Subpage Banner
Subpage Banner
21
September 2018 - 3:28 pm IST
Flash News
Archives

World

rafflesia-flower.jpg

ലോകത്തിലെ ഏറ്റവും വലിയ പൂവ് വീണ്ടും വളരുന്നു

Published:11 September 2018

ഈ ഭീമൻ പൂവിന് തണ്ടോ ഇലകളോ വേരുകളോ ഇല്ലാത്തതിനാൽ ഇതിന്‍റെ വളർച്ചയുടെ രഹസ്യം ഇതുവരെ കണ്ടെത്തുവാൻ ശാസ്ത്ര ലോകത്തിനായിട്ടില്ല. ഭീമാകാരമായ അഞ്ച് ഇതളുകളാണ് പൂവിനുള്ളത്. ചുവപ്പും വെളുപ്പും കലർന്ന നിറമാണ് പൂവിന്‍റെ നടുഭാഗത്തിന്. ഏകദേശം 20 ഇനങ്ങളിൽപ്പെട്ട റഫ്‌ളേഷ്യകൾ ലോകത്താകമാനം കണ്ടെത്തിയിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ പൂവായ റഫ്‌ളേഷ്യ വീണ്ടും വളരുന്നു. റഫ്‌ളേഷ്യയുടെ വലുപ്പം കണ്ട് ലോകം മുഴുവൻ അമ്പരന്നു നിൽക്കുമ്പോഴാണ് വീണ്ടും വളർന്നു എന്ന വാർത്തയെത്തിയിരിക്കുന്നത്. മൂന്ന് അടിയാണ് വീണ്ടും പരാന്നഭോജിയായ ഈ പൂവ് വളർന്നിരിക്കുന്നത്. ഏകദേശം 7 കിലോയോളം ഭാരമുണ്ടിപ്പോൾ പൂവിന്, ഏതാണ്ട് ഒരു ട്രാക്റ്ററിന്‍റെ ടയറിന്‍റെ അത്ര ഭാരം.

ഈ ഭീമൻ പൂവിന് തണ്ടോ ഇലകളോ വേരുകളോ ഇല്ലാത്തതിനാൽ ഇതിന്‍റെ വളർച്ചയുടെ രഹസ്യം ഇതുവരെ കണ്ടെത്തുവാൻ ശാസ്ത്ര ലോകത്തിനായിട്ടില്ല. ഭീമാകാരമായ അഞ്ച് ഇതളുകളാണ് പൂവിനുള്ളത്. ചുവപ്പും വെളുപ്പും കലർന്ന നിറമാണ് പൂവിന്‍റെ നടുഭാഗത്തിന്. ഏകദേശം 20 ഇനങ്ങളിൽപ്പെട്ട റഫ്‌ളേഷ്യകൾ ലോകത്താകമാനം കണ്ടെത്തിയിട്ടുണ്ട്.

മലേഷ്യയിലും ഇൻഡോനേഷ്യയിലുമായി ഇതുവരെ 8 ഇനങ്ങളിൽപ്പെട്ട റഫ്‌ളേഷ്യകളാണ് കണ്ടെത്തിയത്.മനുഷ്യ ശരീരം ചീയുന്നതിന്‍റെ മണമാണ് റഫ്‌‌ളേഷ്യയക്കുള്ളത്. അതിനാൽ ശവംനാറി പൂവെന്നും റഫ്‌ളേഷ്യയ്ക്ക് പേരുണ്ട്. ഈ മണം തന്നെയാണ് ചെറു പ്രാണികളേയും മറ്റും പൂവിലേക്ക് ആകർഷിക്കുന്നത്. മാത്രമല്ല ചൂടുള്ള ഒരു ദ്രവവും ചെടിയിൽ നിന്നുണ്ടാകുന്നുണ്ട്. ഇതും ചെറു ജീവികളെ ആകർഷിക്കുന്നു. ലോകത്തിൽ ഏറ്റവും കൂടുതൽ തേൻ ലഭിക്കുന്നതും ഈ ഭീമൻ പുഷ്പത്തിൽ നിന്നു തന്നെ. 


വാർത്തകൾ

Sign up for Newsletter



top