ISL-2018-219
20
November 2018 - 1:48 am IST
Flash News
Archives

Food

tea-serving.jpg

ഇതൊക്കെയെങ്ങനെ സാധിക്കുന്നു; പൊന്നാനിയിൽ നിന്നൊരു ചായയടി

Published:12 September 2018

ഇതിനോടകം തന്നെ ഈ വിഡിയോ മൂന്ന് ലക്ഷത്തിലധികം ആളുകൾ കണ്ടു കഴിഞ്ഞു. കണ്ടവർക്കെല്ലാം അറിയേണ്ടത് ഒന്നു മാത്രം ഇത് എങ്ങനെ സാധിക്കുന്നു എന്ന്, അതും നല്ല ചൂടുള്ള ചായ. ഗ്ലാസിലെ മൂന്ന് തട്ടുകളായുള്ള മിശ്രിതങ്ങളെ കസ്റ്റമേഴ്സിന്‍റെ മുൻപിൽ വച്ച് സെക്കൻഡുകൾ കൊണ്ടാണ് ഇദ്ദേഹം മിക്സ് ചെയ്യുന്നത്. അതും ഒരു തുള്ളി ചായ പോലും നിലത്തു വീഴാതെ.

പൊതുവേ ഇന്ത്യയിലുള്ളവരെല്ലാം ഉറക്കത്തിൽ നിന്നെഴുന്നേറ്റു വരുമ്പോഴേ ചായയോ കാപ്പിയോ കുടിക്കുന്നവരാണ്. നല്ലൊരു ദിവസം തുടങ്ങുന്നതിനു മുൻപ് ചായയോ കാപ്പിയോ നിർബന്ധമാണ് പലർക്കും. മലയാളികളാണെങ്കിൽ പിന്നെ പറയുകയും വേണ്ട, ഒരു ദിവസം തന്നെ മൂന്നോ അതിൽ കൂടുതലോ ചായയോ കാപ്പിയോ കുടിക്കുന്ന സ്വഭാവക്കാരുമാണ്.

ഓരോ ചായക്കടക്കാർക്കും ചായ ഉണ്ടാക്കുന്നതിന് അവരുടേതായ സ്വന്തം രീതികൾ ഉണ്ട്. ഇപ്പോൾ ലോകം മുഴുവൻ കേരളത്തിലെ ഒരു ചായയടിയുടെ പുറകെയാണ്. പൊന്നാനിയിലെ ചപ്പാത്തി ഫാക്റ്ററിയിലെ ജീവനക്കാരനാണ് വ്യത്യസ്തമായ രീതിയിലൂടെ കിടിലൻ‌ ചായ ഉണ്ടാക്കുന്നത്.

ഇതിനോടകം തന്നെ ഈ വിഡിയോ മൂന്ന് ലക്ഷത്തിലധികം ആളുകൾ കണ്ടു കഴിഞ്ഞു. 
കണ്ടവർക്കെല്ലാം അറിയേണ്ടത് ഒന്നു മാത്രം ഇത് എങ്ങനെ സാധിക്കുന്നു എന്ന്, അതും നല്ല ചൂടുള്ള ചായ. ഗ്ലാസിലെ മൂന്ന് തട്ടുകളായുള്ള മിശ്രിതങ്ങളെ കസ്റ്റമേഴ്സിന്‍റെ മുൻപിൽ വച്ച് സെക്കൻഡുകൾ കൊണ്ടാണ് ഇദ്ദേഹം മിക്സ് ചെയ്യുന്നത്. അതും ഒരു തുള്ളി ചായ പോലും നിലത്തു വീഴാതെ.

 


വാർത്തകൾ

Sign up for Newsletter



top