23
February 2019 - 10:49 pm IST
Flash News
Archives

Comment

punch-modi-challenge-k-surendran

'ഇത്തരം തീവ്രവാദശക്തികൾ ഡിവൈഎഫ്ഐയിൽ മാത്രമേ കയറികൂടിയിട്ടുള്ളൂ എന്നാണ് കരുതിയത്' കെ. സുരേന്ദ്രൻ

Published:11 September 2018

വടക്കേ ഉള്ളൂവെന്ന കരുതിയ കനയ്യകുമാറിനെ പോലുള്ളവർ കേരളത്തിലെ സിപിഐയിലും ഉണ്ടെന്ന് ബോധ്യമായതായി സുരേന്ദ്രൻ.

കൊച്ചി: കേന്ദ്രസർക്കാരിന്‍റെ സാമ്പത്തിക നയങ്ങൾക്കെതിരെ സിപിഐയുടെ യുവജന- വിദ്യാർഥി സംഘടനകൾ നടത്തിയ 'പഞ്ച് മോദി ചലഞ്ചി'നെതിരെ ബിജെപി നേതാവ് കെ. സുരേന്ദ്രൻ. വടക്കേ ഉള്ളൂവെന്ന കരുതിയ കനയ്യകുമാറിനെ പോലുള്ളവർ കേരളത്തിലെ സിപിഐയിലും ഉണ്ടെന്ന് ബോധ്യമായതായി സുരേന്ദ്രൻ പറഞ്ഞു. ഡിവൈഎഫ്ഐയിൽ മാത്രമേ ഇത്തരം തീവ്രവാദശക്തികൾ കയറിക്കൂടിയിട്ടുള്ളൂ എന്നാണ് കരുതിയിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

സിപിഐ വിദ്യാർഥി- യുവജന സംഘടനകളായ എഐഎസ്എഫ്, എഐവൈഎഫ് സംയുക്തമായാണ് എറണാകുളം മറൈൻഡ്രൈവിൽ 'പഞ്ച് മോദി ചലഞ്ച്' സംഘടിപ്പിച്ചത്. ഇന്ധനവില വർധന, ജിഎസ്‌ടി, നോട്ടുനിരോധനം, തൊഴിലില്ലായ്മ, ആൾക്കൂട്ട കൊലപാതകം എന്നീ വിഷയങ്ങളിൽ പ്രതിഷേധിക്കണം എന്നുള്ളവർക്കു മോദിയുടെ പ്രതീകാത്മക രൂപത്തിൽ ബോക്സിംഗ് ഗ്ലൗസ് ഇട്ടു പഞ്ചു ചെയ്യാനും ചവിട്ടാനും അവസരമൊരുക്കുന്നതായിരുന്നു സമരപരിപാടി. 

ഫെയ്‌സ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം 

ഇത് വെറും മനോരോഗമല്ല. ഡിവൈഎഫ്ഐയിൽ മാത്രമേ ഇത്തരം തീവ്രവാദശക്തികൾ കയറിക്കൂടിയിട്ടുള്ളൂ എന്നാണ് കരുതിയിരുന്നത്. കനയ്യകുമാറും കമ്പനിയുമൊക്കെ അങ്ങ് വടക്കേ ഉള്ളുവെന്നാ വിചാരിച്ചത്. കേരളത്തിലെ സി. പി. ഐ യിലും അത്തരക്കാർ ഉണ്ടെന്ന് ഇതോടെ ബോധ്യമായി. ഉള്ളിലുള്ള മ്ളേഛ വർഗീയ ചിന്ത പുറത്തുവന്നതാണ്. കരുതിയിരിക്കണം ഇത്തരം മതേതര മാരീചൻമാരെ.


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top