ISL-2018-219
20
November 2018 - 12:52 am IST
Flash News
Archives

Updates

പു​ന​ര്‍നി​ര്‍മാ​ണ​ത്തി​ന് വേ​ഗം പ​ക​രാ​ന്‍ കി​ന്‍ഫ്ര മുൻനിരയിൽ

Published:11 September 2018

ന​വകേ​ര​ള സൃ​ഷ്ടി​യി​ല്‍ വ്യ​വ​സാ​യ കേ​ര​ള​ത്തി​നു കു​തി​പ്പേ​ക്കാ​ന്‍ കി​ന്‍ഫ്ര പ​ദ്ധ​തി​ക​ള്‍ സ​ജീ​വ​മാ​കു​ന്നു. പു​ത്ത​ന്‍ നി​ക്ഷേ​പ​ക​ര്‍ക്ക് അ​വ​സ​രം ന​ല്‍കി വ്യ​വ​സാ​യ കേ​ര​ള​ത്തെ താ​ള​ത്തി​ലേ​ക്ക് തി​രി​കെ എ​ത്തി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന​ത്.

കൊ​ച്ചി: ന​വകേ​ര​ള സൃ​ഷ്ടി​യി​ല്‍ വ്യ​വ​സാ​യ കേ​ര​ള​ത്തി​നു കു​തി​പ്പേ​ക്കാ​ന്‍ കി​ന്‍ഫ്ര പ​ദ്ധ​തി​ക​ള്‍ സ​ജീ​വ​മാ​കു​ന്നു. പു​ത്ത​ന്‍ നി​ക്ഷേ​പ​ക​ര്‍ക്ക് അ​വ​സ​രം ന​ല്‍കി വ്യ​വ​സാ​യ കേ​ര​ള​ത്തെ താ​ള​ത്തി​ലേ​ക്ക് തി​രി​കെ എ​ത്തി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന​ത്.

വ്യ​വ​സാ​യ വ​ള​ര്‍ച്ച​യ്ക്ക് ആ​വ​ശ്യ​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ വി​ക​സി​പ്പി​ക്കു​ന്ന​തി​നും ചെ​റു​കി​ട വ​ന്‍കി​ട വ്യ​വ​സാ​യ​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ലും  മു​ന്‍ നി​ര​യി​ലു​ള്ള കി​ന്‍ഫ്ര അ​തി​നാ​യു​ള്ള  നീ​ക്ക​ങ്ങ​ളാ​ണ് വ്യ​വ​സാ​യ മ​ന്ത്രി​യു​ടെ നി​ര്‍ദേ​ശാ​നു​സ​ര​ണം ഊ​ര്‍ജി​ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

 സ്പൈ​സ​സ് പാ​ര്‍ക്ക്
പ്ര​ള​യ​ത്തി​ല്‍ ത​ക​ര്‍ന്നു​പോ​യ ഇ​ടു​ക്കി​യു​ടെ ന​വീ​ക​ര​ണം ല​ക്ഷ്യ​മി​ട്ടു​ള്ള പ​ദ്ധ​തി​യാ​ണ് ഇ​തി​ല്‍ ഏ​റ്റ​വും പ്ര​ധാ​നം. സു​ഗ​ന്ധ​ദ്ര​വ്യ സം​സ്‌​ക​ര​ണ​വും വി​പ​ണ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ടു​ക്കി ജി​ല്ല​യി​ലെ തൊ​ടു​പു​ഴ​യി​ല്‍ ഒ​രു സു​ഗ​ന്ധ​വ്യ​ഞ്ജ​ന പാ​ര്‍ക്കാ​ണ്  കി​ന്‍ഫ്ര​യൊ​രു​ക്കു​ന്ന​ത്.  ഒ​രു പ്രീ​പ്രോ​സ്സ​സ്സിം​ഗ് സോ​ണ്‍, ക്വാ​ളി​റ്റി ക​ണ്‍ട്രോ​ള്‍ സോ​ണ്‍, വാ​ല്യൂ അ​ഡീ​ഷ​ന്‍ സോ​ണ്‍ എ​ന്നി​വ ഈ ​പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​പ്പാ​ക്കു​വാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്നു.

