Subpage Banner
Subpage Banner
20
September 2018 - 8:06 pm IST
Flash News
Archives

Mollywood

mammooty-glamour-reveals

മമ്മൂട്ടിയുടെ ഗ്ലാമറിന് പിന്നിലെ രഹസ്യം പരസ്യമാക്കി

Published:12 September 2018

വൈകുന്നേരങ്ങളിൽ മമ്മൂട്ടി അങ്ങനെ പ്രത്യേകിച്ചൊന്നും കഴിക്കാറില്ല. എന്നാൽ ഭക്ഷണത്തിന്‍റെ ഇടവേളകളിൽ കട്ടൻ ചായ കുടിച്ചുകൊണ്ടിരിക്കും. രാത്രിയിലും ഓട്‌സ് തന്നെയാണ് പ്രധാനഭക്ഷ്യവസ്‌തു

67ന്‍റെ നിറവിൽ നിൽക്കുമ്പോഴും ഇത്ര ചുള്ളനായിരിക്കുന്നതിന്‍റെ രഹസ്യം ചോദിച്ചാൽ രഹസ്യം പരസ്യമാക്കാൻ പറ്റില്ലെന്നേ മമ്മൂട്ടി പറയൂ. ഒടുവിൽ ആ രഹസ്യം പരസ്യമായിരിക്കുന്നു. മമ്മൂട്ടിയെ പോലെ ഗ്ലാമർ വേണമെന്നാഗ്രഹിക്കുന്നവരുടെ ശ്രദ്ധയ്ക്ക്.. മമ്മൂട്ടിയുടെ ഗ്ലാമറിന് പിന്നിലെ ഭക്ഷണരീതിയെക്കുറിച്ച് അദ്ദേഹത്തിന്‍റെ പെഴ്‌സണൽ കുക്കിന്‍റെ വെളിപ്പെടുത്തൽ.

മമ്മൂട്ടിയുടെ പെഴ്‌സണൽകുക്ക് ലെനീഷാണ് മമ്മൂക്കയുടെ ഭക്ഷണരീതികളെക്കുറിച്ച് പറയുന്നത്. ബ്രേക്ക്ഫാസ്റ്റിന് മമ്മൂട്ടി കഴിക്കുന്നത് ഓട്‌സ് കഞ്ഞിയാണ്.ഇതു മാത്രമല്ലെന്നു മാത്രം. ഇതിനൊപ്പം മുട്ടയുടെ വെള്ള, പപ്പായയുടെ ഒരു കഷണം, തലേദിവസം വെള്ളത്തിലിട്ട് വച്ച തൊലികളഞ്ഞ ബദാമും.. ഇത്രയുമാണ് മമ്മൂട്ടി പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഓട്‌സ് കഞ്ഞിയുണ്ടാക്കുന്നത് എങ്ങനെയെന്നല്ലേ... അതും ലെനീഷ് പറഞ്ഞു തരുന്നുണ്ട്. തിളച്ച വെള്ളത്തിൽ ഓട്‌സ് ഇട്ടു കുറുകുമ്പോൾ ഉപ്പിട്ടു വാങ്ങുക.. ഓട്‌സ് കഞ്ഞി റെഡി.

ഉച്ചയ്ക്ക് നല്ല മീൻകറി മമ്മൂട്ടിക്ക് നിർബന്ധമാണ്. ഇതുകേൾക്കുമ്പോൾ തോന്നും മീൻകറിയും ചോറുമാണെന്ന്. എന്നാൽ അങ്ങനെയല്ല. ഉച്ചഭക്ഷണത്തിന് മമ്മൂട്ടി ചോറ് കഴിക്കാറില്ല. പകരം ഓട്‌സ് പൊടി കൊണ്ടുള്ള പുട്ടാണ് കഴിക്കുക. പുട്ടിന്‍റെ അളവിലും മമ്മൂട്ടി ശ്രദ്ധിക്കുന്നുണ്ട്. അരക്കുറ്റി പുട്ട് മാത്രമേ കഴിക്കൂ. ഇതിനൊപ്പം മീൻകറി നിർബന്ധമാണ്. കരിമീൻ, കണമ്പ്, തിരുത ഇവയിലേതെങ്കിലും ഇതിനൊപ്പം കഴിക്കും. എന്നാൽ തേങ്ങയരച്ച പൊടിമീൻ, കൊഴുവ എന്നിവയും ഇഷ്ടവിഭവമാണ്. അച്ചിങ്ങ മെഴുക്കുപുരട്ടി, കുരുമുളക് പൊടി വിതറിയ പച്ചക്കറി സാലഡും വേണം. 

