23
February 2019 - 10:24 pm IST
Flash News
Archives

Mollywood

mangalyam-tanthunanena-trailer

'മാംഗല്യം തന്തുനാനേന' ട്രെയിലർ പുറത്ത്

Published:11 September 2018

നിമിഷ സജയനാണ് ചിത്രത്തിൽ നായികാ വേഷത്തിൽ. ഈമാസം 20നു ചിത്രം തിയറ്ററുകളിലെത്തും.

കൊച്ചി: കുട്ടനാടൻ മാർപ്പാപ്പ എന്ന ചിത്രത്തിനു ശേഷം കുഞ്ചാക്കോ ബോബൻ നായകനായെത്തുന്ന 'മാംഗല്യം തന്തുനാനേ'യുടെ ടീസർ പുറത്തിറങ്ങി. ഡോക്യുമെന്‍ററിയിലൂടെ ദേശീയ ചലച്ചിത്ര അവാർഡ് കരസ്ഥമാക്കിയ സൗമ്യ സദാനന്ദൻ ആണ് സംവിധാനം. നിമിഷ സജയനാണ് ചിത്രത്തിൽ നായികാ വേഷത്തിൽ. ഈമാസം 20നു ചിത്രം തിയറ്ററുകളിലെത്തും.

വിജയരാഘവന്‍, ശാന്തികൃഷ്ണ, സലിംകുമാര്‍, ഹരീഷ് കണാരന്‍, അലന്‍സിയര്‍, അശോകന്‍, മാമുക്കോയ, എസ്.കെ. മിനി, സുനില്‍ സുഗത, സൗബിന്‍ ഷാഹിര്‍, ഡോ. റോണി, ലിയോണ, കൊച്ചുപ്രേമന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. അരവിന്ദ് കൃഷ്ണയാണ് ഛായാഗ്രാഹകൻ. എഡിറ്റർ ക്രിസ്റ്റി സെബാസ്റ്റ്യൻ. യുജിഎം എന്‍റർടെയ്ൻമെന്‍റിന്‍റെ ബാനറിൽ ഡോ. സക്കറിയ തോമസ്, ആൽവിൻ ആന്‍റണി, പ്രിൻസ് പോൾ, എയ്ഞ്ചലീന മേരി ആന്‍റണി എന്നിവർ ചേർന്നാണ് നിർമാണം.


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top