വ്യ​വ​സാ​യ പാ​ര്‍ക്ക്
വ്യ​വ​സാ​യ വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള ട്രാ​വ​ന്‍കൂ​ര്‍ പ്ലൈ​വു​ഡ് ഇ​ന്‍ഡ​സ്ട്രീ​സി​ല്‍നി​ന്നും കി​ന്‍ഫ്ര​യ്ക്ക് കൈ​മാ​റി​യ സ്ഥ​ല​ത്ത് വ്യ​വ​സാ​യ പാ​ര്‍ക്ക് സ്ഥാ​പി​ക്കു​ന്ന​തി​നു​വേ​ണ്ടി​യു​ള്ള ന​ട​പ​ടി​ക​ളു​ണ്ട്. ഇ​വി​ടെ 12 ഏ​ക്ക​ര്‍ സ്ഥ​ല​ത്ത് ഒ​രു സ്റ്റാ​ന്‍ഡേ​ര്‍ഡ് ഡി​സൈ​ന്‍ ഫാ​ക്ട​റി​യു​ടെ നി​ര്‍മാ​ണം പൂ​ര്‍ത്തി​യാ​യി ക​ഴി​ഞ്ഞു. അ​ലോ​ട്ട്മെ​ന്‍റ് ന​ട​പ​ടി​ക​ള്‍ പ്രാ​രം​ഭ​ഘ​ട്ട​ത്തി​ലാ​ണ്.
 ഇ​തു കൂ​ടാ​തെ ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ മ​ട്ട​ന്നൂ​രി​ല്‍ 150 ഏ​ക്ക​റി​ലാ​യി ഒ​രു വ്യ​വ​സാ​യ പാ​ര്‍ക്ക് സ്ഥാ​പി​ക്കു​ന്ന​തി​നാ​ണ് കി​ന്‍ഫ്ര പ​ദ്ധ​തി ആ​വി​ഷ്‌​ക്ക​രി​ച്ചി​രി​ക്കു​ന്ന​ത്. വ്യ​വ​സാ​യം ആ​രം​ഭി​ക്കു​ന്ന​തി​നു​വേ​ണ്ട അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളെ​ല്ലാം വ്യ​വ​സാ​യ പാ​ര്‍ക്കി​ല്‍ ല​ഭ്യ​മാ​കും. പാ​ർ​ക്കി​ന്‍റെ സ്ഥ​ല​മെ​ടു​പ്പി​ന് വേ​ണ്ടി​യു​ള്ള ന​ട​പ​ടി​ക​ള്‍ പൂ​ര്‍ത്തി​യാ​യി. 

കി​ന്‍ഫ്ര ഇ​ന്‍റ​സ്ട്രി​യ​ല്‍ പാ​ര്‍ക്ക് 
കു​ണ്ട​റ​യി​ലു​ള്ള കേ​ര​ള സി​റാ​മി​ക്സ് എ​ന്ന പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ത്തി​ല്‍നി​ന്നും ല​ഭ്യ​മാ​ക്കി​യ 6.04 ഏ​ക്ക​ര്‍ സ്ഥ​ല​ത്ത് ഒ​രു വ്യ​വ​സാ​യ പാ​ര്‍ക്ക് നി​ര്‍മി​ക്കു​വാ​ന്‍ കി​ന്‍ഫ്ര പ​ദ്ധ​തി​യി​ടു​ന്നു. ചെ​റു​കി​ട ഇ​ട​ത്ത​രം വ്യ​വ​സാ​യ​ങ്ങ​ളെ (ക​ശു​വ​ണ്ടി ഉ​ള്‍പ്പെ​ടെ​യു​ള്ള പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​വേ​ണ്ടി​യു​ള്ള യൂ​ണി​റ്റു​ക​ളാ​ണ് ഇ​വി​ടെ വി​ഭാ​വ​ന ചെ​യ്യു​ന്ന​ത്. റ​ബ്ബ​ര്‍, പ്ലാ​സ്റ്റി​ക്, സി​റാ​മി​ക്, ജ​ന​റ​ല്‍ എ​ന്‍ജി​നീ​യ​റി​ങ് എ​ന്നീ വ്യ​വ​സാ​യ​ങ്ങ​ള്‍ക്കാ​ണ് മു​ന്‍ഗ​ണ​ന. 

