Subpage Banner
Subpage Banner
20
September 2018 - 8:50 am IST
Flash News
Archives

Football

യു​വേ​ഫ നേ​ഷ​ൻ​സ് ലീഗ്; ​റോണോ ഇ​ല്ലാ​തെ പോ​ർ​ച്ചു​ഗ​ൽ

Published:11 September 2018

രാ​ജ്യ​ന്ത​ര മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് വി​ശ്ര​മം അ​നു​വ​ദി​ച്ച ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ ഇ​ല്ലാ​തെ​യാ​ണ് പോ​ർ​ച്ചു​ഗ​ൽ മ​ത്സ​ര​ത്തി​ന് ഇ​റ​ങ്ങി​യ​ത്. ഇ​റ്റ​ലി​യാ​വ​ട്ടെ പോ​ള​ണ്ടി​നെ​തി​രാ​യ  മ​ത്സ​ര​ത്തി​ൽ ഇ​റ​ങ്ങി​യ​തി​ൽ നി​ന്ന് ഒ​ൻ​പ​ത് മാ​റ്റ​ങ്ങ​ളു​മാ​യാ​ണ് ടീ​മി​നെ ഇ​റ​ക്കി​യ​ത്. ഗോ​ൾ കീ​പ്പ​ർ ഡോ​ണ​രു​മ​യും ചെ​ൽ​സി താ​രം ജോ​ർ​ജി​ഞ്ഞോ​യും മ​ത്സ​ര​മാ​ണ് ടീ​മി​ൽ സ്ഥാ​നം നി​ല​നി​ർ​ത്തി​യ​ത്.

​ലി​സ്ബ​ൺ: സൂ​പ്പ​ർ താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ ഇ​ല്ലാ​തി​രു​ന്നി​ട്ടും യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗി​ൽ (ലീ​ഗ് എ- ​ഗ്രൂ​പ്പ് 3) പോ​ർ​ച്ചു​ഗ​ലി​ന് ജ​യം. ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന് ഇ​റ്റ​ലി​യെ​യാ​ണ് പോ​ർ​ച്ചു​ഗ​ൽ ത​ക​ർ​ത്ത​ത്. സെ​വി​യ്യ താ​രം ആ​ന്ദ്രേ സി​ൽ​വ നേ​ടി​യ ഗോ​ളാ​ണ് മ​ത്സ​ര​ത്തി​ന് വി​ധി നി​ർ​ണ​യി​ച്ച​ത്.

രാ​ജ്യ​ന്ത​ര മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് വി​ശ്ര​മം അ​നു​വ​ദി​ച്ച ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ ഇ​ല്ലാ​തെ​യാ​ണ് പോ​ർ​ച്ചു​ഗ​ൽ മ​ത്സ​ര​ത്തി​ന് ഇ​റ​ങ്ങി​യ​ത്. ഇ​റ്റ​ലി​യാ​വ​ട്ടെ പോ​ള​ണ്ടി​നെ​തി​രാ​യ  മ​ത്സ​ര​ത്തി​ൽ ഇ​റ​ങ്ങി​യ​തി​ൽ നി​ന്ന് ഒ​ൻ​പ​ത് മാ​റ്റ​ങ്ങ​ളു​മാ​യാ​ണ് ടീ​മി​നെ ഇ​റ​ക്കി​യ​ത്. ഗോ​ൾ കീ​പ്പ​ർ ഡോ​ണ​രു​മ​യും ചെ​ൽ​സി താ​രം ജോ​ർ​ജി​ഞ്ഞോ​യും മ​ത്സ​ര​മാ​ണ് ടീ​മി​ൽ സ്ഥാ​നം നി​ല​നി​ർ​ത്തി​യ​ത്.

