​ന്ന അ​വ​ശി​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് പ​ല​ത​ര​ത്തി​ലു​ള്ള ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ള്‍ ഈ ​പ​ക്ഷി​ക​ള്‍ സ​മ്പാ​ദി​ക്കു​ന്നു. മ​റ്റ് പ​ല ക​ട​ല്‍പ്പ​ക്ഷി​ക​ളെ​യും പോ​ലെ ക​ട​ല്‍ക്കാ​ക്ക​ള്‍ക്ക് വെ​ള്ള​ത്തി​ല്‍മു​ങ്ങി മ​ത്സ്യം പി​ടി​ക്കാ​നു​ള്ള മി​ടു​ക്കി​ല്ല. വെ​ള്ള​ത്തി​ല്‍ മു​ങ്ങി മ​ത്സ്യം പി​ടി​ക്കാ​ന്‍ സാ​മ​ര്‍ത്ഥ്യ​മി​ല്ലെ​ങ്കി​ലും ക​ട​ല്‍ക്കാ​ക്ക​ക​ള്‍ക്ക് സ​മു​ദ്ര​ത്തി​ലി​റ​ങ്ങി നീ​ന്തി​ക്ക​ളി​ക്കാ​ന്‍ ഇ​ഷ്ട​മാ​ണ്. ഇ​വ ക​ട​ലി​ല്‍ നീ​ന്തു​ന്ന​തു ക​ണ്ടാ​ല്‍ താ​റാ​വു​ക​ള്‍പോ​ലും നാ​ണി​ച്ചു​പോ​കും. അ​തു​പോ​ലെ ക​ട​ല്‍ക്കാ​റ്റി​ൽ ഹൈ​ഡ്ര​ജ​ന്‍ ബ​ലൂ​ണു​ക​ള്‍പോ​ലെ ലാ​ഘ​വ​ത്തോ​ടെ പാ​റി​പ്പ​റ​ക്കു​ന്ന​തി​നും ഇ​വ​ര്‍ മി​ടു​ക്ക​രാ​ണ്. വ​ള​രെ​വേ​ഗ​ത്തി​ല്‍ പ​റ​ക്കാ​നു​ള്ള ക​ഴി​വു​ണ്ടെ​ങ്കി​ലും ക​ട​ല്‍കാ​ക്ക ചി​റ​ക​ടി​ക്കു​ന്ന​ത് അ​ല്പം പ​തു​ക്കെ​യും അ​ല​സ​ത​യോ​ടു കൂ​ടി​യു​മാ​ണ്. പ​രു​ന്തു​ക​ളെ​പ്പോ​ലെ കു​റെ സ​മ​യ​ത്തേ​ക്ക് ചി​റ​ക​ടി​ക്കാ​തെ ഒ​ഴു​കി​പ്പ​റ​ക്കാ​നും ഇ​വ​ര്‍ സ​മ​ര്‍ത്ഥ​രാ​ണ്. ക​ട​ല്‍കാ​ക്ക​ക്ക് ഇ​ത്ര​യും എ​ളു​പ്പം പ​റ​ന്നു ക​ളി​ക്കാ​നു​ള്ള ക​ഴി​വി​നു കാ​ര​ണം ഇ​വ​യു​ടെ ശ​രീ​ര​ത്തേ​ക്കാ​ളും വ​ലു​പ്പ​ക്കൂ​ടു​ത​ല്‍ ഉ​ള്ള ചി​റ​കു​ക​ളാ​ണ്. ഇ​വ​യു​ടെ വാ​ലി​നും വീ​തി ധാ​രാ​ള​മു​ണ്ട്. അ​ഗ്രം ത​ടി​ച്ച​തും മേ​ല്‍പ്പോ​ള​യു​ടെ അ​റ്റ​ത്ത് ഒ​രു വ​ള​വോ​ടു​കൂ​ടി​യ​തു​മാ​ണ് കൊ​ക്ക്. മാം​സം കൊ​ത്തി​വ​ലി​ച്ച് തി​ന്നാ​നും ക​ക്ക​ക​ളും മ​റ്റും പൊ​ളി​ച്ചു തി​ന്നാ​നും പ​റ്റി​യ ആ​യു​ധ​മാ​ണി​ത്. ക​ട​ല്‍കാ​ക്ക​യു​ടെ കാ​ലു​ക​ള്‍ നീ​ളം​കു​റ​ഞ്ഞ​വ​യും​വി​ര​ലു​ക​ള്‍ താ​റാ​വി​ന്‍റേ​തു പോ​ലെ ച​ര്‍മ്മം കൊ​ണ്ട് അ​ന്യോ​ന്യം ബ​ന്ധി​ക്ക​പ്പെ​ട്ട​വ​യു​മാ​ണ്. ഈ ​ച​ര്‍മ്മ​ത്തി​ന്‍റെ സ​ഹാ​യ​ത്താ​ലാ​ണ് ക​ട​ല്‍കാ​ക്ക​ക​ള്‍ തി​ര​മാ​ല​ക​ളി​ല്‍ നീ​ന്തി​ത്തു​ടി​ക്കു​ന്ന​ത്. പ്ര​ധാ​ന​മാ​യും മൂ​ന്ന് ത​രം ക​ട​ല്‍കാ​ക്ക​ക​ളെ കേ​ര​ള​ത്തി​ലെ ക​ട​ല്‍ത്തീ​ര​ങ്ങ​ളി​ല്‍ കാ ​ണ​പ്പെ​ടു​ന്നു. ത​വി​ട്ടു ത​ല​യ​ന്‍ ക​ട​ല്‍കാ​ക്ക, ചെ​റി​യ ക​ട​ല്‍കാ​ക്ക, വ​ലി​യ ക​ട​ല്‍കാ​ക്ക എ​ന്നി​വ​യാ​ണി​വ.

