ISL-2018-219
20
November 2018 - 1:35 am IST
Flash News
Archives

Mollywood

lal_jose-director-rss-relation

രണ്ട് വർഷം ആർഎസ്‌എസ് ശാഖയിൽ പോയിട്ടുണ്ട്: ലാൽജോസ്

Published:12 September 2018

എന്‍എസ്എസ് സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് സമീപത്തുള്ള കെട്ടിടത്തില്‍ എല്ലാ വെള്ളിയാഴ്‌ചയും ആര്‍എസ്എസ് ശാഖ നടന്നിരുന്നു. വെള്ളിയാഴ്‌ചകളിൽ ഉച്ചയ്ക്ക് ശേഷം കുറേസമയം കിട്ടുമായിരുന്നു. ആ സമയത്ത് ഉച്ചയൂണ് കഴിച്ച് ക്ലാസിലെ ചില ആൺകുട്ടികൾ സ്‌കൂളിന് മുന്നിലെ കെട്ടിടത്തിലേക്ക് പോകുന്നത് കാണുന്നത്. കഥകള്‍ കേള്‍ക്കാനായാണ് അവർ പോകുന്നതെന്നറിഞ്ഞാണ് ഞാനും അവർക്കൊപ്പം  ആർഎസ്‌എസ് ശാഖയിൽ പോകുന്നത്

സ്‌കൂളിൽ പഠിക്കുന്ന നാളിൽ ഏതാണ്ട് രണ്ട് വർഷക്കാലം ആർഎസ്‌എസ് ശാഖയിൽ പോയിരുന്നുവെന്നു വെളിപ്പെടുത്തി മലയാള സിനിമയിലെ ഹിറ്റ്‌മേക്കർ ലാൽജോസ്. തന്‍റെയുള്ളിലെ കഥാകാരനെ വളർത്തിയതിൽ ആർഎസ്‌എസിനു പങ്കുണ്ടെന്നും അദ്ദേഹം പറയുന്നു. ഒരു ടെലിവിഷൻ ചാനലിന് നൽകിയ ഇന്‍റർവ്യൂവിലാണ് ലാൽജോസ് ഇക്കാര്യം പറയുന്നത്. 

എന്‍എസ്എസ് സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് സമീപത്തുള്ള കെട്ടിടത്തില്‍ എല്ലാ വെള്ളിയാഴ്‌ചയും ആര്‍എസ്എസ് ശാഖ നടന്നിരുന്നു. വെള്ളിയാഴ്‌ചകളിൽ ഉച്ചയ്ക്ക് ശേഷം കുറേസമയം കിട്ടുമായിരുന്നു. ആ സമയത്ത് ഉച്ചയൂണ് കഴിച്ച് ക്ലാസിലെ ചില ആൺകുട്ടികൾ സ്‌കൂളിന് മുന്നിലെ കെട്ടിടത്തിലേക്ക് പോകുന്നത് കാണുന്നത്. കഥകള്‍ കേള്‍ക്കാനായാണ് അവർ പോകുന്നതെന്നറിഞ്ഞാണ് ഞാനും അവർക്കൊപ്പം  ആർഎസ്‌എസ് ശാഖയിൽ പോകുന്നത്.

വിജയകുമാർ എന്നൊരു സാറായിരുന്നു അന്ന കഥകൾ പറഞ്ഞു തന്നിരുന്നത്. വളരെ സാത്വികനായ മനുഷ്യനായിരുന്നു അദ്ദേഹം. നന്നായി കഥ പറഞ്ഞുതരുമായിരുന്നു. ഏതാണ്ട് രണ്ട് വര്‍ഷത്തോളം ആർഎസ്എസ് ശാഖയിൽ പോയിരുന്നുവെന്നും ലാൽജോസ്. 

 


വാർത്തകൾ

Sign up for Newsletter



top