23
February 2019 - 10:54 pm IST
Flash News
Archives

World

florence-america.jpg

അമെരിക്കയെ വിറപ്പിച്ച് ഫ്ലോളറൻസ് ചുഴലികൊടുങ്കാറ്റ് ശക്തി പ്രാപിക്കുന്നു

Published:11 September 2018

കാറ്റഗറി നാലിലുള്ള ഫ്ലോറൻസ് ചുഴലി കൊടുങ്കാറ്റ് ചൊവ്വാഴ്ചയോടെ തീരത്തോട് കൂടുതൽ അടുക്കുന്നതോടെ ശക്തി പ്രാപിക്കുമെന്നാണ് റിപ്പോർട്ടുകൾ. കരോളിന, വെർജീനിയ എന്നിവിടങ്ങളിൽ ചുഴലിക്കാറ്റ് ഭീഷണിയെ തുടർന്ന് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

കരോളിന: അമെരിക്കയിൽ ഫ്ലോറൻസ് ചുഴലിക്കൊടുങ്കാറ്റ് ശക്തിപ്രാപിക്കുന്നു. മണിക്കൂറിൽ 140 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുന്നത്. പ്രാദേശിക ഭരണകൂടങ്ങൾ കൊടുങ്കാറ്റിനെ നേരിടാൻ നടപടികൾ ആരംഭിച്ചു. തീരദേശത്ത് താമസിക്കുന്ന മുഴുവൻ ആളുകളെയും മാറ്റി പാർപ്പിച്ചു.

കാറ്റഗറി നാലിലുള്ള ഫ്ലോറൻസ് ചുഴലി കൊടുങ്കാറ്റ് ചൊവ്വാഴ്ചയോടെ തീരത്തോട് കൂടുതൽ അടുക്കുന്നതോടെ ശക്തി പ്രാപിക്കുമെന്നാണ് റിപ്പോർട്ടുകൾ. കരോളിന, വെർജീനിയ എന്നിവിടങ്ങളിൽ ചുഴലിക്കാറ്റ് ഭീഷണിയെ തുടർന്ന് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

പ്രദേശങ്ങളിൽ രക്ഷാപ്രവർത്തകരെ നിയോഗിച്ചിട്ടുണ്ട്. കിഴക്കൻ മേഖലയിൽ 27 വർഷത്തിനിടെ വീശുന്ന ഏറ്റവും വലിയ കൊടുങ്കാറ്റാണിത്. 1989 ൽ കാറ്റഗറി നാലിൽപ്പെട്ട കൊടുങ്കാറ്റ് വീശിയതിനെ തുടർന്ന് 49 പേരാണ് മരിച്ചത്. 


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top