ചെ​റി​യ ക​ട​ല്‍കാ​ക്ക (Black Headed Gull)

ത​വി​ട്ടു ത​ല​യ​ന്‍ ക​ട​ല്‍കാ​ക്ക​യും ചെ​റി​യ ക​ട​ല്‍കാ​ക്ക​യും ത​മ്മി​ലു​ള്ള പ്ര​ധാ​ന വ്യ​ത്യാ​സം ചി​റ​കു​ക​ളി​ലെ പാ​റ്റേ​ണി​ലാ​ണ്. ചെ​റി​യ ക​ട​ല്‍കാ​ക്ക​യു​ടെ ചി​റ​കി​ല്‍ ക​റു​പ്പു നി​റം അ​ത്ര വ്യ​ക്ത​മ​ല്ല. അ​റ്റ​ത്തു​ള്ള വെ​ള്ള നി​റ​മാ​ണ് ആ​ദ്യം ക​ണ്ണി​ല്‍പ്പെ​ടു​ക. ചു​വ​ന്ന കൊ​ക്കും കാ​ലു​ക​ളു​മാ​ണ്ഈ പ​ക്ഷി​ക്കും ഉ​ള്ള​ത്. 

വ​ലി​യ ക​ട​ല്‍കാ​ക്ക (Great Black Headed Gull) 