വൈകുന്നേരങ്ങളിൽ മമ്മൂട്ടി അങ്ങനെ പ്രത്യേകിച്ചൊന്നും കഴിക്കാറില്ല. എന്നാൽ ഭക്ഷണത്തിന്‍റെ ഇടവേളകളിൽ കട്ടൻ ചായ കുടിച്ചുകൊണ്ടിരിക്കും. രാത്രിയിലും ഓട്‌സ് തന്നെയാണ് പ്രധാനഭക്ഷ്യവസ്‌തു. ഓട്‌സോ ഗോതമ്പോ ഉപയോഗിച്ചുള്ള ദോശ. അതിനൊപ്പം തേങ്ങാപ്പാൽ അധികം ചേർത്ത് മസാലയിടാത്ത നാടൻ ചിക്കൻ കറി. അതില്ലെങ്കിൽ ചമ്മന്തി. രാത്രി ഭക്ഷണത്തിന് ശേഷം മഷ്‌റൂം സൂപ്പ്... ഇത്രയുമാണ് മമ്മൂക്കയുടെ ഒരു ദിവസത്തെ ഭക്ഷണം.

 ഭക്ഷണം ലൊക്കേഷനില്‍ എത്തി നല്‍കണമെന്ന് മമ്മൂക്കയ്ക്ക് നിര്‍ബന്ധമാണ്. ഭക്ഷണം ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഉടന്‍ തന്നെ മറുപടി നല്‍കുമെന്നും ലിനീഷ് പറയുന്നു. തുറുപ്പുഗുലാന്‍ എന്ന സിനിമയുടെ ചിത്രീകരണ സമയം മുതല്‍ മമ്മൂട്ടിയുടെ കുക്കാണ് ലെനീഷ്. ആദ്യമൊക്കെ മമ്മൂട്ടിയുടെ മുന്നിലെത്തുമ്പോൾ പേടിയുണ്ടായിരുന്നു. പ്രൊഫഷണല്‍ കോഴ്‌സു കഴിഞ്ഞു എന്നല്ലാതെ ഏതെങ്കിലും ഒരു വലിയ ഹോട്ടലില്‍ ജോലിക്ക് നിന്ന പരിചയം ഇല്ലായിരുന്നുവെന്നും ലെനീഷ്.

 തുറുപ്പുഗുലാന്‍റെ ചിത്രീകരണം എറണാകുളത്തായിരുന്നു. പൊതുവെ എറണാകുളത്തോ ചെന്നൈയിലോ ഷൂട്ടിങ്ങെങ്കില്‍ ഭക്ഷണമുണ്ടാക്കുന്നത് മമ്മൂക്കയുടെ വീട്ടില്‍നിന്നായിരിക്കും. അന്ന് ലൊക്കേഷനിലെത്തിയ എന്നെ മമ്മൂക്ക വീട്ടിലേക്കയച്ചു. ചേച്ചിയാണ് അദ്ദേഹത്തിന്‍റെ രുചികളെക്കുറിച്ചു പറഞ്ഞുതന്നതെന്നും ലെനീഷ് പറഞ്ഞു.

 മമ്മൂക്കയുടെ ഇഷ്ടങ്ങള്‍ മനസ്സിലാക്കാന്‍ അധികനാള്‍വേണ്ടിവന്നില്ല. ഭക്ഷണം വാരിവലിച്ചുകഴിക്കുന്ന കൂട്ടത്തില്‍പ്പെട്ടയാളല്ല. മീനിനോടാണ് താല്പര്യം. എരിവും പുളിയും കുറച്ച്‌ മസാലകള്‍ അധികം ചേര്‍ക്കാതെയുള്ള കറികളാണ് ഇഷ്ടമെന്നും ലെനീഷ് പറയുന്നു. 


വാർത്തകൾ

Sign up for Newsletter



top