ISL-2018-219
20
November 2018 - 1:09 am IST
Flash News
Archives

Special

divya-dugar_traveller-with-dogs

ഉലകം ചുറ്റും ദിവ്യ... ഇവ‍ൾ നാട് കാണാൻ പോകുന്നത് വളർത്തു നായകൾക്കൊപ്പം

Published:12 September 2018

ദിവ്യ നായകൾക്കൊപ്പം ലോകം ചുറ്റിക്കറങ്ങുകയാണ്. ട്രെയ്‌നിലും കാറിലുമൊക്കെയായി നിരവധി സ്ഥലങ്ങളിൽ പോയിട്ടുണ്ട്. കടൽത്തീരങ്ങളിലും കോട്ടകളിലും കുന്നിൻമുകളിലുമെല്ലാം രണ്ടു നായക്കുട്ടികളെയും കൊണ്ടാണ് ദിവ്യയുടെ സഞ്ചാരങ്ങൾ

യാത്രകൾ പോകാനിഷ്ടമുള്ളവർ ഏറെയാണ്.. കൂട്ടുകാർക്കൊപ്പം ലോകം ചുറ്റിക്കറങ്ങാനും കുടുംബത്തിനൊപ്പം യാത്രകൾ പോകാനുമൊക്കെയാണ് കൂടുതൽ യാത്രാപ്രേമികൾക്കും ഇഷ്ടം. എന്നാൽ കൂട്ടത്തിൽ ചിലർക്ക് സോളോ ട്രിപ്പിനോടാകും ഇഷ്‌ടം കൂടുതൽ. എന്നാൽ ഈ കൂട്ടത്തിൽ നിന്നൊക്കെ വേറിട്ടുനിൽക്കുകയാണ് ഈ ഡൽഹിക്കാരിയായ പത്രപ്രവർത്തക.

 ദിവ്യ ദുഗർ... എന്നാണ് ഈ ട്രാവലറുടെ പേര്. ഇവളുടെ യാത്രകൾക്ക് കൂട്ട് നായകളാണ്. തന്‍റെ പ്രിയപ്പെട്ട നായകളെ കൂട്ടി ഇവൾ യാത്രയാകുന്നത്, വീടിന് അടുത്തുള്ള ഇടങ്ങൾ കാണാനാണെന്നു കരുതിയെങ്കിൽ തെറ്റി.. ദിവ്യ നായകൾക്കൊപ്പം ലോകം ചുറ്റിക്കറങ്ങുകയാണ്. ട്രെയ്‌നിലും കാറിലുമൊക്കെയായി നിരവധി സ്ഥലങ്ങളിൽ പോയിട്ടുണ്ട്. കടൽത്തീരങ്ങളിലും കോട്ടകളിലും കുന്നിൻമുകളിലുമെല്ലാം രണ്ടു നായക്കുട്ടികളെയും കൊണ്ടാണ് ദിവ്യയുടെ സഞ്ചാരങ്ങൾ.  

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Divya (@dugardd) on

ദിവ്യയുടെ യാത്രാചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയകളിലും വൈറലാണ്. രണ്ടു നായകൾക്കൊപ്പമുള്ള യാത്രകളുടെ ചിത്രങ്ങളൊക്കെയും ദിവ്യ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യാറുണ്ട്. ഇൻസ്റ്റഗ്രാമിലേറെയും നായചിത്രങ്ങൾ തന്നെയാണുള്ളതും. മദര്‍ ഒഫ് ത്രീ ട്രാവലിങ് ഡോഗ്‌സ് എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ തന്‍റെ പേരിന് താഴെ ദിവ്യ കുറിച്ചിരിക്കുന്നതും.

നായകളെയും കൂട്ടി പോകുന്ന യാത്രകളുടെ അനുഭവക്കുറിപ്പുകളും ദിവ്യ പങ്കുവെയ്ക്കാറുണ്ട്. ദിവ്യയുടെ ഈ യാത്രകൾക്ക് പിന്തുണയായി ഭർത്താവും ഒപ്പം കൂടെയുണ്ട്. വളര്‍ത്തു നായകൾക്കൊപ്പമുള്ള യാത്രകൾ വലിയ സന്തോഷമാണ് സമ്മാനിക്കുന്നതെന്നും അവർ പറയുന്നു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Divya (@dugardd) on

എനിക്ക് മൂന്നു നായകളുണ്ട്.. എന്നാൽ മിക്ക യാത്രകളിൽ രണ്ടു നായകൾ മാത്രമേ കൂടെയുണ്ടാകൂ. ഈ രണ്ടു നായകളെയും പണം കൊടുത്ത് വാങ്ങിയതൊന്നുമല്ല. ഡൽഹിയിലെ നിസാമുദ്ദീൻ വെസ്റ്റിലാണ് താമസിക്കുന്നത്. അവിടത്തെ തെരുവിൽ നിന്നു കണ്ടെത്തി രക്ഷപ്പെടുത്തി നായകളാണ് ഇവയെന്നും ദിവ്യ. ഡൽഹിയിൽ ഫ്രീലാൻസ് ജേണലിസ്റ്റാണ് ദിവ്യ.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Divya (@dugardd) on

ടൈഗ്രസ്, പോണ്ടി ഇവരെന്‍റെ ഓഫിസ് നായകളാണ്. ഓഫിസ് അടക്കുമ്പോൾ ഇവരും പോകും. തെരുവിലേക്ക്. പിന്നെ ഓഫിസ് തുറക്കുന്നത് വരെ ഇവർ  കറങ്ങി നടക്കും. ഓഫിസ് തുറക്കുന്ന നേരം കൃത്യമായി ഗേറ്റിന് മുന്നിൽ ടൈഗ്രസും പോണ്ടിയും എത്തിയിരിക്കും. ടൈഗ്രസിന് എട്ടുമാസവും പോണ്ടിക്ക് നാലു മാസം പ്രായവും. മാർകോപോളോ എന്നു പേരിട്ടിരിക്കുന്ന ഒരു നായ കൂടിയുണ്ട് യാത്രമോഹിയായ ഈ നായപ്രേമിക്ക്. എന്നാൽ ഏതാനും നാൾ മുൻപ് പോണ്ടി എന്ന നായ ചത്തു പോയി. 

