Subpage Banner
Subpage Banner
20
September 2018 - 8:17 am IST
Flash News
Archives

Analysis

പ്ര​ള​യാ​നന്ത​രം കൈ​പി​ടി​ച്ചു​യ​ര്‍ത്താ​ന്‍ കെ​എ​സ്ഐ​ഡി​സി

Published:11 September 2018

സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തി​നു​ള്ള വ​ഴി​ക​ള്‍ തു​റ​ന്നി​ട്ടു​കൊ​ണ്ടു​ള്ള വ​ന്‍ പ്രോ​ജ​ക്റ്റാ​ണ് പു​തു​കേ​ര​ള സൃ​ഷ്ടി​യി​ല്‍ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. പു​തി​യ വ്യ​വ​സാ​യ​ങ്ങ​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​നാ​യി സാ​മ്പ​ത്തി​ക സ​ഹാ​യം ആ​ക​ര്‍ഷ​ക​മാ​യ പ​ലി​ശ​നി​ര​ക്കി​ല്‍ ത​വ​ണ വ്യ​വ​സ്ഥ​യി​ല്‍ വാ​യ്പ​ക​ളാ​യി അ​നു​വ​ദി​ക്കു​ക മാ​ത്ര​മ​ല്ല നി​ക്ഷേ​പ സൗ​ഹൃ​ദ സം​സ്ഥാ​ന​മെ​ന്ന നി​ല​യി​ല്‍ മു​ന്‍നി​ര​യി​ല്‍ എ​ത്തി​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ളു​മാ​ണ് ഒ​രു​ങ്ങി​യി​രി​ക്കു​ന്ന​ത്. 

 കൊ​ച്ചി : പ്ര​ള​യ​ത്തി​ല്‍ ആ​ടിയു​ല​ഞ്ഞ വ്യ​വ​സാ​യ കേ​ര​ള​ത്തെ തി​രി​കെ ട്രാ​ക്കി​ലെ​ത്തി​ക്കാ​ന്‍ കേ​ര​ള സം​സ്ഥാ​ന വ്യ​വ​സാ​യ വി​ക​സ​ന കോ​ര്‍പ്പ​റേ​ഷ​ന്‍ (കെ​എ​സ്ഐ​ഡി​സി) അ​തി​വേ​ഗ ന​ട​പ​ടി​ക​ളു​മാ​യി രം​ഗ​ത്ത്.

സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തി​നു​ള്ള വ​ഴി​ക​ള്‍ തു​റ​ന്നി​ട്ടു​കൊ​ണ്ടു​ള്ള വ​ന്‍ പ്രോ​ജ​ക്റ്റാ​ണ് പു​തു​കേ​ര​ള സൃ​ഷ്ടി​യി​ല്‍ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. പു​തി​യ വ്യ​വ​സാ​യ​ങ്ങ​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​നാ​യി സാ​മ്പ​ത്തി​ക സ​ഹാ​യം ആ​ക​ര്‍ഷ​ക​മാ​യ പ​ലി​ശ​നി​ര​ക്കി​ല്‍ ത​വ​ണ വ്യ​വ​സ്ഥ​യി​ല്‍ വാ​യ്പ​ക​ളാ​യി അ​നു​വ​ദി​ക്കു​ക മാ​ത്ര​മ​ല്ല നി​ക്ഷേ​പ സൗ​ഹൃ​ദ സം​സ്ഥാ​ന​മെ​ന്ന നി​ല​യി​ല്‍ മു​ന്‍നി​ര​യി​ല്‍ എ​ത്തി​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ളു​മാ​ണ് ഒ​രു​ങ്ങി​യി​രി​ക്കു​ന്ന​ത്. 
 സം​സ്ഥാ​ന​ത്തെ ഇ​പ്പോ​ഴ​ത്തെ സ്ഥി​തി​യ​ല്‍ കേ​ന്ദ്ര സ​ര്‍ക്കാ​രി​ന്‍റെ ഈ​സ് ഓ​ഫ് ഡൂ​യിം​ഗ് ബി​സി​ന​സ് എ​ന്ന പ​ദ്ധ​തി​യു​ടെ നോ​ഡ​ല്‍ ഏ​ജ​ന്‍സി​യാ​യ കെ​എ​സ്ഐ​ഡി​സി കൃ​ഷി, ഭ​ക്ഷ്യ സം​സ്ക​ര​ണം, ടൂ​റി​സം, ജൈ​വ​ശാ​സ്ത്രം എ​ന്നി​വ​യി​ല്‍ സം​രം​ഭ​ക​ത്വം പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ളാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്. 