ഈ ​പ​ക്ഷി​ക്ക് ച​ക്കി​പ്പ​രു​ന്തി​നേ​ക്കാ​ള്‍ വ​ലി​പ്പ​മു​ണ്ട്. മ​ഞ്ഞ​നി​റ​മു​ള്ള വ​ലി​യ​കൊ​ക്കി​ന്‍റെ അ​ഗ്ര​ഭാ​ഗ​ത്തി​ന് ചു​വ​പ്പു​നി​റ​മാ​ണ്. ചു​വ​ന്ന അ​ഗ്ര​ത്തി​ന് ന​ടു​ക്ക് കൊ​ക്കി​ന് കു​റു​കെ ഒ​രു ക​റു​ത്ത പ​ട്ട​യു​ണ്ട്. കാ​ലു​ക​ളു​ടെ നി​റ​വും മ​ഞ്ഞ​യാ​ണ്. ശ​രീ​ര​ത്തി​ന്‍റെ നി​റം മ​റ്റ് ക​ട​ല്‍കാ​ക്ക​യു​ടേ​തു പോ​ലെ​ത​ന്നെ​യാ​ണ്. ചി​റ​കി​ന്‍റെ അ​റ്റം​വെ​ള്ള​യാ​ണ്. അ​തി​ല്‍ കു​റു​കെ കി​ട​ക്കു​ന്ന ഒ​രു ക​റു​ത്ത പ​ട്ട​യു​ണ്ട്. മ​റ്റു ക​ട​ല്‍കാ​ക്ക​ക​ളെ​പ്പോ​ലെ ഇ​വ​യെ കൂ​ട്ട​മാ​യി കാ​ണാ​റി​ല്ല. പ്ര​ജ​ന​ന കാ​ല​മാ​കു​മ്പോ​ള്‍ ഈ ​ക​ട​ല്‍കാ​ക്ക​യു​ടെ ത​ല മു​ഴു​വ​ന്‍ ക​റു​പ്പു നി​റ​മാ​യി​ത്തീ​രു​ന്നു. 

ആ​ള​ക​ള്‍ (Terns)

ഇം​ഗ്ലീ​ഷി​ല്‍ടേ​ണ്‍സ് (Terns) എ​ന്ന​റി​യ​പ്പെ​ടു​ന്ന പ​ക്ഷി​ക​ളാ​ണ് ആ​ള​ക​ള്‍. ക​ട​ല്‍കാ​ക്ക​ക​ളു​ടെ അ​ടു​ത്ത ബ​ന്ധു​ക്ക​ള്‍ത​ന്നെ​യാ​ണ് ആ​ള​ക​ളും. കൃ​ശ​ഗാ​ത്ര​രാ​യ ഇ​വ​യു​ടെ സൗ​ന്ദ​ര്യം അ​സാ​ധാ​ര​ണ​മാ​ണ്. മി​ക്ക​തും ഒ​രു ക​റു​ത്ത തൊ​പ്പി​യും ചാ​ര നി​റ​മു​ള്ള മു​ക​ള്‍ ഭാ​ഗ​വും മു​ഖ​വും ക​ഴു​ത്തും അ​ടി​വ​ശ​വും വെ​ളു​ത്ത നി​റ​വു​മാ​ണ്. നീ​ണ്ട വാ​ലു​ക​ളും ഇ​വ​യു​ടെ പ്ര​ത്യേ​ക​ത​യാ​ണ്. നീ​ണ്ട കൂ​ര്‍ത്ത ചി​റ​കു​ക​ള്‍ക്ക് വീ​തി​കു​റ​വാ​ണ്. ജ​ല​പ്പ​ര​പ്പി​നു മു​ക​ളി​ല്‍ ചി​റ​ക​ടി​ച്ചു പ​റ​ക്കു​ന്ന​തി​നി​ട​യി​ല്‍ ഇ​ട​യ്ക്കി​ടെ ശ​ര​വേ​ഗ​ത്തി​ല്‍താ​ഴോ​ട്ട പ​റ​ന്ന് ജ​ല​പ്പ​ര​പ്പി​ല്‍ നി​ന്ന് ആ​ഹാ​രം കൊ​ത്തി​യെ​ടു​ക്കു​ക​യോ, വെ​ള്ള​ത്തി​ല്‍ നി​മി​ഷ​നേ​ര​ത്തേ​ക്കു മു​ങ്ങി ഇ​ര​പി​ടി​ച്ച ശേ​ഷം പ​റ​ന്നു​പൊ​ന്തു​ക​യോ ആ​ണ് ഇ​വ​യു​ടെ പ​തി​വ്.