മ​ത്സ​ര​ത്തി​ന്‍റെ 48ാം മി​നു​ട്ടി​ലാ​ണ് ആ​ന്ദ്രേ സി​ൽ​വ ഗോ​ൾ നേ​ടി​യ​ത്. ബ്രൂ​മ​യു​ടെ ക്രോ​സ്സ് സി​ൽ​വ ഗോ​ളാ​ക്കു​ക​യാ​യി​രു​ന്നു. ഗോ​ൾ പോ​സ്റ്റി​ൽ ഇ​റ്റ​ലി​യ​ൻ കീ​പ്പ​ർ ഡോ​ണ​രു​മ​യു​ടെ മി​ക​ച്ച ര​ക്ഷ​പെ​ടു​ത്ത​ലു​ക​ളാ​ണ് ഇ​റ്റ​ലി കൂ​ടു​ത​ൽ ഗോ​ൾ വ​ഴ​ങ്ങു​ന്ന​തി​ൽ നി​ന്ന് ര​ക്ഷ​പെ​ട്ട​ത്. മ​ത്സ​ര​ത്തി​ന്‍റെ അ​വ​സാ​ന ഘ​ട്ട​ത്തി​ൽ ഇ​റ്റ​ലി മ​ത്സ​ര​ത്തി​ലേ​ക്ക് തി​രി​ച്ചു​വ​രാ​ൻ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും പോ​ർ​ച്ചു​ഗ​ൽ മ​ത്സ​രം സ്വ​ന്ത​മാ​ക്കു​ക​യാ​യി​രു​ന്നു. ജ​യ​ത്തോ​ടെ ഗ്രൂ​പ്പി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത് എ​ത്താ​നും പോ​ർ​ച്ചു​ഗ​ലി​നാ​യി.

സ്വീ​ഡ​നെ ഞെ​ട്ടി​ച്ച് തു​ർ​ക്കി
സോ​ൾ​ന: യു​വേ​ഫാ നേ​ഷ​ൻ​സ് ബി ​ലീ​ഗി​ൽ സ്വീ​ഡ​നെ ഞെ​ട്ടി​ച്ച് തു​ർ​ക്കി. ര​ണ്ടി​നെ​തി​രേ മൂ​ന്ന് ഗോ​ളു​ക​ൾ​ക്കാ​ണ് ‌തു​ർ​ക്കി സ്വീ​ഡ​നി​ൽ നി​ന്ന് വി​ജ​യം പി​ടി​ച്ചെ​ടു​ത്ത​ത്. 88ാം മി​നു​ട്ട് വ​രെ ഒ​രു ഗോ​ളി​ന് പി​ന്നി​ട്ടു നി​ന്ന​തി​നു ശേ​ഷ​മാ​ണ് ര​ണ്ട് ഗോ​ൾ നേ​ടി തു​ർ​ക്കി വി​ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്. പ​ക​ര​ക്കാ​ര​നാ​യി ഇ​റ​ങ്ങി​യ അ​ക്ബ​ബ നേ​ടി​യ ഇ​ര​ട്ട ഗോ​ളു​ക​ളാ​ണ് തു​ർ​ക്കി​യു​ടെ വി​ജ​യ​ത്തി​ന് ക​രു​ത്താ​യ​ത്. ഒ​രു വേ​ള മ​ത്സ​ര​ത്തി​ൽ 2-0 പി​റ​കി​ൽ നി​ന്ന​തി​നു ശേ​ഷ​മാ​യി​രു​ന്നു തു​ർ​ക്കി​യു​ടെ തി​രി​ച്ചു​വ​ര​വ്.