 ഇ​തു കൂ​ടാ​തെ യു​വാ​ക്ക​ള്‍ക്കാ​യി ഐ.​റ്റി, ടെ​ലി​കോം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ നൂ​ത​ന മാ​റ്റ​ങ്ങ​ളും, വി​ക​സ​ന​ങ്ങ​ളും പ​രി​ഗ​ണി​ച്ച് ഏ​യ്ഞ്ച​ല്‍ ഫ​ണ്ടിം​ഗ് സ്കീം ​എ​ന്ന പ​ദ്ധ​തി കെ​എ​സ്ഐ​ഡി​സി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ണ്ട്. 

ഈ ​പ​ദ്ധ​തി​യി​ല്‍ ഇ​ന്ന​വേ​റ്റീ​വ് സ്റ്റാ​ര്‍ട്ട് അ​പ്പു​ക​ള്‍ക്ക് വേ​ണ്ട സ​ഹാ​യ​ങ്ങ​ള്‍ ന​ല്‍കി അ​വ​ര്‍ക്ക് വ്യാ​വ​സാ​യി​ക വി​ജ​യം ഉ​റ​പ്പു വ​രു​ത്തു​ന്നു. ഈ ​പ​ദ്ധ​തി​യി​ല്‍ ആ​രോ​ഗ്യം, കൃ​ഷി, വെ​ബ് & ആ​പ്ലി​ക്കേ​ഷ​ന്‍ ഡെ​വ​ല​പ്പ്മെ​ന്‍റ്, ഇ-​കൊ​മേ​ഴ്സ് പ്ലാ​റ്റ് ഫോം, ​ഫി​ന്‍ടെ​ക്, എ​ന്‍ജി​നീ​യ​റിം​ഗ്, ഉ​ല്‍പ്പാ​ദ​നം, ഇ​ല​ക്ട്രോ​ണി​ക്സ്, റോ​ബോ​ട്ടി​ക്സ്, ആ​യു​ര്‍വേ​ദം, പ​ര​സ്യം, സാ​മ്പ​ത്തി​ക മേ​ഖ​ല, ഫു​ഡ് പ്രോ​സ​സിം​ഗ്, വേ​സ്റ്റ് മാ​നേ​ജ്മെ​ന്‍റ്, ബ​യോ​ടെ​ക്നോ​ള​ജി, ഹ്യൂ​മ​ന്‍ റി​സോ​ഴ്സ​സ് എ​ന്നീ മേ​ഖ​ല​ക​ളി​ല്‍ നി​ക്ഷേ​പം ന​ട​ത്താം. 

 ചെ​റു​കി​ട വ്യ​വ​സാ​യ മേ​ഖ​ല​യി​ലൂ​ടെ വ​ള​ര്‍ച്ച നേ​ടു​ന്ന​തി​നാ​യി അ​വ​ര്‍ക്കു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം ന​ട​പ്പി​ലാ​ക്കു​ന്ന​ത് വേ​ഗ​ത്തി​ലാ​ക്കാ​ന്‍ നി​ര്‍ദേ​ശം ന​ല്‍കി​യി​ട്ടു​ണ്ട്. കെ​എ​സ്ഐ​ഡി​സി കേ​ന്ദ്ര സ​ര്‍ക്കാ​രി​ന്‍റെ സ​ഹാ​യ​ത്തോ​ടു​കൂ​ടി കേ​ര​ള​ത്തി​ല്‍ ചേ​ര്‍ത്ത​ല (279 ഏ​ക്ക​ര്‍), കോ​ഴി​ക്കോ​ട് (310 ഏ​ക്ക​ര്‍), ക​ണ്ണൂ​ര്‍ (250 ഏ​ക്ക​ര്‍), മ​ല​പ്പു​റം (258 ഏ​ക്ക​ര്‍) തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​യി​ട്ടാ​ണ് വ്യ​വ​സാ​യ വ​ള​ര്‍ച്ചാ കേ​ന്ദ്ര​ങ്ങ​ള്‍ സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. ഈ ​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് വ്യ​വ​സാ​യി​ക​ളെ ആ​ക​ര്‍ഷി​ക്കു​ന്ന​തി​നു​ത​കു​ന്ന അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ വി​ക​സി​പ്പി​ക്കു​ന്ന പ​ദ്ധ​തി യു​ദ്ധ​കാ​ല അ​ടി​സ്ഥാ​ന​ത്തി​ല്‍ സ​മ​യ ബ​ന്ധി​ത​മാ​യി പൂ​ര്‍ത്തി​യാ​ക്കാ​നാ​ണ് തീ​രു​മാ​നം. 