വ​ലി​യ ക​ട​ല്‍ ആ​ള (Larger Crested Sea Tern)

പ​ച്ച​ച്ഛാ​യ​യു​ള്ള ഇ​ളം മ​ഞ്ഞ​ക്കൊ​ക്കും ക​റു​ത്ത തൊ​പ്പി​യും പി​ന്‍ഭാ​ഗ​ത്തു​ള്ള കു​ടു​മ​യു​മാ​ണ് വ​ലി​യ ക​ട​ല്‍ ആ​ള​യു​ടെ പ്ര​ധാ​ന ല​ക്ഷ​ണം. കാ​ലു​ക​ള്‍ക്ക് ന​ല്ല ക​റു​പ്പു​നി​റ​മാ​ണ്. 

ചെ​റി​യ ക​ട​ല്‍ ആ​ള(Lesser Crested Sea Tern)

വ​ലി​യ ക​ട​ല്‍ ആ​ള​യു​ടെ രൂ​പ​വും ഭാ​വ​വു​മൊ​ക്കെ​ത്ത​ന്നെ​യാ​ണ് ചെ​റി​യ ക​ട​ല്‍ ആ​ള​യ്ക്കും . പ്ര​ജ​ന​ന​കാ​ല​ത്ത് ഈ ​പ​ക്ഷി​യു​ടെ കൊ​ക്ക് മ​ഞ്ഞ​നി​റ​മാ​യി​രി​ക്കും എ​ന്ന​ത് ഇ​വ​യു​ടെ ഒ​രു പ്ര​ത്യേ​ക​ത​യാ​ണ്.
 

ത​വി​ട്ടു ത​ല​യ​ന്‍ ക​ട​ല്‍കാ​ക്ക (brown headed gull )

ഇ​തി​ന് ഏ​ക​ദേ​ശം ഒ​രു ബ​ലി​കാ​ക്ക​യു​ടെ വ​ലി​പ്പ​മു​ണ്ട്. കൊ​ക്ക്, കാ​ലു​ക​ള്‍, വാ​യ, ക​ണ്ണി​നു ചു​റ്റു​മു​ള്ള ച​ര്‍മം എ​ന്നീ ഭാ​ഗ​ങ്ങ​ള്‍ക്ക് ന​ല്ല ചു​വ​പ്പു​നി​റ​മാ​യി​രി​ക്കും. ചി​റ​കു​ക​ളു​ടെ അ​റ്റം ന​ല്ല ക​റു​പ്പു നി​റ​മാ​യി​രി​ക്കും. ഇ​തി​ല്‍ വ​ലി​യ വെ​ള്ള​പ്പൊ​ട്ടു​ക​ളു​ണ്ട്. ക​റു​ത്ത അ​ഗ്ര​ങ്ങ​ളു​ടെ തൊ​ട്ടു മു​ക​ളി​ലാ​യി വെ​ളു​ത്ത ഒ​രു പ​ട്ട​യു​ള്ള​തൊ​ഴി​ച്ചാ​ല്‍ചി​റ​കി​ന് ചാ​ര​നി​റ​മാ​ണ്. ന​മ്മു​ടെ നാ​ട്ടി​ല്‍ വ​രു​ന്ന കാ​ല​ത്ത് പ​ക്ഷി​യു​ടെ ത​ല, ക​ഴു​ത്ത്, അ​ടി ഭാ​ഗം, വാ​ല്‍ എ​ന്നി​വ തൂ​വെ​ള്ള നി​റ​മാ​യി​രി​ക്കും. മാ​ര്‍ച്ചോ​ടു​കൂ​ടി ഈ ​പ​ക്ഷി​ക​ളു​ടെ ത​ല​യി​ല്‍ ത​വി​ട്ടു നി​റം ക​ണ്ടു​തു​ട​ങ്ങും ക്ര​മേ​ണ മു​ഖ​വും ത​ല​യു​ടെ മു​ന്‍ പ​കു​തി​യും ക​ടു​ത്ത ത​വി​ട്ടു നി​റ​മാ​യി​രി​ക്കും.  