ആ​ദ്യ പ​കു​തി​യി​ൽ മ​ത്സ​ര​ത്തി​ൽ ആ​ധി​പ​ത്യം പു​ല​ർ​ത്തി​യ സ്വീ​ഡ​ൻ ഇ​സാ​ക്‌ തെ​ലി​നി​ലൂ​ടെ മു​ൻ​പി​ലെ​ത്തി. തു​ട​ർ​ന്ന് ര​ണ്ടാം പ​കു​തി​യു​ടെ തു​ട​ക്ക​ത്തി​ൽ ക്ലാ​സ്സ​ൻ സ്വീ​ഡ​ന്‍റെ ര​ണ്ടാ​മ​ത്തെ ഗോ​ളും നേ​ടി​യ​തോ​ടെ മ​ത്സ​രം സ്വീ​ഡ​ൻ കൈ​പി​ടി​യി​ലൊ​തു​ക്കു​മെ​ന്ന് തോ​ന്നി. എ​ന്നാ​ൽ 51ാം മി​നു​റ്റി​ൽ കാ​ൽ​ഹാ​നോ​ഗ്ലു​വി​ലൂ​ടെ ഒ​രു ഗോ​ൾ തി​രി​ച്ച​ടി​ച്ച് തു​ർ​ക്കി മ​ത്സ​ര​ത്തി​ൽ പി​ടി​ച്ചു നി​ന്നു.

തു​ട​ർ​ന്നാ​ണ് പ​ക​ര​ക്കാ​ര​നാ​യി ഇ​റ​ങ്ങി​യ അ​ക്ബ​ബ 88ാം മി​നു​ട്ടി​ലും 92ാം മി​നു​ട്ടി​ലും ഗോ​ൾ നേ​ടി തു​ർ​ക്കി​യു​ടെ തി​രി​ച്ചു​വ​ര​വ് പൂ​ർ​ത്തി​യാ​ക്കി​യ​ത്. ജ​യ​ത്തോ​ടെ ഗ്രൂ​പ്പി​ൽ ര​ണ്ടാം സ്ഥാ​ന​ത്ത്എ​ത്താ​നും തു​ർ​ക്കി​ക്കാ​യി. ഗ്രൂ​പ്പി​ൽ റ​ഷ്യ​യാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്.

സ്കോ​ട്ട്‌​ല​ൻ​ഡി​ന് വി​ജ​യ​ത്തു​ട​ക്കം
ഗ്ലാ​സ്ഗോ: യു​വേ​ഫ നേ​ഷ​ൺ​സ് സി ​ലീ​ഗി​ൽ സ്കോ​ട്ട്‌​ല​ൻ​ഡി​ന് വി​ജ​യ​ത്തോ​ടെ തു​ട​ക്കം. ആ​ദ്യ മ​ത്സ​ര​ത്തി​ൽ അ​ൽ​ബേ​നി​യ​യെ നേ​രി​ട്ട സ്കോ​ട്ട്‌​ല​ൻ​ഡ് എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളു​ക​ൾ​ക്കാ​ണ് വി​ജ​യി​ച്ച​ത്. വ​ള​രെ മോ​ശം ഫോ​മി​ലാ​യി​രു​ന്ന സ്കോ​ട്‌‌​ല​ൻ​ഡ് ഈ ​വി​ജ​യ​ത്തി​ലൂ​ടെ ആ​ത്മ​വി​ശ്വാ​സം തി​രി​കെ പി​ടി​ച്ചു. അ​വ​സാ​ന അ​ഞ്ചു മ​ത്സ​ര​ങ്ങ​ളി​ൽ മ​ക്ലീ​ഷി​ന്‍റെ സ്കോ​ട്ട്‌​ല​ൻ​ഡ് നാ​ലു മ​ത്സ​ര​ങ്ങ​ൾ തോ​റ്റി​രു​ന്നു.

ഇ​ന്ന​ലെ അ​ൽ​ബേ​നി​യ വ​ഴ​ങ്ങി​യ ഒ​രു സെ​ൽ​ഫ് ഗോ​ളും ഒ​പ്പം മു​ൻ എ​വ​ർ​ട്ട​ൺ താ​രം നൈ​സ്മി​തി​ന്‍റെ ഹെ​ഡ​ർ ഗോ​ളു​മാ​ണ് സ്കോ​ട്ട്‌​ല​ൻ​ഡ് ജ​യം ഉ​റ​പ്പി​ച്ച​ത്. വി​ങ്ബാ​ക്ക് സ്റ്റീ​ഫ​ൻ ഓ​ഡൊ​ണ​ൽ ഇ​ന്ന​ലെ സ്കോ​ട്ട്‌​ല​ൻ​ഡി​നാ​യി അ​ര​ങ്ങേ​റ്റം ന​ട​ത്തി. ഒ​ക്റ്റോ​ബ​റി​ൽ ഇ​സ്രാ​യേ​ലി​നെ​തി​രേ​യാ​ണ് ലീ​ഗി​ൽ  സ്കോ​ട്ട്‌​ല​ൻ​ഡി​ന്‍റെ അ​ടു​ത്ത മ​ത്സ​രം. 