സ്മോ​ള്‍ സ്കെ​യ്‌ൽ വ്യ​വ​സാ​യ പാ​ര്‍ക്കു​ക​ളു​ടെ വി​ക​സ​നം, ക​ണ്ണൂ​ര്‍ വ്യ​വ​സാ​യ വ​ള​ര്‍ച്ചാ​കേ​ന്ദ്ര​ത്തി​ലെ റ​ബ​ര്‍ പാ​ര്‍ക്ക് വി​ക​സ​നം, കോ​ഴി​ക്കോ​ട് വ്യ​വ​സാ​യ വ​ള​ര്‍ച്ചാ കേ​ന്ദ്ര​ത്തി​ലെ ഫു​ട്‌​വെ​യ​ര്‍ പാ​ര്‍ക്ക്, എം​എ​സ്എം​ഇ പാ​ര്‍ക്ക് എ​ന്നി​വ​യു​ടെ വി​ക​സ​നം എ​ന്നിവ​യും ഒ​രു വ​ര്‍ഷ​ത്തി​നു​ള്ളി​ല്‍ പൂ​ര്‍ത്തി​യാ​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ളാ​ണ് ന​ട​ത്തു​ന്ന​ത്. ഇ​വ യാ​ഥാ​ര്‍ത്ഥ്യ​മാ​യാ​ല്‍ വ്യ​വ​സാ​യ സൗ​ഹൃ​ദ​സം​സ്ഥാ​നം എ​ന്ന നി​ല​യി​ല്‍ കേ​ര​ളം ഇ​നി​യും മു​ന്നോ​ട്ടു കു​തി​ക്കും.

ലൈ​ഫ് സ​യ​ന്‍സ്പാ​ര്‍ക്ക്

തോ​ന്ന​യ്ക്ക​ലി​ല്‍ സ്ഥാ​പി​ക്കു​ന്ന ലൈ​ഫ് സ​യ​ന്‍സ് പാ​ര്‍ക്കി​ന്‍റെ നി​ര്‍മാ​ണ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ അ​തി​വേ​ഗ​ത്തി​ല്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. മ​രു​ന്നു ഗ​വേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു ക​മ്പ​നി ലൈ​ഫ് സ​യ​ന്‍സ് പാ​ര്‍ക്കി​ല്‍ പ്ര​വ​ര്‍ത്ത​നം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. കേ​ര​ള വെ​റ്റി​ന​റി & അ​നി​മ​ല്‍ സ​യ​ന്‍സ് യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ റി​സ​ര്‍ച്ച്-​കം -ലേ​ണിം​ഗ് സെ​ന്‍റ​റി​ന്‍റെ പൂ​ര്‍ത്തീ​ക​ര​ണോ​ദ്ഘാ​ട​നം ലൈ​ഫ് സ​യ​ന്‍സ് പാ​ര്‍ക്കി​ല്‍ നി​ര്‍വ​ഹി​ച്ചു ക​ഴി​ഞ്ഞു. കൂ​ടാ​തെ ഏ​ക​ദേ​ശം മൂ​ന്ന് ല​ക്ഷം ച​തു​ര​ശ്ര അ​ടി വ​രു​ന്ന ഇ​ന്ന​വേ​ഷ​ന്‍ കം ​ഇ​ന്‍കു​ബേ​ഷ​ന്‍ സെ​ന്‍റ​റി​ന്‍റെ നി​ര്‍മാ​ണം ഉ​ട​ന്‍ ആ​രം​ഭി​ക്കും. 

ഇ​ല​ക്‌ട്രോ​ണി​ക് പാ​ര്‍ക്ക്

കൊ​ച്ചി​ക്ക് തി​ല​ക്കു​റി ചാ​ർ​ത്തു​ന്ന പ​ദ്ധ​തി​യാ​ണ് ഇ​ല​ക്ട്രോ​ണി​ക് ഹാ​ര്‍ഡ്‌​വെ​യ​ര്‍ പാ​ര്‍ക്ക്. ക​ണ​യ​ന്നൂ​ര്‍ താ​ലൂ​ക്കി​ലെ ആ​മ്പ​ല്ലൂ​ര്‍ വി​ല്ലേ​ജി​ല്‍ പാ​ർ​ക്ക് സ്ഥാ​പി​ക്കാ​ന്‍ സ​ര്‍ക്കാ​ര്‍ അ​നു​മ​തി ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​തി​നു​ള്ള ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍ ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​തി​യി​ലാ​ണ്. 
 


വാർത്തകൾ

Sign up for Newsletter



top