23
February 2019 - 10:51 pm IST
Flash News
Archives

Bollywood

pc-george-swara-baskar

പി.സി. ജോർജിനെ മാലിന്യം എന്നുവിളിച്ച സ്വര ഭാസ്‌ക്കറിനെതിരേ സംവിധായകൻ‌

Published:11 September 2018

ഹിന്ദി ചലച്ചിത്ര സംവിധായകൻ വിവേക് അഗ്‌നിഹോത്രിയാണ് സ്വര ഭാസ്‌ക്കറിനെ ട്വിറ്ററിലൂടെ അധിക്ഷേപിച്ചത്. നടിയുടെ പരാതിയുടെ തുടർന്ന് സംവിധായകൻ വിവേക് അഗ്‌നിഹോത്രിയുടെ ട്വിറ്റർ അക്കൗണ്ട് അധികൃതർ ബ്ലോക്ക് ചെയ്‌തു. ട്വീറ്റ് വിവേക് പിൻവലിക്കുകയും ചെയ്‌തു

മുംബൈ: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെതിരേ പീഡന പരാതി നൽകിയ കന്യാസ്ത്രീയെ അവഹേളിച്ചതിനെതിരേ ബോളിവുഡിലെ അഭിനേത്രിമാർ വരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. എന്നാൽ പി.സി. ജോർജ് എംഎൽഎയെ വിമർശിച്ച നടി സ്വര ഭാസ്‌ക്കറിനെതിരേ ട്വിറ്ററിലൂടെ മോശം പരാമർശവുമായി ബോളിവുഡ് സംവിധായകൻ. 

 ഹിന്ദി ചലച്ചിത്ര സംവിധായകൻ വിവേക് അഗ്‌നിഹോത്രിയാണ് സ്വര ഭാസ്‌ക്കറിനെ ട്വിറ്ററിലൂടെ അധിക്ഷേപിച്ചത്. നടിയുടെ പരാതിയുടെ തുടർന്ന് സംവിധായകൻ വിവേക് അഗ്‌നിഹോത്രിയുടെ ട്വിറ്റർ അക്കൗണ്ട് അധികൃതർ ബ്ലോക്ക് ചെയ്‌തു. ട്വീറ്റ് വിവേക് പിൻവലിക്കുകയും ചെയ്‌തു.

തീർത്തും ലജ്ജാകരവും അരോചകവും! ഇന്ത്യയിലെ രാഷ്‌ട്രീയ-മത ഇടങ്ങളിൽ മാലിന്യം നിറഞ്ഞിരിക്കുന്നു- പി.സി.ജോർജിന്‍റെ പരാമർശത്തിനെതിരേ ഇങ്ങനെയാണ് സ്വര ഭാസ്ക്കർ ട്വിറ്ററിൽ കുറിച്ചത്. ഇതിനെ പരിഹസിച്ചു കൊണ്ടാണ് വിവേക് അഗ്നിഹോത്രി രംഗത്തെത്തിയത്.

ലൈംഗിക ചൂഷണത്തിനിരയായ സ്ത്രീകൾ ഉപയോഗിച്ച മീ റ്റു ഹാഷ്‌ടാഗിനെ സൂചിപ്പിച്ചായിരുന്നു വിവേകിന്‍റെ മറുപടി. സംവിധായകനു സ്വര മറുപടിയും നൽകിയിരുന്നു. യുക്തി ഉണ്ടാകുന്ന അപൂർവം നിമിഷങ്ങളിൽ ഒന്നു ചിന്തിക്കുക. അല്ലെങ്കിൽ വെറുപ്പ് കൊണ്ടു ബുദ്ധിഭ്രമം സംഭവിക്കും. എത്ര തരംതാണ പരാമാർശമായിരുന്നു അത്, മാലിന്യം.. എന്നാണ് സ്വര ഫെയ്‌സ്ബുക്കിൽ കുറിച്ചത്. 

ഗുസാരിഷ്, തനു വെഡ്‌സ് മനു തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തയായ സ്വര അഭിനയത്തിൽ മാത്രമല്ല ഉറച്ച നിലപാടുകളിലൂടെയും ഇന്ത്യയൊട്ടാകെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ചോകലേറ്റ്, ഹേറ്റ് സ്റ്റോറി തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് വിവേക് അഗ്‌നിഹോത്രി. 


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top