17
July 2019 - 7:04 pm IST

Download Our Mobile App

Flash News
Archives

Cricket

ഇന്ത‍്യയുടെ നില വീണ്ടും പരുങ്ങലിൽ; സമനിലയെങ്കിലും പിടിക്കാൻ ജഡേജയും ഇഷാന്തും

Published:11 September 2018

ലോകേഷ് രാഹുലും ഋഷഭ് പന്തും സെഞ്ച്വറികളുമായി ക്രീസിൽ നിൽക്കുമ്പോൾ തങ്ങൾ ജയിക്കാനുറച്ചു തന്നെയാണ്  എന്നാണ് ബാറ്റ്സ്മാൻമാരുടെ മനോഭാവവും ശരീരഭാഷയും വ‍്യക്തമാക്കുന്നത്. 

ലണ്ടൻ: ഇന്ത‍്യ ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ് അവസാനദിനം അവസാന സെഷനിലേക്ക് കടക്കുമ്പോൾ ഇന്ത‍്യക്ക് ജയിക്കാൻ ഇനിയും 133 റൺസ് കൂടി വേണം. ഇനി കയ്യിലുള്ളതാകട്ടെ 3 വിക്കറ്റും 20 ഓവറും. മൂന്നു റൺസുമായി രവീന്ദ്ര ജഡേജയും ഒരു റണ്ണുമായി ഇഷാന്ത് ശർമയും ക്രീസിലുണ്ട്.

നേരത്തെ ഇംഗ്ലണ്ട് ഉയർത്തിയ 464 റൺസ് വിജയലക്ഷ‍്യം ആത്മവിശ്വാസത്തോടെ നേരിടുകയായിരുന്നു ഇന്ത‍്യ. 149 റൺസ് എടുത്ത ലോകേഷ് രാഹുലും 114 റൺസെടുത്ത ഋഷഭ് പന്തും പുറത്തായതോടെയാണ് ഇന്ത‍്യയുടെ നില വീണ്ടും പരുങ്ങലിലായത്. 

 

 


വാർത്തകൾ

Sign up for Newsletter



top