ജെം ​ആ​ന്‍റ് ജ്വ​ല്ല​റി പാ​ര്‍ക്ക്
തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ പു​ഴ​ക്ക​ല്‍ പാ​ട​ത്ത് കി​ന്‍ഫ്ര​യു​ടെ അ​ധീ​ന​ത​യി​ലു​ള്ള 30 ഏ​ക്ക​ര്‍ സ്ഥ​ല​ത്തി​ല്‍നി​ന്നും 10 ഏ​ക്ക​റി​ല്‍ ഒ​രു ജെം ​ആ​ന്‍റ് ജ്വ​ല്ല​റി പാ​ര്‍ക്ക് സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു. സ​മ​യ ബ​ന്ധി​ത​മാ​യി നി​ര്‍മാ​ണം പൂ​ര്‍ത്തി​യാ​ക്കാ​നാ​ണ് തീ​രു​മാ​നം.  9.45 കോ​ടി രൂ​പ​യാ​ണ് ഇ​തി​ന്‍റെ മൊ​ത്തം ചി​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ആ​ഭ​ര​ണ നി​ര്‍മാ​ണ വ്യ​വ​സാ​യ​ത്തി​നാ​വ​ശ്യ​മാ​യ എ​ല്ലാ​വി​ധ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ല​ഭ്യ​മാ​ക്കു​ക എ​ന്ന​താ​ണ് ഈ ​പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.
ഈ ​പ​ദ്ധ​തി​ക​ള്‍ വേ​ഗ​ത​യി​ല്‍ നീ​ക്കു​ന്ന​തി​നൊ​പ്പം സം​സ്ഥാ​ന​ത്ത് നി​ല​വി​ലു​ള്ള വി​മാ​ന​ത്താ​വ​ള​ങ്ങ​ളെ​യും, തു​റ​മു​ഖ​ങ്ങ​ളെ​യും കേ​ന്ദ്രീ​ക​രി​ച്ച് പു​തി​യ വ്യ​വ​സാ​യ വി​ക​സ​ന മേ​ഖ​ല​ക​ള്‍ സ്ഥാ​പി​ക്കു​വാ​ന്‍ കി​ന്‍ഫ്ര പ​ദ്ധ​തി ത​യാ​റാ​ക്കി ക​ഴി​ഞ്ഞു. 
 ഇ​വി​ടെ അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ള്‍ വി​ക​സി​പ്പി​ച്ച് വ്യ​വ​സാ​യ വി​ക​സ​ന മേ​ഖ​ല​ക​ള്‍ സ്ഥാ​പി​ച്ച് ക​യ​റ്റു​മ​തി അ​ധി​ഷ്ഠി​ത മേ​ഖ​ല​ക​ള്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ കൂ​ടു​ത​ല്‍ സ്വ​കാ​ര്യ നി​ക്ഷേ​പ​ക​രെ ആ​ക​ര്‍ഷി​ക്കു​ന്ന​തി​നും തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ഠി​ക്കു​ന്ന​തി​നും വി​ഭാ​വ​ന ചെ​യ്തി​ട്ടു​ള്ള​താ​ണ്  പ​ദ്ധ​തി. ഇ​തു പ്ര​കാ​രം  ഭൂ​മി ക​ണ്ടെ​ത്തു​ന്ന​തി​നും ഭൂ​മി ഏ​റ്റെ​ടു​ത്ത് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ വി​ക​സി​പ്പി​ക്കു​ന്ന​തി​നു​ള്ള പ്രാ​രം​ഭ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ കി​ന്‍ഫ്ര ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. കേ​ര​ളാ ഇ​ന്‍ഫ്രാ​സ്ട്ര​ക്ച്ച​ര്‍ ഇ​ന്‍വെ​സ്റ്റ്മെ​ന്‍റ് ഫ​ണ്ട് ബോ​ര്‍ഡ്  വ​ഴി​യാ​ണ് പ്ര​സ്തു​ത പ​ദ്ധ​തി​ക്കാ​വ​ശ്യ​മാ​യ പ​ണം ക​ണ്ടെ​ത്തു​ന്ന​ത്.


വാർത്തകൾ

Sign up for Newsletter



top