ISL-2018-219
20
November 2018 - 2:00 am IST
Flash News
Archives

Cricket

ഇന്ത‍്യക്ക് 118 റൺസ് തോൽവി

Published:11 September 2018

പിന്നീട് വന്ന ബാറ്റ്സ്മാൻമാർ സമനിലയ്ക്ക് എങ്കിലും ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. 5,0,0 എന്നിങ്ങനെയാണ് അവസാന മൂന്നു ബാറ്റ്സ്മാൻമാരുടെ സ്കോർ.    

ലണ്ടൻ:  അഞ്ചാം ടെസ്റ്റിൽ ഇംഗ്ലണ്ട് ഇന്ത‍്യയെ 118 റണ്‌സിന് തോൽപ്പിച്ചു. ഇംഗ്ലണ്ടിന് വേണ്ടി ജെയിംസ് ആൻഡേഴ്സൺ മൂന്നും സാം കറനും ആദിൽ റഷീദും രണ്ടു വീതവും വിക്കറ്റുകളെടുത്തു.  

അഞ്ചാം ദിനം കളിയാരംഭിക്കുമ്പോൾ ഇംഗ്ലണ്ട് ഉയർത്തിയ 464 റൺസ് വിജയലക്ഷ‍്യം ആത്മവിശ്വാസത്തോടെ നേരിടുകയായിരുന്നു ഇന്ത‍്യ. ഒരു ഘട്ടത്തിൽ ഇന്ത‍്യ വിജയത്തിലേക്ക് നടന്നടുക്കുമെന്ന് തോന്നിച്ചിരുന്നു. എന്നാൽ ആറാം വിക്കറ്റിൽ 204 റൺസ് കൂട്ടുകെട്ട് സൃഷ്ടിച്ച രാഹുൽ -പന്ത് കൂട്ടുകെട്ടിനും ഇന്ത‍്യയെ രക്ഷിക്കാനായില്ല. 149 റൺസ് എടുത്ത ലോകേഷ് രാഹുലും 114 റൺസെടുത്ത ഋഷഭ് പന്തും പുറത്തായതോടെയാണ് ഇന്ത‍്യയുടെ നില വീണ്ടും പരുങ്ങലിലായത്. പിന്നീട് വന്ന ബാറ്റ്സ്മാൻമാർ സമനിലയ്ക്ക് എങ്കിലും ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. 5,0,0 എന്നിങ്ങനെയാണ് അവസാന മൂന്നു ബാറ്റ്സ്മാൻമാരുടെ സ്കോർ.  

പരമ്പര ഇംഗ്ലണ്ട് നേരത്തെ സ്വന്തമാക്കിയിരുന്നു. ഈ കളി കൂടി ജയിച്ചപ്പോൾ പരമ്പര 4-1 എന്ന നിലയിലായി. അലയ്സ്റ്റർ കുക്കിന്‍റെ വിട വാങ്ങൽ മത്സരം കൂടിയായിരുന്നു അഞ്ചാം ടെസ്റ്റ്. ഒരു പിടി റെക്കോഡുകൾ കൂടി സ്വന്തം പേരിലാക്കിയാണ് കുക്ക് മടങ്ങുന്നത്. ടെസ്റ്റിൽ ഏറ്റവുമധികം റൺസെടുക്കുന്ന ബാറ്റ്സ്മാൻമാരിൽ അഞ്ചാമൻ, ആദ‍്യ ടെസ്റ്റിലും അവസാന ടെസ്റ്റിലും സെഞ്ച്വറിയടിച്ചിട്ടുള്ള  ലോകത്തിലെ അഞ്ചു പേരിൽ  ഒരാൾ, അരങ്ങേറ്റത്തിലും അവസാനമത്സരത്തിലും രണ്ടിന്നിങ്സുകളിലും 50ലധികം റൺസ് സ്കോർ ചെയ്യുന്ന രണ്ടാമത്തെ ബാറ്റ്സ്മാൻ എന്നീ റെക്കോഡുകളാണ് കുക്ക് സ്വന്തമാക്കിയത്. 

ടെസ്റ്റ് ക്രിക്കറ്റിലെ വിക്കറ്റ് വേട്ടയിൽ ഗ്ലെൻ മക് ഗ്രാത്തിനെ പിന്നിലാക്കി ഇംഗ്ലീഷ് ബൗളർ ജെയിംസ് ആൻഡേഴ്സൺ നാലാം സ്ഥാനത്തെത്തി. 143 കളികളിൽ നിന്ന് 564 വിക്കറ്റാണ് ആൻഡേഴ്സണിന്‍റെ പേരിൽ ഇപ്പോൾ ഉള്ളത്. 


വാർത്തകൾ

Sign up for Newsletter



top