23
February 2019 - 10:26 pm IST
Flash News
Archives

Kollywood

കലിപ്പ്ലുക്കിൽ ആറുച്ചാമി; സ്വാമി 2 ന്‍റെ കിടിലൻ ട്രെയ്‌ലർ

Published:11 September 2018

ബോബി സിംഹയും ചിത്രത്തില്‍ വളരെ പ്രാധാന്യമുള്ളൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഈ ചിത്രത്തില്‍ മൂന്ന് വ്യത്യസ്ത ലുക്കുകളിലാണ് ബോബി സിംഹ എത്തുന്നത്

ചിയാൻ വിക്രം വീണ്ടും നായകനായെത്തുന്ന സ്വാമി 2ന്‍റെ ട്രെയ്‌ലർ തരംഗമാകുന്നു. കീർത്തി സുരേഷ് നായികയായി എത്തുന്ന ചിത്രത്തിൽ ബോബി സിംഹയാണ് വില്ലൻ വേഷത്തിൽ എത്തുന്നത്. ആദ്യഭാഗം ഒരുക്കിയ ഹരി തന്നെയാണ് ചിത്രത്തിന്‍റെ രണ്ടാം ഭാഗവും ഒരുക്കിയിരിക്കുന്നത്.

ദേവിശ്രീ പ്രസാദാണ് ഈ ബിഗ്ബജറ്റ് ചിത്രത്തിനു വേണ്ടി സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. ബോബി സിംഹയും ചിത്രത്തില്‍ വളരെ പ്രാധാന്യമുള്ളൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഈ ചിത്രത്തില്‍ മൂന്ന് വ്യത്യസ്ത ലുക്കുകളിലാണ് ബോബി സിംഹ എത്തുന്നത്. ഏതാണ്ട് ആറ് മാസത്തെ പ്രയത്നത്തിനൊടുവിലാണ് ബോബി സിംഹയുടെ ലുക്കുകള്‍ ഫൈനലായത്.

പ്രഭു, ജോണ്‍ വിജയ് സൂരി തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. തമീന്‍സ് ഫിലിംസിന്റെ ബാനറില്‍ ഷിബു തമീന്‍സാണ് സാമി 2വിന്‍റെ നിർമ്മാണം

 


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top