Subpage Banner
Subpage Banner
20
September 2018 - 8:03 am IST
Flash News
Archives

Offbeat

red-heifer.png

ചുവന്ന പശു ലോകാവസാനത്തിന്‍റെ ആരംഭമോ?

Published:12 September 2018

ഇതിനു മുൻപും ചുവന്ന പശുക്കുട്ടി ജെറുസലേമിൽ ഉണ്ടായിട്ടുണ്ട്. പക്ഷേ അതിനെല്ലാം  ശാരീരികമായി ഓരോ കുഴപ്പങ്ങൾ ഉണ്ടായിരുന്നു. ജറുസലേമിലെ ദേവാലയം പുതുക്കി പണിയുന്നതിനായി 1987 ലാണ് ടെംപിൾ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നത്. മിശിഹ തന്‍റെ ആഗ്രഹ സഫലീകരണത്തിനായി തയാറാക്കിയിരിക്കുന്നതാണ് പുതിയ പശുക്കുട്ടിയെ എന്നാണ് ടെംപിൾ ഇൻസ്റ്റിറ്റ്യൂട്ട് വെബ്സൈറ്റിൽ കുറിച്ചിരിക്കുന്നത്. 

ഇസ്രായേലിൽ ചുവന്ന പശുക്കുട്ടി ജനിച്ചത് ലോകാവസാനത്തിന്‍റെ സൂചനയാണെന്ന് മതപുരോഹിതരുടെ പ്രവചനം. കഴിഞ്ഞ മാസമാണ് ഇസ്രായേലിൽ ശാരീരിക കുഴപ്പങ്ങളൊന്നുമില്ലാത്ത ചുവന്ന പശുക്കുട്ടി ജനിച്ചത്. പശുക്കുട്ടി ഉണ്ടായതിനെ തുടർന്ന് ജറുസലേം മതസംഘടനയായ ദ് ടെംപിൾ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ നേതൃത്വത്തിൽ പശുക്കിടാവിന് ശാരീരിക പ്രശ്നങ്ങൾ എന്തെങ്കിലുമുണ്ടോയെന്ന് പരിശോധനകൾ നടന്നിരുന്നു. 

ബൈബിളിൽ 19ാം അധ്യായത്തിൽ ഇസ്രായേലുകാരോടും മോശയോടും കുഴപ്പങ്ങൾ ഒന്നുമില്ലാത്ത പശുക്കുട്ടിയെ കൊണ്ടുവരുവാൻ മിശിഹ ആവശ്യപ്പെടുന്നുണ്ട്. ശുദ്ധീകരണ ചടങ്ങുകൾക്കു വേണ്ടിയായിരുന്നു ഇത്. ജറുസലേമിൽ മൂന്നാമതൊരു ദേവാലയം പണിയണമെങ്കിൽ ചുവന്ന നിറമുള്ള പശുക്കുട്ടിയെ ബലി കൊടുത്താൽ മാത്രമേ സാധിക്കു എന്ന് ബൈബിളിൽ പറയുന്നുണ്ട്. ഇതിനെ തുടർന്നാകാം മിശിഹായുടെ തിരിച്ചു വരവും ജഡ്ജ്മെന്‍റൽ ദിവസവും ഉണ്ടായതെന്നാണ് ദൈവശാസ്ത്രജ്ഞൻമാർ പറയുന്നത്.

ഇതിനു മുൻപും ചുവന്ന പശുക്കുട്ടി ജെറുസലേമിൽ ഉണ്ടായിട്ടുണ്ട്. പക്ഷേ അതിനെല്ലാം  ശാരീരികമായി ഓരോ കുഴപ്പങ്ങൾ ഉണ്ടായിരുന്നു. ജറുസലേമിലെ ദേവാലയം പുതുക്കി പണിയുന്നതിനായി 1987 ലാണ് ടെംപിൾ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നത്. മിശിഹ തന്‍റെ ആഗ്രഹ സഫലീകരണത്തിനായി തയാറാക്കിയിരിക്കുന്നതാണ് പുതിയ പശുക്കുട്ടിയെ എന്നാണ് ടെംപിൾ ഇൻസ്റ്റിറ്റ്യൂട്ട് വെബ്സൈറ്റിൽ കുറിച്ചിരിക്കുന്നത്. 


വാർത്തകൾ

Sign up for Newsletter



top