 മ​റ്റ് മ​ത്സ​ര​ങ്ങ​ളി​ൽ സെ​ർ​ബി‌​യ​യെ റൊ​മാ​നി​യ 2-2 ന് ​സ​മ​നി​ല​യി​ൽ ത​ള​ച്ച​പ്പോ​ൾ മോ​ണ്ടി​ന​ഗ്രോ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളി​ന് ലി​ത്വാ​ന‌ി​യ​യെ ത​ക​ർ​ത്തു. 

ഉ​ദി​ച്ചു കൊ​സൊ​വോ
പ്രി​സ്റ്റി​ന: യു​വേ​ഫ നാ​ഷ​ൺ​സ് ഡി ​ലീ​ഗി​ൽ കോ​സൊ​വോ നേ​ടി​യ ജ​യം ആ ​രാ​ജ്യ​ത്തി​ന് ച​രി​ത്ര വി​ജ​യ​മാ​യി മാ​റി. കൊ​സോ​വോ ത​ല​സ്ഥാ​ന ന​ഗ​രി​യാ​യ പ്രി​സ്റ്റി​ന​യി​ൽ ന​ട​ന്ന പോ​രാ​ട്ട​ത്തി​ൽ ഫ​റോ​ഹ് ഐ​ല​ൻ​ഡി​നെ എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളു​ക​ൾ​ക്കാ​ണ് കൊ​സോ​വോ ത​ക​ർ​ത്ത​ത്. ഫു​ട്ബോ​ൾ ച​രി​ത്ര​ത്തി​ൽ കൊ​സോ​വോ​യു​ടെ ആ​ദ്യ കോ​മ്പ​റ്റി​റ്റീ​വ് മ​ത്സ​ര വി​ജ​യ​മാ​യി​രു​ന്നു ഇ​ത്. 2016ൽ ​ഫി​ഫ അം​ഗീ​കാ​രം കി​ട്ടി​യ കൊ​സോ​വോ ഇ​തി​നു മു​മ്പ് സൗ​ഹൃ​ദ മ​ത്സ​ര​ങ്ങ​ൾ അ​ല്ലാ​തെ വേ​റൊ​ന്നും ജ​യി​ച്ചി​രു​ന്നി​ല്ല.

ക​ഴി​ഞ്ഞ ലോ​ക​ക​പ്പ് യോ​ഗ്യ​താ മ​ത്സ​ര​ങ്ങ​ളി​ൽ ഒ​ൻ​പ​ത്  പ​രാ​ജ​യ​വും ഒ​രു സ​മ​നി​ല​യും ആ​യി​രു​ന്നു സ​മ്പാ​ദ്യം. യു​വേ​ഫ നാ​ഷ​ൺ​സ് ലീ​ഗി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ അ​സ​ർ​ബൈ​ജാ​നോ​ട് സ​മ​നി​ല​യും വ​ഴ​ങ്ങി​യി​രു​ന്നു. ഇ​ന്ന​ലെ ര​ണ്ടാം പ​കു​തി​യി​ൽ പി​റ​ന്ന ര​ണ്ടു ഗോ​ളു​ക​ളാ​ണ് കൊ​സോ​വോ​യ്ക്ക് ആ​ദ്യ ജ​യം സ​മ്മാ​നി​ച്ച​ത്. ആ​ർ​ബ​ർ സെ​നി​ലി​യും നു​ഹി​യു​മാ​ണ് ഗോ​ളു​ക​ൾ നേ​ടി​യ​ത്.


വാർത്തകൾ

Sign up for Newsletter



top