വ​ലി​യ ചെ​ങ്കൊ​ക്ക​ന്‍ ആ​ള (Caspian Tern)

ഒ​രു​കാ​ക്ക​യു​ടെ വ​ലി​പ്പ​മു​ണ്ട് ഇ​വ​യ്ക്ക്. പ​റ​ങ്കി മു​ള​കു​പോ​ലെ ചു​വ​ന്ന വ​ലി​യ​കൊ​ക്കും ക​റു​ത്ത കാ​ലു​ക​ളു​മു​ള്ള വ​ലി​യ ചെ​ങ്കൊ​ക്ക​ന്‍  പ​റ​ക്കു​മ്പോ​ള്‍ കൊ​ക്ക് നേ​രെ താ​ഴോ​ട്ട് ചൂ​ണ്ടി​പ്പി​ടി​ക്കു​ന്നു. വ​ള​രെ പ​രു​ക്ക​നാ​യ ശ​ബ്ദ​ത്തി​ല്‍'​ക്രാ' എ​ന്ന് മി​ക്ക സ​മ​യ​വും ക​ര​ഞ്ഞു​കൊ​ണ്ടി​രി​ക്കും. ചെ​ങ്കൊ​ക്ക​ന്‍ ആ​ള​യു​ടെ ചി​റ​കു​ക​ളു​ടെ മു​ക​ള്‍ഭാ​ഗ​വും  പു​റ​വും ചാ​ര നി​റ​മാ​ണ്. ത​ല​യി​ലെ തൊ​പ്പി പ്ര​ജ​ന​ന​കാ​ല​ത്ത് ന​ല്ല ക​റു​പ്പും മ​റ്റു​കാ​ല​ങ്ങ​ളി​ല്‍ ത​വി​ട്ടു നി​റ​ത്തി​ലു​ള്ള വ​ര​ക​ളോ​ടു കൂ​ടി​യ​തു​മാ​യി​രി​ക്കും. ശ​രീ​ര​ത്തി​ന്‍റെ മ​റ്റു ഭാ​ഗ​ങ്ങ​ള്‍ തൂ​വെ​ള്ള നി​റ​മാ​യി​രി​ക്കും.
 

ആ​ള​ച്ചി​ന്ന​ന്‍   (Little Tern)

ആ​ള​ക​ളി​ല്‍ വ​ച്ച് ഏ​റ്റ​വും ചെ​റു​ത് ആ​ള​ച്ചി​ന്ന​നാ​ണ്. ഇ​വ​യു​ടെ നെ​റ്റി​ഏ​തു​കാ​ല​ത്തും തൂ​വെ​ള്ള നി​റ​ത്തി​ലാ​യി​രി​ക്കും. പു​റ​വും ചി​റ​കു​ക​ളും ചാ​ര​നി​റ​വും ബാ​ക്കി ശ​രീ​ര​ഭാ​ഗ​ങ്ങ​ള്‍ തൂ​വെ​ള്ള​യു​മാ​ണ്. പ്ര​ജ​ന​ന​കാ​ല​ത്ത് ത​ല​യി​ലു​ള്ള ക​റു​പ്പി​ല്‍വെ​ള്ള വ​ര​ക​ള്‍ ക​ല​ര്‍ന്നി​രി​ക്കും. കൊ​ക്കി​ന് മ​ങ്ങി​യ ക​റു​പ്പ് നി​റ​മാ​ണ്. കാ​ലു​ക​ള്‍ക്ക് ന​ര​ച്ച ചു​വ​പ്പു നി​റ​മാ​ണ്. 


വാർത്തകൾ

Sign up for Newsletter



top