ISL-2018-219
20
November 2018 - 2:02 am IST
Flash News
Archives

Special

Sania_Mira_instagram_pics

ആനയുടെ രൂപത്തിലുള്ള ഉടുപ്പ് ധരിച്ച് ഗർഭിണിയായ സാനിയ മിർസ

Published:11 September 2018

സാനിയ മിര്‍സയും സുഹൃത്തുക്കളും ചേര്‍ന്ന് പൈജാമ പാര്‍ട്ടി ആഘോഷിക്കുന്നതിന്‍റെ ചിത്രങ്ങളാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. സാനിയയുടെ സഹോദരി അനം മിർസയും ചിത്രത്തിലുണ്ട്. മൃഗങ്ങളുടെ രൂപത്തിലുള്ള വസ്ത്രങ്ങളാണ് ഇരുവരും ധരിച്ചിരിക്കുന്നത്

ടെന്നീസ് കോർട്ടിലെ രാജകുമാരി... കളിയിലെ ഈ മിടുക്കി ഇന്ത്യക്കാരുടെ ആരാധനാപാത്രമാണ്. പാക്കിസ്ഥാന്‍റെ മരുമകളായ സാനിയ മിർസയുടെ കൊച്ചു വിശേഷങ്ങൾക്ക് വരെ വായനക്കാർ ഏറെ‍യാണ്. സോഷ്യൽ മീഡിയകളിലും സജീവമായ സാനിയ മിർസ ജീവിതത്തിലെ പ്രധാന കാര്യങ്ങളൊക്കെയും സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. ദാ ഇപ്പോൾ സാനിയ തന്‍റെ ജീവിതത്തിലെ ചില കുസൃതിക്കാഴ്‌ചകൾ  ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുകയാണ്. സാനിയയുടെ ഗർഭകാല ചിത്രങ്ങൾ ഇതിനോടകം വൈറലായി കഴിഞ്ഞു.

സാനിയ മിര്‍സയും സുഹൃത്തുക്കളും ചേര്‍ന്ന് പൈജാമ പാര്‍ട്ടി ആഘോഷിക്കുന്നതിന്‍റെ ചിത്രങ്ങളാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. സാനിയയുടെ സഹോദരി അനം മിർസയും ചിത്രത്തിലുണ്ട്. മൃഗങ്ങളുടെ രൂപത്തിലുള്ള വസ്ത്രങ്ങളാണ് ഇരുവരും ധരിച്ചിരിക്കുന്നത്.

പച്ചനിറത്തില്‍ ആനയുടെ രൂപത്തിലുള്ള വസ്ത്രത്തില്‍ ചിരിച്ചുനില്‍ക്കുന്ന സാനിയയുടെ ചിത്രങ്ങള്‍ നിമിഷങ്ങള്‍ക്കൊണ്ടുതന്നെ ആരാധകര്‍ ഏറ്റെടുത്തു. പൈജാമ പാര്‍ട്ടി; നോട്ട് എ ബേബിഷവര്‍ എന്ന ഹാ‍ഷ്‌ടാഗോടുകൂടിയാണ് സാനിയ തന്‍റെ ചിത്രങ്ങള്‍ പങ്കുവെച്ചത്. 

 ഗർഭിണിയാണെന്ന കാര്യവും നിറവയറുമായി ടെന്നീസ് കോർട്ടിൽ അനിയത്തിയുടെ കൂടെ കളിക്കുന്നതുമെല്ലാം സോഷ്യൽ മീഡിയകളിലൂടെ പങ്കുവച്ചിട്ടുണ്ട് സാനിയ. ഒക്റ്റോബറിലാണ് ഇരുവരും കുഞ്ഞിന്‍റെ ജനനം പ്രതീക്ഷിച്ചിരിക്കുന്നത്. എന്നത്തെയും പോലെ പൈജാമ പാർട്ടിയുടെ ചിത്രങ്ങളും സോഷ്യൽ മീഡിയകളിൽ വൈറലാണ്.

സാനിയ മിർസ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങൾ കാണാം:

 


 


വാർത്തകൾ

Sign up for Newsletter



top