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Divya (@dugardd) on

അതോടെയാണ് എവിടെ പോകുമ്പോഴും നായകളെയും കൂടെ കൂട്ടി തുടങ്ങിയത്. മാർകോപോളോയെയും ടൈഗ്രിസിനെയും എന്നും കൂടെ കൂട്ടുന്നതിന് ഭർത്താവിനും സമ്മതമായിരുന്നു. എന്‍റെ യാത്രകളിലേക്ക് വളർത്തുനായകളെത്തുന്നതും അങ്ങനെയാണ്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Divya (@dugardd) on

ഇന്ത്യൻ തെരുവുകളിൽ അലയുന്ന നായകളെ സംരക്ഷിക്കണമെന്നു ജനങ്ങൾക്കിടയിൽ ബോധവത്‌ക്കരണം നടത്തുകയാണ് തന്‍റെ യാത്രകളിലൂടെ ലക്ഷ്യമിടുന്നത്. ഒട്ടു മൃഗസൗഹൃദമല്ല ഇന്ത്യ.. ലോകത്തിലെ മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോഴാണിത്. എന്നാൽ മൃഗങ്ങളെയും കൂട്ടിയുള്ള നല്ല ഇന്ത്യൻ യാത്രകളുമുണ്ടെന്നും ദിവ്യ കൂട്ടിച്ചേർക്കുന്നു.

നായകളെയും കൊണ്ട് യാത്ര പോകുമ്പോൾ കാണുന്നവരൊക്കെ ചിരിക്കും, ചിലർ കളിയാക്കും. ടാക്‌സിയിൽ കയറാൻ പോകുമ്പോൾ പറയും, പട്ടിയെ വണ്ടിയിൽ കയറ്റാൻ പറ്റില്ലെന്ന്. ട്രെയിനിലും നായകളെയും കൊണ്ട് യാത്ര ചെയ്‌തിട്ടുണ്ട്. ഡൽഹിയിൽ നിന്ന് മഡ്‌ഗാവ് വരെയുള്ള 32 മണിക്കൂർ യാത്രയിൽ എന്‍റെ പ്രിയ നായകളുമുണ്ടായിരുന്നു.. മാർകോപോളോയ്ക്കും ടൈഗ്രിസിനും ട്രെയ്‌നിൽ യാത്ര ചെയ്യാനും ഇഷ്ടമാണ്. ട്രെയ്‌നിന്‍റെ ജനലിലൂടെ പുറത്തേക്ക് നോക്കിയിരുന്ന് അവർ യാത്ര ആസ്വദിക്കുന്നത് കാണാമെന്നും ദിവ്യ. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Divya (@dugardd) on

യാത്രകളിൽ എനിക്കും ഭർത്താവിനുമുള്ള സാധനങ്ങൾ മാത്രമല്ല നായകൾക്കുള്ള ആവശ്യസാധനങ്ങളും കൂടെ കരുതാറുണ്ട്. അവർക്കുള്ള ഭക്ഷണം, മരുന്ന്, വസ്ത്രം, കുളിക്കാനുള്ള സാധനങ്ങൾ വരെ കൂടെ കരുതും. കുറേ സ്ഥലങ്ങളിൽ നായകളെയും കൊണ്ട് ഞാൻ പോയിട്ടുണ്ട്. എന്നാൽ ഗോവയാണ് ഇന്ത്യയിലെ ഏറ്റവും നല്ല പെറ്റ് ഫ്രണ്ട്‌ലി സംസ്ഥാനം. മിതമായ വിലയിൽ ഭക്ഷണവും താമസവുമൊക്കെ ഗോവയിൽ ലഭ്യമാണെന്നും ഇവർ പറയുന്നു. 

യാത്രാപ്രേമികൾക്ക് മുന്നിൽ പുത്തൻ  മാതൃക തന്നെ സൃഷ്ടിക്കുകയാണ് ദിവ്യ. ഈ നായകൾക്കും യാത്രകൾ ഇഷ്ടമാണെന്നു മനസിലായി. ദീർഘദൂര ട്രെയ്‌ൻ യാത്രകളിൽ പോലും ഇവർ ഏറെ അനുസരണ കാണിക്കാറുണ്ട്. അനുസരണക്കേടോ കുസൃതികളോ കാട്ടാതെ യാത്രയെ കൗതുകപൂർവം ആസ്വദിക്കുന്ന നായകളെ ദിവ്യ പങ്കുവെയ്ക്കുന്ന വിഡിയോകളില്‍ കാണാം. എന്തായാലും യാത്രാപ്രേമികള്‍ക്കിടയില്‍ കൗതുകമാണ് വളര്‍ത്തുനായ‌കള്‍ക്കൊപ്പമുള്ള ദിവ്യയുടെ യാത്രകള്‍.

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Divya (@dugardd) on

 
 
 
 

വാർത്തകൾ

Sign up for Newsletter



top