ISL-2018-219
20
November 2018 - 12:52 am IST
Flash News
Archives

Crime

extra-marital-relation-man-beheading-wife

അവിഹിതബന്ധം നേരിൽ‌കണ്ടു, ഭാര്യയുടെ തലയറുത്തെടുത്ത് ബാഗിലാക്കി യുവാവ് പൊലീസ് സ്റ്റേഷനിൽ

Published:11 September 2018

ചി​ക്ക​മം​ഗ​ളൂ​രു സ്വ​ദേ​ശി സ​തീ​ഷാ​ണ് (30) ഭാ​ര്യ രൂ​പ​യെ കൊ​ല​പ്പെ​ടുത്തിയ ശേഷം പൊലീസിൽ കീഴടങ്ങിയത്.

ഭാര്യ‍യുടെ അവിഹിതം നേരിട്ടു കണ്ടതിനെ തുടർന്നുള്ള സംഘർഷമാണ് കൊലപാതകത്തിൽ‌ കലാശിച്ചത്.

മംഗളൂരു: ഭാ​ര്യ​യെ കഴുത്തറുത്തു കൊന്നശേഷം തല ബാ​ഗി​ലാ​ക്കി യുവാവ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി കീ​ഴ​ട​ങ്ങി. ക​ർ​ണാ​ട​ക​യി​ലാണ് സം​ഭ​വം. ചി​ക്ക​മം​ഗ​ളൂ​രു സ്വ​ദേ​ശി സ​തീ​ഷാ​ണ് ഭാ​ര്യ രൂ​പ​യെ കൊ​ല​പ്പെ​ടുത്തിയ ശേഷം പൊലീസിൽ കീഴടങ്ങിയത്. ഭാര്യ‍യുടെ അവിഹിതം നേരിട്ടു കണ്ടതിനെ തുടർന്നുള്ള സംഘർഷമാണ് കൊലപാതകത്തിൽ‌ കലാശിച്ചത്. 

ഗ്രാ​മ​ത്തി​ലെ മ​റ്റൊ​രു യു​വാ​വു​മാ​യി രൂ​പ​യ്ക്കു അ​വി​ഹി​ത​ബ​ന്ധം ഉ​ണ്ടാ​യി​രു​ന്നു. ഇതിനെതിരേ ഇ​രു​വ​ർക്കും സതീഷ് നേരത്തെ താ​ക്കീ​തും നൽകിയിരുന്നു. എന്നാൽ ക​ഴി​ഞ്ഞ ദി​വ​സം ബം​ഗ​ളൂ​രി​വി​ൽ ​പോ​യ സ​തീ​ഷ് മ​ട​ങ്ങി വീ​ട്ടി​ലെ​ത്തു​മ്പോ​ൾ ഇ​രു​വ​രെ​യും ഒ​ന്നി​ച്ചു​ ക​ണ്ടു. ഇ​തോ​ടെ വാ​ക്കു​ത​ർ​ക്ക​വും കൈയാങ്കളിയുമായി. വ​ടി​വാ​ൾ ഉ​പ‍​യോ​ഗി​ച്ചു​ള്ള ആ​ക്ര​മ​ണ​ത്തി​ൽ രൂ​പ​യു​ടെ കാ​മു​ക​നു വെ​ട്ടേ​റ്റെ​ങ്കി​ലും ഇ​യാ​ൾ ഓ​ടി ര​ക്ഷ​പെ​ട്ടു.

തുടർന്നു രൂ​പ​യെ വെ​ട്ടി​വീ​ഴ്ത്തി​യ ശേ​ഷം സ​തീ​ഷ് ത​ല​യ​റു​ത്ത് ബാ​ഗി​ലാ​ക്കി. പി​ന്നീ​ട് 20 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് ബൈ​ക്കി​ലെ​ത്തി കീ​ഴ​ട​ങ്ങു​ക​യും ചെ​യ്തു. ചൊവ്വാഴ്ച കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ സതീഷിനെ റി​മാ​ൻ​ഡ് ചെ​യ്തു. സ​തീ​ഷും രൂ​പ​യും ത​മ്മി​ലു​ള്ള വി​വാ​ഹം ഏഴു വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പാ​ണ് ന​ട​ന്ന​ത്. ദ​മ്പ​തി​ക​ൾ​ക്ക് ര​ണ്ടു കു​ട്ടി​ക​ളു​ണ്ട്. 


വാർത്തകൾ

Sign up for Newsletter



top